Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം സംസ്ഥാന നേതാക്കൾ ഉത്ഘാടനം ചെയ്യുന്ന ഒരു വേദിയിൽ ഒരു ലോക്കൽ കമ്മിറ്റി അംഗത്തെ അതേ പ്രാധാന്യം കൊടുത്തു നിർത്തിയാൽ അവർ അതിനെ സ്വാഗതം ചെയ്യുവോ; ഇഷ്ടമില്ലാത്ത വ്യക്തികൾ ഉണ്ടെങ്കിൽ ഞാൻ പങ്കെടുക്കില്ല എന്ന് പറയുന്ന നിരവധി രാഷ്ട്രീയ നേതാക്കളെ എനിക്കറിയാം; അതിനെ ജാതി വാൽ കെട്ടി ആഘോഷിക്കുന്ന നാറിയ ഒരു ജനതയുടെ ചിന്താ ശേഷി ഇല്ലായ്മ ആണ് ഒട്ടുമിക്ക വിഷയങ്ങളിലും കാണുന്നത്: അഖിൽ കോട്ടാത്തലയ്ക്ക് പറയാനുള്ളത്

സിപിഎം സംസ്ഥാന നേതാക്കൾ ഉത്ഘാടനം ചെയ്യുന്ന ഒരു വേദിയിൽ ഒരു ലോക്കൽ കമ്മിറ്റി അംഗത്തെ അതേ പ്രാധാന്യം കൊടുത്തു നിർത്തിയാൽ അവർ അതിനെ സ്വാഗതം ചെയ്യുവോ; ഇഷ്ടമില്ലാത്ത വ്യക്തികൾ ഉണ്ടെങ്കിൽ ഞാൻ പങ്കെടുക്കില്ല എന്ന് പറയുന്ന നിരവധി രാഷ്ട്രീയ നേതാക്കളെ എനിക്കറിയാം; അതിനെ ജാതി വാൽ കെട്ടി ആഘോഷിക്കുന്ന നാറിയ ഒരു ജനതയുടെ ചിന്താ ശേഷി ഇല്ലായ്മ ആണ് ഒട്ടുമിക്ക വിഷയങ്ങളിലും കാണുന്നത്: അഖിൽ കോട്ടാത്തലയ്ക്ക് പറയാനുള്ളത്

അഖിൽ കോട്ടാത്തല

'അവനുണ്ടെങ്കിൽ ഞാൻ വരില്ല നിങ്ങൾ പൊയ്‌ക്കോ..'

'എടി എനിക് വേറെ പ്രശ്‌നം ഒന്നുമില്ല പക്ഷെ അവളും ഞാനും തമ്മിൽ ശെരിയാകില്ല നിങ്ങൾ വിട്ടോ ..ഇല്ലെടി ശെരി ആവില്ല..'

ഈ സംഭാഷണം ജീവിതത്തിൽ എപ്പോഴെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്തവർ ആയിരിക്കും നിങ്ങൾ.. അല്ലെങ്കിൽ നിങ്ങളുടെ ഇടയിൽ ഉള്ളവർ...

അതായത് ഒരുവൻ അല്ലെങ്കിൽ ഒരുവൾ ആരെങ്കിലും ഉണ്ടെങ്കിൽ ചില വേദികൾ ഒഴിവാക്കുന്നത് മാനസികമായ പൊരുത്ത കേടുകൾ മൂലമാകാം..
അതിനുള്ള കാരണങ്ങൾ നിരവധി ഉണ്ടാവും..
ആ കാരണങ്ങളിൽ ജാതി ഉണ്ടാവാൻ ഉള്ള സാധ്യത വിരളമാണ്..
പക്ഷെ നമ്മുടെ നാട്ടിൽ പിന്തുണ കിട്ടാൻ ആദ്യം തന്നെ ജാതി എടുത്തിട്ട് സ്വയം താണവൻ എന്ന് വിളിച്ചു പറഞ്ഞു പിന്തുണ നേടാനുള്ള ശ്രമം വളരെ കാര്യക്ഷമമായി നടന്നു വരുന്നു..
പൊതുവെ ഇടത് പക്ഷം ഉപയോഗിക്കുന്ന ഒരു നയമാണ് ഇത്...
ശബരിമല വിഷയത്തിൽ പിണറായി വിജയൻ ഇറക്കിയ ട്രമ്പ് കാർഡും ഇതായിരുന്നു ചോവൻ മുഖ്യമന്ത്രി ആയത് NSS ന് ദഹിച്ചില്ല അതുകൊണ്ടാണ് അവർ സർക്കാരിനെതിരെ തിരിഞ്ഞത് എന്നായിരുന്നു...

ഏതെങ്കിലും സിപിഎം സംസ്ഥാന നേതാക്കൾ ഉത്ഘാടനം ചെയ്യുന്ന ഒരു വേദിയിൽ ഒരു ലോക്കൽ കമ്മിറ്റി അംഗത്തെ അതേ പ്രാധാന്യം കൊടുത്തു നിർത്തിയാൽ അവർ അതിനെ സ്വാഗതം ചെയ്യുവോ..

എത്രയോ രാഷ്ട്രീയ വേദികളിൽ തങ്ങൾക് ഇഷ്ടമില്ലാത്ത വ്യക്തികൾ ഉണ്ടെങ്കിൽ ഞാൻ പങ്കെടുക്കില്ല എന്ന് പറയുന്ന നിരവധി രാഷ്ട്രീയ നേതാക്കളെ എനിക്കറിയാം..അവർക്കിടയിൽ ഉള്ള മറ്റ് അസ്വാരസ്യങ്ങൾ ആണ് അതിനുള്ള കാരണം.. ...അതിനെ ജാതി വാൽ കെട്ടി ആഘോഷിക്കുന്ന നാറിയ ഒരു ജനതയുടെ ചിന്താ ശേഷി ഇല്ലായ്മ ആണ് ഒട്ടുമിക്ക വിഷയങ്ങളിലും കാണുന്നത്..

പ്രേക്ഷകർ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എന്നാൽ അവാർഡ് ലഭിച്ചിട്ടുള്ള സിനിമകൾ എടുത്ത നിരവധി ദളിത് സംവിധായകർ(എന്നോട് ക്ഷമിക്കണം സമൂഹം ഇട്ട കാറ്റഗറി ആണ്) അവർക്ക് എത്ര അവാർഡ് കിട്ടിയാലും സമൂഹത്തിൽ അർഹമായ പ്രാധാന്യം പ്രേക്ഷകർ കൊടുക്കില്ല കാരണം ജാതിയാണെന്നു അവർ വിളിച്ചു പറഞ്ഞാൽ പ്രേക്ഷകർ എന്ത് ചെയ്യും..അവർക്ക് ആരാധന തോന്നാൻ ഈ സംവിധായകർ ചെയ്തതെന്തെന്ന് അവർ കണ്ടിട്ടില്ല എന്നതാണ് സത്യം...

ഇവിടെ ബാസ്റ്റിൻ എന്ന നടന്റെ പ്രതിഷേധം നമ്മൾ കണ്ടു.. അനിൽ രാധാകൃഷ്ണ മേനോൻ എന്താണ് പറഞ്ഞതെന്നോ ചെയ്തതെന്നോ നമ്മൾ കണ്ടിട്ടില്ല..
ബാസ്റ്റിൻ പറഞ്ഞു കേരളം ഏറ്റെടുത്തു..ജാതീയമായ അധിക്ഷേപം..
ഏതെങ്കിലും രീതിയിൽ ഉള്ള പ്രൊഫഷണൽ ഈഗോ ആയിക്കൂടെ..അല്ലെങ്കിൽ മാനസികമായ മറ്റെന്തെങ്കിലും പൊരുത്തം ഇല്ലായ്മ.. നമ്മൾ ഒന്നും ആലോചിച്ചില്ല ഒറ്റയടിക്ക് അനിൽ എന്ന മനുഷ്യനെ വളഞ്ഞു നിന്നും ആക്രമിച്ചു..

മലയാളത്തിലെ ഏതെങ്കിലും 2 പ്രമുഖ നടന്മാരെ നിങ്ങൾ ഒരേ സമയം ഉത്ഘാടനത്തിനു വിളിച്ചു നോക്കു..
അവർ വരില്ല..വന്ന സന്ദർഭങ്ങളും ഉണ്ടായേക്കാം കിട്ടുന്ന പണം കളയണ്ട എന്ന് കരുതിയാവാം.
എന്നിരുന്നാലും
തങ്ങളിൽ ആർക്കെങ്കിലും മറ്റൊരാൾ മൂലം അവിടെ പ്രാധാന്യം കുറയുമോ എന്ന ചിന്ത ഇവരെ അലട്ടും....
ബാസ്റ്റിൻ വരുമ്പോൾ തനിക്കു പ്രാധാന്യം കുറയും എന്ന ചിന്ത ആയിരിക്കും ഒരു പക്ഷെ താൻ പോയ ശേഷം നടൻ വന്നാൽ മതിയെന്ന് അയാളെ കൊണ്ട് പറയിച്ചത്..

അതുകൊണ്ട് പിന്തുണ നൽകാം സ്വയം താഴ്ന്ന് സഹതാപം സൃഷ്ടിച്ചല്ല പിന്തുണ വാങ്ങുമ്പോൾ കൂടുതൽ ഉയർന്ന് ചിന്തിച്ചു പിന്തുണ നൽകാൻ മലയാളി തയ്യാർ ആവണം എന്ന് ആശംസിക്കുന്നു..

NB:ജാതിയാണ് കാരണം എങ്കിൽ മുന്നിൽ നിന്നും ഞാനും എതിർക്കാം..
അതല്ല എങ്കിൽ ഇരു കൂട്ടരെയും കേൾക്കാൻ നാം തയ്യാർ ആവുക..

അഖിൽ കോട്ടാത്തല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP