Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംജി മോട്ടോഴ്സിന്റെ ഹെക്ടർ എസ്.യു.വിക്ക് വിപണിയിൽ മികച്ച നേട്ടം; ബുക്കിങ്ങ് ഉയർന്നതിനെ തുടർന്ന് നിർത്തി വെച്ചത് വീണ്ടും ആരംഭിച്ചപ്പോൾ വിൽപനയിൽ റെക്കോർഡ് മുന്നേറ്റം; മാസം തോറുമുള്ള നിർമ്മാണം ഉയർത്തിയത് 3000 യൂണിറ്റായി

എംജി മോട്ടോഴ്സിന്റെ ഹെക്ടർ എസ്.യു.വിക്ക് വിപണിയിൽ മികച്ച നേട്ടം; ബുക്കിങ്ങ് ഉയർന്നതിനെ തുടർന്ന് നിർത്തി വെച്ചത് വീണ്ടും ആരംഭിച്ചപ്പോൾ വിൽപനയിൽ റെക്കോർഡ് മുന്നേറ്റം; മാസം തോറുമുള്ള നിർമ്മാണം ഉയർത്തിയത് 3000 യൂണിറ്റായി

മറുനാടൻ മലയാളി ബ്യൂറോ

എംജി മോട്ടോഴ്സിന്റെ ഹെക്ടർ എസ്.യു.വി വിപണിയിൽ മികച്ച നേട്ടവുമായി മുന്നേറുന്നു. കഴിഞ്ഞ മാസം 3536 യൂണിറ്റ് ഹെക്ടർ വിറ്റഴിച്ചതായി എംജി വ്യക്തമാക്കി. ഇന്ത്യയിലെത്തിയ ശേഷം ഹെക്ടറിന്റെ ഏറ്റവും വലിയ മാസവിൽപനയാണിത്. ഇതിനോടകം നാൽപതിനായിരത്തിലേറെ ബുക്കിങ്ങും ഹെക്ടറിന് ലഭിച്ചു. ആദ്യ 10,000 യൂണിറ്റ് പ്രൊഡക്ഷൻ മാർക്ക് അടുത്തിടെയാണ് എംജി പിന്നിട്ടിരുന്നത്. വിപണിയിലെത്തിയ ഉടൻ ക്രമാതീതമായി ബുക്കിങ് ഉയർന്നതിനെത്തുടർന്ന് ബുക്കിങ്ങ് കുറച്ച് കാലത്തേക്ക് നിർത്തി വെച്ചിരുന്നു. അതിന് ശേഷം വീണ്ടും തുടങ്ങിയപ്പോഴാണ് ഇത്തരത്തിൽ റെക്കോർഡ് മുന്നേറ്റം ഉണ്ടാകുന്നത്. തിനുശേഷം മാത്രം പതിനായിരത്തിലേറെ ബുക്കിങ് ഹെക്ടറിനെത്തേടിയെത്തിയിട്ടുണ്ട്. ആവശ്യക്കാർ ഉയർന്ന സാഹചര്യത്തിൽഹലോൽ പ്ലാന്റിൽ രണ്ടാം ഷിഫ്റ്റിൽ ജോലി ആരംഭിക്കുകയും മാസംതോറുമുള്ള നിർമ്മാണം 3000 യൂണിറ്റാക്കിയും എംജി ഉയർത്തിയിരുന്നു.

12.48 ലക്ഷം രൂപ മുതൽ 17.28 ലക്ഷം വരെയാണ് ഇന്ത്യയിൽ ഹെക്ടറിന്റെ എക്സ്ഷോറൂം വില. നാല് എൻജിൻ - ഗീയർബോക്‌സ് സാധ്യതകളോടെയാണു ഹെക്ടർ വിൽപ്പനയ്ക്കുള്ളത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ടായി മാനുവൽ, ഡി സി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്. മൈൽഡ് ഹൈബ്രിഡ് അസിസ്റ്റ് സഹിതമുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്‌സ് മാത്രമാണ്. രണ്ടു ലീറ്റർ ടർബോ ഡീസൽ ഗീയർബോക്‌സും മാനുവൽ ട്രാൻസ്മിഷനോടെ മാത്രമാണു വിൽപ്പനയ്ക്കുള്ളത്.

അതിനിടെ 'ഹെക്ടറി'ൽ ആപ്പ്ൾ കാർ പ്ലേയടക്കമുള്ള പുതിയ സൗകര്യങ്ങളും എം ജി മോട്ടോർ കഴിഞ്ഞ ദിവസം മുതൽ ലഭ്യമാക്കി. 'ഓവർ ദ് എയർ'(ഒ ടി എ) സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിലൂടെയാണു കമ്പനി 'ഹെക്ടറി'ലെ സാങ്കേതികവിഭാഗത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയത്. ഇതോടെ 'സ്മാർട്', 'ഷാർപ്' വകഭേദങ്ങളിലെ ടച്‌സ്‌ക്രീൻ ഡിസ്‌പ്ലേയിൽ പുതിയസോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്യാനുള്ള അറിയിപ്പുകൾ പ്രത്യക്ഷപ്പെടും. സ്മാർട് ഫോണിലെന്ന പോലെ ഈ സൗജന്യ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് നേരിട്ടു ഡൗൺലോഡ് ചെയ്യാനാവുമെന്നും എം ജി മോട്ടോർ ഇന്ത്യ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP