Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവർ 'അയ്യാ അൽപ്പം അരി താ' എന്നു പറയുന്നവർ മാത്രമല്ല'; സഭയിൽ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മുന്നറിയിപ്പും നൽകി; നിരോധിത സംഘടനയിൽപ്പെട്ടവരെ എല്ലാം വെടിവെച്ചുകൊല്ലൽ സർക്കാർ നയമല്ല; തണ്ടർബോൾട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും അഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയൻ; മാവോയിസ്റ്റുകളെ കൊന്ന് ചെഗുവേരക്കു ജയ് വിളിക്കുന്നവരാണ് ഇടതുപക്ഷമെന്ന് ചെന്നിത്തല

അവർ 'അയ്യാ അൽപ്പം അരി താ' എന്നു പറയുന്നവർ മാത്രമല്ല'; സഭയിൽ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മുന്നറിയിപ്പും നൽകി; നിരോധിത സംഘടനയിൽപ്പെട്ടവരെ എല്ലാം വെടിവെച്ചുകൊല്ലൽ സർക്കാർ നയമല്ല; തണ്ടർബോൾട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും അഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയൻ; മാവോയിസ്റ്റുകളെ കൊന്ന് ചെഗുവേരക്കു ജയ് വിളിക്കുന്നവരാണ് ഇടതുപക്ഷമെന്ന് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാവോയിസ്റ്റുകൾക്കു വല്ലാത്ത പരിവേഷം ചാർത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകി. പാലക്കാട്ടെ മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ചുകൊണ്ട് നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാവോയിസ്റ്റുകൾ 'അയ്യാ അൽപ്പം അരി താ' എന്നു പറയുന്നവർ മാത്രമല്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടിയായി അദ്ദേഹം പറഞ്ഞു.'നിരോധിത സംഘടനയിൽപ്പെട്ടവരെ എല്ലാം വെടിവെച്ചുകൊല്ലൽ സർക്കാർ നയമല്ല. മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വനമേഖലയിലേക്കു പോയപ്പോൾ വീണ്ടും മാവോയിസ്റ്റുകൾ വെടിയുതിർത്തു.

കോടതി നിർദ്ദേശം സ്വീകരിച്ച്, ഇത്തരം സംഭവങ്ങളിൽ അനുശാസിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.'- അദ്ദേഹം പറഞ്ഞു.ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടർബോൾട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.മാവോയിസ്റ്റുകളിൽ നിന്ന് ആയുധം കണ്ടെടുത്തെന്നും പിണറായി സഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

എൻ ഷംസുദ്ദീനാണ് രാവിലെ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. പൊലീസിന് പരിക്കേൽക്കാത്തതിൽ ഷംസുദ്ദീന് പരിഭവമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. മാവോയിസ്റ്റുകളെ വെടി വെച്ചു കൊല്ലുകയും ചെഗുവേരക്കു ജയ് വിളിക്കുകയും ചെയ്യുന്നവർ ആണ് ഇടതു പക്ഷമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാളയാർ, താനൂരിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സഭാ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

അതിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ തൃശൂർ മെഡിക്കൽ കോളജിൽ നടപടികൾ തുടങ്ങും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഉൾവനത്തിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മഞ്ചിക്കണ്ടി ആദിവാസി ഊരിലെത്തിച്ചത്. പ്രത്യേക സുരക്ഷയൊരുക്കിയാണ് മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചത്. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട മേഖലയിൽ രണ്ടുപേർ കൂടിയുണ്ടെന്ന സംശയത്തിൽ അട്ടപ്പാടി വനത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP