Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മുകാരെ മാവോയിസ്റ്റുകളാക്കി അറസ്റ്റു ചെയ്തതിൽ പ്രതിഷേധം കനത്തതോടെ ഡിജിപിയോട് വിശദീകരണം തേടി മുഖ്യമന്ത്രി; യുഎപിഎ ചുമത്തിയത് ഏത് സാഹചര്യത്തിലെന്ന് വ്യക്തമാക്കണം; അന്വേഷിക്കാൻ ഉത്തര മേഖലാ ഐജിയെ നിയോഗിച്ചു; മാവോയിസ്റ്റുകളാകാൻ യാതൊരു സാധ്യതയുമില്ലെന്നും എസ്എഫ്‌ഐക്കാരാണെന്നും അറസ്റ്റിലായവരുടെ ബന്ധുക്കൾ; സഖാക്കളുടെ അറസ്റ്റിൽ പൊലീസിനെതിരെ കടുത്ത അമർഷവുമായി സിപിഎം ജില്ലാ നേതൃത്വവും

സിപിഎമ്മുകാരെ മാവോയിസ്റ്റുകളാക്കി അറസ്റ്റു ചെയ്തതിൽ പ്രതിഷേധം കനത്തതോടെ ഡിജിപിയോട് വിശദീകരണം തേടി മുഖ്യമന്ത്രി; യുഎപിഎ ചുമത്തിയത് ഏത് സാഹചര്യത്തിലെന്ന് വ്യക്തമാക്കണം; അന്വേഷിക്കാൻ ഉത്തര മേഖലാ ഐജിയെ നിയോഗിച്ചു; മാവോയിസ്റ്റുകളാകാൻ യാതൊരു സാധ്യതയുമില്ലെന്നും എസ്എഫ്‌ഐക്കാരാണെന്നും അറസ്റ്റിലായവരുടെ ബന്ധുക്കൾ; സഖാക്കളുടെ അറസ്റ്റിൽ പൊലീസിനെതിരെ കടുത്ത അമർഷവുമായി സിപിഎം ജില്ലാ നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയ്ത സംഭവം വിവാദത്തിലാകുന്നു. സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്ത സംഭവതതിൽ ഡിജിപിയോടാണ് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടത്. ഏത് സാചര്യത്തിലാണ് യുഎപിഎ ചുമത്തിയതെന്ന് മുഖ്യമന്ത്രി ഡി.ജി.പിയോട് ചോദിച്ചു. എത്രയും പെട്ടെന്ന് മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയിൽ പ്രതിഷേധവുമായി സിപിഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ പൊലീസ് പുനരാലോചന നടത്തേണ്ടിയിരുന്നെന്ന് സിപിഐ.എം ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞിരുന്നു. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികളും സിപിഐ.എം പ്രവർത്തകരുമായ രണ്ട് യുവാക്കളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്.

അവധാനതയോടെ കുറച്ചുകൂടി പരിശോധന നടത്തിയ ശേഷം മാത്രമേ ഇത്തരമൊരു വകുപ്പ് ഉപയോഗിക്കാൻ പാടുള്ളൂവെന്നും സമഗ്ര അന്വേഷണം നടത്തിയ ശേഷവും ഇവർക്ക് അത്തരത്തിൽ ഭീകരസംഘത്തിൽ നേരിട്ട് പങ്കാളിത്തമുണ്ട് എന്ന് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ യു.എ.പി.എ ചുമത്താൻ പാടുള്ളൂവായിരുന്നെന്നും പി. മോഹനൻ പറഞ്ഞിരുന്നു. ജില്ലാ നേതൃത്വത്തിന്റെ എതിർപ്പു കൂടി മനസ്സിലാക്കിയ ശേഷമാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. അതേസമയം അറസ്റ്റിനെതിരെ യുവാക്കളുടെ ബന്ധുക്കളും രംഗത്തെത്തി.

കണ്ണൂർ സർവകലാശാലയിലെ പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിയമവിദ്യാർത്ഥിയായ അലൻ ഷുഹൈബ് സിപിഎമ്മിന്റെ സജീവപ്രവർത്തകനാണ്. കഴിഞ്ഞ അഞ്ച് വർഷമായി സിപിഎം തിരുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. മാധ്യമ വിദ്യാർത്ഥിയായ താഹ ഫസൽ സിപിഎം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. താഹ എസ്എഫ്‌ഐയിലും സജീവമായിരുന്നു. ഇവർക്ക് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടാകാൻ ഒരു സാധ്യതയുമില്ലെന്ന് ബന്ധുക്കൾ പറയുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലം ഉത്തരമേഖലാ ഐജിയും പന്തീരങ്കാവ് പൊലീസ് സ്‌റ്റേഷനിൽ എത്തിയിട്ടുണ്ട്. ഡിജിപി ചുമതലപ്പെടുത്തിയതിന് അനുസരിച്ചാണ് ഐജി അശോക് യാദവ് പൊലീസ് സ്‌റ്റേഷനിൽ എത്തിയത്.

മാവോയിസ്റ്റ് ലഘുലേഖ പിടിച്ചെടുത്തു എന്ന് മാത്രമല്ല, ഇവർക്ക് മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ ഇതിന് ഒരു സാധ്യതയുമില്ലെന്നും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഇരുവരും സജീവ സിപിഎം പ്രവർത്തകരാണ്. ഇരുവരുടെയും അറസ്റ്റിനെതിരെ സിപിഎം പ്രാദേശിക നേതൃത്വവും കടുത്ത അമർഷത്തിലാണ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മാവോയിസ്റ്റ് ലഘുലേഖകളുമായി പന്തീരങ്കാവിൽ മൂന്ന് പേരുണ്ടെന്ന് പൊലീസിന് വിവരം കിട്ടിയപ്പോൾ നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. അലനെയും താഹയെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെപ്പുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പൊടുന്നനെയുള്ള പ്രതികരണമായല്ല, ഇവർ ലഘുലേഖ സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതിനെ ബന്ധുക്കളും പ്രാദേശിക സിപിഎം നേതാക്കളും പാടേ എതിർക്കുന്നു. ''മാവോ വാദി സംഘടനകളുമായി ഒരു ബന്ധവുമുണ്ടാവാൻ സാധ്യതയില്ല. മുമ്പ് എസ്എഫ്‌ഐയിൽ സജീവമായിരുന്നു. പക്ഷേ, തീവ്രനിലപാടുകളില്ല താഹയ്ക്ക്. ഞങ്ങളും സിപിഎം അനുഭാവമുള്ള കുടുംബം തന്നെയാണ്'', താഹ ഫസലിന്റെ ബന്ധു ഹസീന പ്രതികരിച്ചു.

സിപിഎം മാവോയിസ്റ്റ് പശ്ചിമമേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിൽ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. മോദി, പിണറായി സർക്കാരുകൾ ഒരേ തൂവൽപ്പക്ഷികളാണെന്നാണ് ലഘുലേഖയിലുള്ളത്. സിപിഎമ്മും സംഘപരിവാറും ഒരേപോലെയാണെന്ന് ലഘുലേഖയിലുണ്ട്. ഇവരുടെ പക്കൽ നിന്ന് ബാനറുകൾ പിടിച്ചെന്നും പൊലീസ് പറയുന്നു. അതേസമയം മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തു എന്നിരോപിച്ച് യുഎപിഎ ചുമത്തി കോഴിക്കോട് രണ്ടു പേരെ അറസ്റ്റു ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് എഐവൈഎഫും വ്യക്തമാക്കി.

ആശയപ്രചരണത്തെ വെടിയുണ്ട കൊണ്ടും യുഎപിഎ പോലെയുള്ള കരിനിയമങ്ങൾ കൊണ്ടും നേരിടുന്ന നടപടി എൽഡിഎഫ് സർക്കാരിന് ഭൂഷണമല്ലെന്ന് എെൈഐവഫ് പ്രസ്താവനയിൽ പറഞ്ഞു. കോഴിക്കോട് പന്തീരങ്കാവ് പൊലീസ് ആണ് അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നത്. യുഎപിഎ നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉയർത്തി കൊണ്ടു വന്നിട്ടുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം. അതേ നിയമം ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോൾ ഇത്തരത്തിൽ ആശയപ്രചരണം നടത്തിയതിന്റെ പേരിൽ പ്രയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പൊലീസിനെ കയറൂരിവിട്ടാൽ സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിലാണ് കോട്ടം ഉണ്ടാകുന്നതെന്നും അതിനിടയാകാതിരിക്കാൻ പൊലീസിനു മേൽ കർശന നിയന്ത്രണമുണ്ടാകണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ആർ.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP