Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റർ സ്‌കൂൾ ഡിബേറ്റ്: ഒരുക്കങ്ങൾ പൂർത്തിയായി; സയ്യിദ് ഇൻതിഖാബ് ആലം മോഡറേറ്ററാകും

ഇന്റർ സ്‌കൂൾ ഡിബേറ്റ്: ഒരുക്കങ്ങൾ പൂർത്തിയായി; സയ്യിദ് ഇൻതിഖാബ് ആലം മോഡറേറ്ററാകും

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ദോഹ അന്താരാഷ്ട്ര മതാന്തര സംവാദകേന്ദ്ര(ഡി.ഐ.സിഐ.ഡി) ത്തിന്റെ സഹകരണത്തോടെ യൂത്ത് ഫോറംസംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റിൽ സയ്യിദ് ഇൻതിഖാബ് ആലംമോഡറേറ്ററാകും.

അമേരിക്കയിലെ പ്രമുഖ ടെലികോം കമ്പനിയായ വെരിസോൺ വയർലസിൽ അസോസിയേറ്റ് ഡയറക്റ്ററായി ജോലി ചെയ്തിരുന്ന ഇദ്ദേഹംഒക്ലഹോമ സിറ്റി യൂനിവേഴ്‌സിറ്റി യിൽ നിന്ന് ബി.ബി.എ ബിരുദവും ഒക്ലഹോമ സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ലീഡര്ഷിപ് ആൻഡ് ഹ്യൂമൻ റിസോർസ് ട്രെയിനിങ് മേഖലയിൽ കഴിഞ്ഞ 15 വർഷമായി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സയ്യിദ് ആലം അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളിൽ പോളിസി ശാക്തീകരണ പ്രക്രിയകളിൽ തന്റേതായ പങ്കു വഹിച്ചിട്ടുണ്ട്. 2014 മുതൽ ഖത്തർ ഫൗണ്ടേഷന്റെ ഹ്യൂമൺ റിസോഴ്സ് മാനേജറായി സേവനം ചെയ്ത് വരുന്നു.

യൂത്ത് ഫോറവും സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന
ഇരുപത്തിനാലാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസിന്റെ ഭാഗമായാണ് ഹയർ
സെക്കണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്ര(ഡി .ഐ .സി .ഐ .ഡി)വുമായി സഹകരിച്ച് ഇന്റർ സ്‌കൂൾഡിബേറ്റ് മത്സരം നടക്കുന്നത്. മതങ്ങളുടെ സഹവർത്തിത്വ ക്ഷമതയും സംഘർഷസാധ്യതകളുണ്ടാക്കുന്ന ഘടകങ്ങളും അവയുടെ പരിഹാരങ്ങളും ചർച്ച ചെയ്യുന്നഡിബേറ്റ് മത്സരത്തിൽ ഖത്തറിലെ പ്രമുഖ സ്‌കൂളുകൾ പങ്കെടുക്കും.

നവംബർ 01 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് അബൂ ഹമൂറിലെ ഐഡിയൽഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ വൈകീട്ട് 6.30 നാണ്ഡിബേറ്റ്. നേരത്തെ രജിസ്റ്റർ ചെയ്ത സ്‌കൂൾ ടീമുകളാണ് ഡിബേറ്റിൽപങ്കെടുക്കുക.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്കുള്ള
ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഡി.ഐ.സിഐ.ഡി.
എക്‌സിക്യൂട്ടീവ് മാനേജർ യൂസുഫ് അബ്ദുല്ല അൽസുബൈ സമാപന സമ്മേളനംഉദ്ഘാടനം ചെയ്യും. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി, സ്റ്റുഡന്റസ്ഇന്ത്യ ഭാരവാഹികൾ, സ്‌കൂൾ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽസംബന്ധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP