Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നു യുവാക്കൾ ഷോക്കേറ്റ് മരിച്ചത് ട്രാൻസ്‌ഫോർ നന്നാക്കാൻ ശ്രമിക്കുന്നതിനിടെ; രണ്ടുപേർ മരിച്ചത് ഷോക്കേറ്റ സജിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ; സജിന് വൈദ്യതാഘാതം ഏറ്റത് ലിവർ പിടിച്ച് ട്രാൻസ്‌ഫോർമർ ഓഫാക്കാൻ ശ്രമിക്കവെ; യുവാക്കളുടെ ദാരുണാന്ത്യത്തിന്റെ ആഘാതത്തിൽ ഒരു നാട്

മൂന്നു യുവാക്കൾ ഷോക്കേറ്റ് മരിച്ചത് ട്രാൻസ്‌ഫോർ നന്നാക്കാൻ ശ്രമിക്കുന്നതിനിടെ; രണ്ടുപേർ മരിച്ചത് ഷോക്കേറ്റ സജിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ; സജിന് വൈദ്യതാഘാതം ഏറ്റത് ലിവർ പിടിച്ച് ട്രാൻസ്‌ഫോർമർ ഓഫാക്കാൻ ശ്രമിക്കവെ; യുവാക്കളുടെ ദാരുണാന്ത്യത്തിന്റെ ആഘാതത്തിൽ ഒരു നാട്

മറുനാടൻ ഡെസ്‌ക്‌

കുഴിത്തുറ; കന്യാകുമാരി ജില്ലയിലെ പേച്ചിപ്പാറ സീറോപോയിന്റിൽ മൂന്നു യുവാക്കൾ മരിച്ചത് ട്രാൻസ്‌ഫോമറിൽ നിന്ന് ഷോക്കേറ്റ്. ട്രാൻസ്‌ഫോമർ നന്നാക്കുന്നതിനിടയിലാണ് അപകടം. പേച്ചിപ്പാറ കുറ്റിയാർ സ്വദേശി സതീഷ്‌കുമാറിന്റെ മകൻ സജിൻ സലോക്ക് (22),റോളണ്ട് രമേശിന്റെ മകൻ മന്മോഹൻ (24),കൃഷ്ണദാസിന്റെ മകൻ സുഭാഷ് (19)എന്നിവരാണ് മരിച്ചത്.തിങ്കളാഴ്‌ച്ച രാത്രി 10മണിക്കായിരുന്നു സംഭവം.

പേച്ചിപ്പാറ സീറോ പോയിന്റിൽ കറന്റ് പോയപ്പോൾ ഇവർ മൂന്നുപേരും കൂടി ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് കെട്ടിയിടാൻപോയി. സജിൻ സലോക്ക് ലിവർ പിടിച്ച് ട്രാൻസ്‌ഫോർമർ ഓഫാക്കാൻ ശ്രമിക്കവെ ഷോക്ക് ഏൽക്കുകയായിരുന്നു.സജിൻ സലോക്കിനെ രക്ഷിക്കാൻ ശ്രമിച്ച മന്മോഹനും സുഭാഷിനും ഷോക്കേറ്റു. മൂന്നുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.സജിൻ സലോക്ക് ഇലക്ട്രിഷ്യനാണ്. സുഭാഷ് കൂലിപ്പണിക്കാരനും മന്മോഹൻ ഡ്രൈവറുമാണ്. കടയാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP