Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊലപാതകികളെ രക്ഷിക്കാൻ സുപ്രീംകോടതിയിൽ നിന്നും കോടികൾ വിലയുള്ള അഭിഭാഷകരെ എത്തിക്കാൻ ഖജനാവ് ഉപയോഗിക്കാൻ ആരാണ് പിണറായിക്ക് അനുമതി നൽകിയത്? ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന് വേണ്ടിയും ഗോവിന്ദ ചാമി ബലാത്സംഗം ചെയ്തുകൊന്ന സൗമ്യയ്ക്ക് വേണ്ടിയും കാശ് മുടക്കാൻ ദാരിദ്ര്യം പറഞ്ഞ സർക്കാരിന് ഈ കൊല ചതി ചെയ്യാൻ എങ്ങനെ ധൈര്യമുണ്ടായി? ഒരു മന്ത്രിയുടെ ടയർ 34 തവണ മാറ്റിയിട്ട് വേണോ ചെലവ് ചുരുക്കാൻ? ധൂർത്തിന്റെ കാര്യത്തിൽ പിണറായി സർക്കാർ സർവ്വകാല റെക്കോർഡ് ഇടുമ്പോൾ

കൊലപാതകികളെ രക്ഷിക്കാൻ സുപ്രീംകോടതിയിൽ നിന്നും കോടികൾ വിലയുള്ള അഭിഭാഷകരെ എത്തിക്കാൻ ഖജനാവ് ഉപയോഗിക്കാൻ ആരാണ് പിണറായിക്ക് അനുമതി നൽകിയത്? ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന് വേണ്ടിയും ഗോവിന്ദ ചാമി ബലാത്സംഗം ചെയ്തുകൊന്ന സൗമ്യയ്ക്ക് വേണ്ടിയും കാശ് മുടക്കാൻ ദാരിദ്ര്യം പറഞ്ഞ സർക്കാരിന് ഈ കൊല ചതി ചെയ്യാൻ എങ്ങനെ ധൈര്യമുണ്ടായി? ഒരു മന്ത്രിയുടെ ടയർ 34 തവണ മാറ്റിയിട്ട് വേണോ ചെലവ് ചുരുക്കാൻ? ധൂർത്തിന്റെ കാര്യത്തിൽ പിണറായി സർക്കാർ സർവ്വകാല റെക്കോർഡ് ഇടുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

പിണറായി വിജയൻ സർക്കാരിനതിരെ ഒരു കുറ്റപത്രം തയ്യാറാക്കിയാൽ അഞ്ചുകാര്യങ്ങൾ നിഴലിച്ച് നിൽക്കും. ധാർ്ഷ്ട്യം, ധൂർത്ത്, സ്വജന പക്ഷപാതം, വൈര്യനിര്യാണം എന്നീ നാല് കാര്യങ്ങളും ഭൂരിപക്ഷ മതവികാരത്തെ ബോധപൂർവം വ്രണപ്പെടുത്തുന്നതുമായിരിക്കും ഈ അഞ്ച് വിഷയങ്ങൾ. ഭൂരിപക്ഷ മതവികാരങ്ങളെ വ്രണപ്പെടുത്തുക സിപിഎമ്മിന്റെ അജണ്ടയുടെ ഭാഗമാണ്. പരമ്പരാഗതമായി ഒപ്പം നിന്നിരുന്ന പിന്നോക്ക ദളിത് വിഭാഗങ്ങളിൽ വലിയൊരു ഭാഗം വിട്ടുപോകുകയും ഹിന്ദു വോട്ട് ബാങ്കുകൾ സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും തുല്യമായി വീതിക്കപ്പെടുകയും ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പാക്കിയാൽ മാത്രമേ ജയിച്ച് കയറാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നുണ്ടായ അജണ്ടയാണിത്.

ക്രിസ്ത്യൻ വോട്ടുകൾ ഏത് പ്രതികൂല സാഹചര്യത്തിലും ഭൂരിപക്ഷം യുഡിഎഫിന് പോകുമ്പോൾ എംബ്ലോക്കായി നേടിയെടുക്കാൻ കഴിയുന്ന ഏക വാട്ടുബാങ്ക് മുസ്ലീമുകളുടേതാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ബോധപൂർവ്വമായ ഹിന്ദുവികാര വ്രണപ്പെടുത്തൽ സിപിഎം അജണ്ടയായി സ്വീകരിച്ചിരിക്കുന്നു. സിപിഎമ്മിന്റെ ഔദ്യോഗിക നയത്തിന്റെ ഭാഗമായ അടവ് തന്ത്രങ്ങളിൽ ഒന്നാണ് ഇതെന്നതുകൊണ്ട് അതേക്കുറിച്ച് നമുക്ക് ചർച്ച ചെയ്യേണ്ട. എന്നാൽ ബാക്കി നാല് കാര്യങ്ങൾ- ധാർഷ്ട്യം, ധൂർത്ത്, സ്വജനപക്ഷപാതം, വൈര്യനിര്യാണം എന്നിവ ചർച്ച ചെയ്യേണ്ടത് തന്നെയാണ്. ജേക്കബ് തോമസ് അടക്കം വരുതിക്ക് നിൽക്കാത്ത ഉദ്യോഗസ്ഥന്മാരെ അപമാനിച്ച് ഓടിക്കുകയും അവരോട് വിരോധം തീർക്കുകയും ചെയ്യുന്ന ഒരുപിടി ഉദാഹരണങ്ങൾ മുമ്പും ചൂണ്ടിക്കാണിച്ചിട്ടുള്ളതുകൊണ്ട് അതും വിട്ടുകളയുന്നു.

മൂന്നാമത്തേത് ധാർഷ്ട്യമാണ്. അത് മാറ്റാൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് കഴിയാത്തിടത്തോളം കാലം പിണറായിയെ ദൈവമായി കൊണ്ടു നടക്കുന്ന മന്ത്രിമാർക്കും സിപിഎം നേതാക്കന്മാർക്കും എന്തിനേറെ, ലോക്കൽ സെക്രട്ടറി വരെയുള്ള അണികൾക്കും സാധിക്കുകയില്ല. പക്ഷേ, ധാർഷ്ട്യം പ്രതിപക്ഷത്തിന് എന്നും ഒരു അനുഗ്രഹമായി മാറുന്നു. അതുകൊണ്ട് നമുക്ക് അതും വിസ്മരിക്കാം. അപ്പോൾ ചർച്ച ചെയ്യാൻ അവശേഷിക്കുന്നത് രണ്ട് കാര്യങ്ങളാണ്. അത് ധൂർത്തും സ്വജന പക്ഷപാതവുമാണ്. രണ്ടും ഒരുമിച്ച് വരുന്ന ദുശ്ശീലങ്ങളായതുകൊണ്ട് രണ്ടിനെയും ഒന്നായിത്തന്നെ ചർച്ച ചെയ്യുന്നതായിരിക്കും ഉചിതം. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇങ്ങനെ ഒരു സർക്കാർ ഉണ്ടായിട്ടില്ല എന്ന് പറയേണ്ടിവരും ധൂർത്തിനെ കുറിച്ചും സ്വജന പക്ഷപാതിത്വത്തെ കുറിച്ചും സംസാരിക്കുമ്പോൾ.

എതിർക്കുന്നവരെ മാവോയിസ്റ്റ് പട്ടം ചാർത്തി വെടിവെച്ച് കൊല്ലുന്ന സിപിഎമ്മിന്റെ ഫാസിസത്തെ കുറിച്ച് നമ്മൾ ഒരുപാട് ചർച്ച ചെയ്തതാണ്. സ്വന്തക്കാർക്കും പാർട്ടിക്കാർക്കും വീതിച്ച് കൊടുക്കുന്നതിന് വേണ്ടി മന്ത്രിമാർക്ക് പുറകേ അഞ്ച് കാബിനറ്റ് റാങ്ക് കൂടി ഉണ്ടാക്കി എന്നിടത്താണ് ഈ ധൂർത്തിന്റെ ഭയാനകമായ വേർഷൻ സംഭവിക്കുന്നത്. തോറ്റുപോയ ഒരു എംപിയെ ഒരാവശ്യവുമില്ലാതെ ഡൽഹിയിൽ പ്രതിഷ്ഠിച്ചത് അതിന്റ ഏറ്റവും ഒടുവിലത്തെ ഉദാത്തമായ ഉദാഹരണമാണ്. ഭരണഘടനാ പദവിയിൽ ഉള്ള എ.ജിയെ എന്തിന് കാബിനറ്റ് റാങ്ക് കൊടുത്ത് സുഖിപ്പിക്കാൻ ശ്രമിച്ചു എന്നതിന്റെ ഉത്തരം സർക്കാർ ഔദ്യോഗികമായി പറയാതെ ആർക്കും മനസ്സിലാക്കാൻ പോലും കഴിയുകയില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ്ണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP