Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരുമല തിരുമേനിയുടെ 117-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസയിൽ പങ്കെടുത്തത് നിരവധി വിശ്വാസികൾ; വിവിധ ഇടങ്ങളിൽ നിന്ന് തീർത്ഥാടകർ എത്തിയത് പദയാത്രയായി

പരുമല തിരുമേനിയുടെ 117-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസയിൽ പങ്കെടുത്തത് നിരവധി വിശ്വാസികൾ; വിവിധ ഇടങ്ങളിൽ നിന്ന് തീർത്ഥാടകർ എത്തിയത് പദയാത്രയായി

മറുനാടൻ മലയാളി ബ്യൂറോ

പരുമല: പരുമല തിരുമേനിയുടെ 117-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന റാസയിൽ മലങ്കര സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. പുലർച്ചെ മുതൽ പദയാത്രയായി വിവിധയിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ എത്തിയിരുന്നു. പരുമല തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നുള്ള സംഘം രാത്രി എത്തി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സഭയിലെ മെത്രാപ്പൊലീത്തമാർ വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്‌വ് നൽകി.

വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് എന്നിവർ റാസയ്ക്ക് നേതൃത്വം നൽകി. ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് പ്രസംഗിച്ചു. പള്ളിയുടെ പടിഞ്ഞാറ് വാതിലിലൂടെ ഇറങ്ങിയ റാസയിൽ നൂറുകണക്കിന് പൊൻവെള്ളി കുരിശുകളും മുത്തുക്കുടകളുമേന്തി തീർത്ഥാടകർ അണിനിരയായി നിന്നു. പടിഞ്ഞാറുഭാഗത്തെ കുരിശടിയിലെത്തി വടക്കേ വാതിലിലൂടെ പള്ളിയിൽ പ്രവേശിച്ചു. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP