Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാരും പാർട്ടിക്കാരും തല്ലിക്കൊല്ലുന്നവരുടെ വിധവകൾക്ക് സർക്കാർ പണവും ജോലിയും നൽകുന്നവർ എന്തുകൊണ്ട് നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം പോലും വാളയാറിലെ കുരുന്നുകളുടെ കുടുംബത്തിന് നൽകിയില്ല? ഉഴവൂർ വിജയന്റേയും രാമചന്ദ്രൻ നായരുടേയും കുടുംബത്തോടുള്ള സഹാനുഭൂതി പോലും ഇവർക്ക് കിട്ടാതെ പോയതെന്തുകൊണ്ട്? ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് 10 ലക്ഷം നൽകി സ്നേഹിക്കാൻ തോന്നിയ മഹാമനസ്‌കത എന്തേ ഈ പെൺകുട്ടികളുടെ കുടുംബത്തോട് സിപിഎമ്മിന് തോന്നിയില്ല?

പൊലീസുകാരും പാർട്ടിക്കാരും തല്ലിക്കൊല്ലുന്നവരുടെ വിധവകൾക്ക് സർക്കാർ പണവും ജോലിയും നൽകുന്നവർ എന്തുകൊണ്ട് നിയമം  അനുശാസിക്കുന്ന നഷ്ടപരിഹാരം പോലും വാളയാറിലെ കുരുന്നുകളുടെ കുടുംബത്തിന്  നൽകിയില്ല? ഉഴവൂർ വിജയന്റേയും രാമചന്ദ്രൻ നായരുടേയും കുടുംബത്തോടുള്ള സഹാനുഭൂതി പോലും ഇവർക്ക് കിട്ടാതെ പോയതെന്തുകൊണ്ട്? ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന് 10 ലക്ഷം നൽകി സ്നേഹിക്കാൻ തോന്നിയ മഹാമനസ്‌കത എന്തേ ഈ പെൺകുട്ടികളുടെ കുടുംബത്തോട് സിപിഎമ്മിന് തോന്നിയില്ല?

മറുനാടൻ ഡെസ്‌ക്‌

വാളയാർ പീഡനക്കേസിലെ പ്രതികളാരും സിപിഎമ്മുകാർ അല്ലെന്നും അവരിൽ ചിലരെങ്കിലും ആർഎസ്എസുകാരാണെന്നും പിന്നെ എന്തിന് വേണ്ടിയാണ് അവരെ ഞങ്ങൾ സംരക്ഷിക്കുന്നത് എന്നുമാണ് സിപിഎമ്മിന്റെയും ഈ സർക്കാരിന്റെ പ്രധാനപ്പെട്ട നേതാക്കന്മാരുടെയും ചോദ്യം. ഒറ്റ ചോദ്യത്തിൽ അത് ശരിയാണെന്ന് തോന്നി എന്നുവരാം. ഈ പ്രതികൾക്ക് ആർക്കെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗികമായ എന്തെങ്കിലും ഭാരവാഹിത്വം ഉണ്ടായിരുന്നു എന്ന തെളിവ് ഇതുവരെ പുറത്തുവന്നിട്ടില്ല. ആകെ പുറത്ത് വന്നത് പാലക്കാട് എംപി രാജേഷിന്റെ അളിയനൊപ്പം നിൽക്കുന്ന ഒരു ചിത്രം മാത്രമാണ്. ഒരു പൊതുപ്രവർത്തകനൊപ്പം ആരൊക്കെ ഫോട്ടോ എടുക്കും എന്ന് തീരുമാനിക്കുന്നതിനുള്ള കഴിവ് മുഖ്യമന്ത്രിക്ക് പോലും ഇല്ലാതിരിക്കവെ അതൊരു മാനദണ്ഡം ആക്കേണ്ട കാര്യവുമില്ല.

എന്നാൽ, വാളയാറിലെ ഈ മഹാദുരിതത്തെ വിലയിരുത്തുമ്പോൾ അത്ര ലളിതമായി ഇതൊരു പരിസമാപ്തിയിൽ എത്തിക്കാൻ കഴിയുമോ എന്ന ചോദ്യം ബാക്കിയാകുകയാണ്. തീർച്ചയായും ഈ കേസിൽ പരാജയപ്പെട്ടിരിക്കുന്നത് പൊലീസും പ്രോസിക്യൂഷനുമാണ്. ഇത്രയും പ്രമാദമായ ഒരു വിഷയത്തിൽ എങ്ങനെയാണ് പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടത് എന്നതിനുള്ള മറുപടി നൽകേണ്ട ബാധ്യത ഉള്ളതുകൊണ്ട് തന്നെ പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരിനും അദ്ദേഹത്തിന്റെ പാർട്ടിക്കും തന്നെയാണ് ഈ മഹാദുരന്തത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തം. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി പീഡനത്തിന് ഇരയായത് പരസ്പര സമ്മതപ്രകാരമാണ് എന്ന് പറയുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കുന്നതും വാളയാർ കേസിലെ പ്രതിയടക്കം 25ഓളം പോക്‌സോ കേസിലെ പ്രതികൾക്ക് വേണ്ടി വാദിച്ച ഒരാൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർമാനായതും ഈ സർക്കാരിന്റെയും ഈ പാർട്ടിയുടെയും വീഴ്‌ച്ചയല്ലാതെ മറ്റെന്താണ്?

അതുകൊണ്ടു തന്നെ എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഒഴിഞ്ഞു പോകാൻ പിണറായി വിജയനും സിപിഎമ്മിനും കഴിയുകയില്ല എന്ന് തീർത്ത് പറയട്ടെ. എനിക്ക് മറ്റൊരു കാര്യം കൂടി ചോദിക്കാനുണ്ട്. 2017ൽ രണ്ടാമത്തെ പെൺകുട്ടിയും പീഡനത്തിനിരയായി ആത്മഹത്യ ചെയ്തു എന്ന വാർത്ത പുറത്തുവന്നപ്പോൾ ഫേസ്‌ബുക്കിലൂടെ പൊട്ടിക്കരയുകയും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി പിന്നീട് ഒരു ദിവസമെങ്കിലും ഈ കേസ് എന്തായി എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചിട്ടുണ്ടോ? രാജേഷിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായി നിയമിച്ച് കൊണ്ടുള്ള വാർത്ത വലിയ വിവാദമായപ്പോൾ മുഖ്യമന്ത്രി അതേക്കുറിച്ച് അന്വേഷിച്ചോ?

എന്റെ ചോദ്യം അവിടെയും തീരുന്നില്ല. എന്തുകൊണ്ട് ഈ പെൺകുട്ടികൾ മരിച്ച് രണ്ട് കൊല്ലമായിട്ടും അവർക്ക് അഞ്ച് നയാപൈസ പോലും ഈ സർക്കാർ നഷ്ടപരിഹാരം കൊടുത്തില്ല എന്നതിനുള്ള ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. ഹരിയാനയിലെ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ജുനൈദ് ഖാന്റെ കുടുംബത്തെ സന്ദർശിക്കുകയും ആ കുടുംബത്തിന് പത്തുലക്ഷം രൂപ പാർട്ടി ഫണ്ട് അനുവദിക്കുകയും ചെയ്ത പിണറായി വിജയൻ ഈ പാവപ്പെട്ട മാതാപിതാക്കന്മാരെ കാണാനോ അവർക്ക് അഞ്ച് പൈസ എങ്കിലും നഷ്ടപരിഹാരം കൊടുക്കാനോ എന്തെങ്കിലും ചെയ്‌തോ? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP