Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ സ്പ്രിന്റ് താരം വി.വി വിനോദ്കുമാർ അന്തരിച്ചു; മരണം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ; സംസ്‌കാരം നാളെ രാവിലെ മാവൂർ റോഡ് ശ്മശാനത്തിൽ

മുൻ സ്പ്രിന്റ് താരം വി.വി വിനോദ്കുമാർ അന്തരിച്ചു; മരണം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ; സംസ്‌കാരം നാളെ രാവിലെ മാവൂർ റോഡ് ശ്മശാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിന്റെ മുൻ സ്പ്രിന്റ് താരം വി.വി വിനോദ്കുമാർ (49) അന്തരിച്ചു. അമിത രക്തസമ്മർദത്തെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അന്ത്യം. മാവൂർ കണ്ണിപറമ്പ് പാടാരുകുളങ്ങര സ്വദേശിയാണ്. കോഴിക്കോട് പി.എസ്.സി റീജ്യനൽ ഓഫിസിൽ സെക്ഷൻ ഓഫിസറായ വിനോദ് എൻ.ജി.ഒ ക്വാർട്ടേഴ്സിലായിരുന്നു താമസം.

കേരളത്തിന് വേണ്ടി പൂണെ ദേശീയ ഗെയിംസിൽ 100 മീറ്ററിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. സാഫ് ഗെയിംസിലും മത്സരിച്ചിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജ് വിദ്യാർത്ഥിയായിരുന്ന വിനോദ് കാലിക്കറ്റ് സർവകലാശാലയിലെ 100 മീറ്റർ, 200 മീറ്റർ ഓട്ടമത്സരത്തിൽ വിജയിയായിരുന്നു. കേരള പൊലിസിൽ എഎസ്ഐ ആയി ജോലിയിൽ പ്രവേശിച്ച വിനോദ് പിന്നീട് പി.എസ്.സിയിലേക്ക് മാറി. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും പി.എസ്.സി എംപ്ലോയീസ് യൂനിയൻ വൈസ് പ്രസിഡന്റുമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ ചെറിയ കുട്ടികൾക്ക് അത്ലറ്റിക് അക്കാദമി നടത്തിവരുന്നുണ്ട്.

പരേതനായ വി.കെ വാസുവിന്റെയും ജി ലളിതമ്മാളിന്റെയും മകനാണ്. ഭാര്യ: ലസിക വിനോദ് (ഫുഡ് സേഫ്റ്റി ഓഫിസർ). മക്കൾ: വി.കെ അഖിലേഷ്, ആർദ്ര. സഹോദരങ്ങൾ: അജയകുമാർ (ദുബൈ), സന്തോഷ്‌കുമാർ, ബിജുകുമാർ (ഇരുവരും ബഹ്റൈൻ), അനിൽകുമാർ (മാവൂർ). സംസ്‌കാരം നാളെ രാവിലെ മാവൂർ റോഡ് ശ്മാശനത്തിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP