Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പി ജയരാജനെ കൊലക്കേസിൽ അറസ്റ്റ് ചെയ്തപ്പോൾ യുഎപിഎ വിരുദ്ധതയുടെ വക്താക്കളായവർ; എൻഐഎ നിയമം പരിഷ്‌ക്കരിച്ചപ്പോൾ ഹീറോ വേഷം ചമഞ്ഞവർ സ്വന്തം സഖാക്കളെ പോലും യുഎപിഎ ചാർത്തി തടങ്കിലാക്കുന്നത് കാലം കരുതിവെച്ച നീതിയോ? സ്വതന്ത്ര ചിന്തക്കാരുടെ കാലനായി മാറിയ കരുണാകരനെ കടത്തിവെട്ടാൻ നവീന കാലത്ത് പിണറായി പിറക്കുമ്പോൾ

പി ജയരാജനെ കൊലക്കേസിൽ അറസ്റ്റ് ചെയ്തപ്പോൾ യുഎപിഎ വിരുദ്ധതയുടെ വക്താക്കളായവർ; എൻഐഎ നിയമം പരിഷ്‌ക്കരിച്ചപ്പോൾ ഹീറോ വേഷം ചമഞ്ഞവർ സ്വന്തം സഖാക്കളെ പോലും യുഎപിഎ ചാർത്തി തടങ്കിലാക്കുന്നത് കാലം കരുതിവെച്ച നീതിയോ? സ്വതന്ത്ര ചിന്തക്കാരുടെ കാലനായി മാറിയ കരുണാകരനെ കടത്തിവെട്ടാൻ നവീന കാലത്ത് പിണറായി പിറക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് ഇന്ത്യയെ കുറിച്ച് പറയുന്നത് ഇന്ത്യയുടെ ജനസംഖ്യയുടെ വലുപ്പംകൊണ്ട് മാത്രമല്ല, ഇന്ത്യയുടെ നിയമവാഴ്‌ച്ചയുടെ പ്രത്യേകത കൂടി കണക്കിലെടുത്താണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും ഇടയ്ക്കിടെ ഏകാധിപത്യത്തിന്റെ രോഗം പിടിപെടുമ്പോൾ ഇന്ത്യാ ചരിത്രത്തിൽ ഏകാധിപത്യത്തിന്റെ ഒരേയൊരു അനുഭവം 1977ലെ അടിയന്തിരാവസ്ഥ മാത്രമാണ്. അടിയന്തിരാവസ്ഥക്ക് ജനങ്ങൾ നൽകിയ മറുപടി ഇന്ത്യാചരിത്രം അറിയാവുന്ന എല്ലാവർക്കും ഓർമ്മയുമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ജനാധിപത്യം ലോകത്തിന് മാതൃകയാണ്. ഇന്ത്യൻ ഭരണഘടനക്ക് അപ്പുറത്തേക്ക് കടക്കാൻ മഹാഭൂരിപക്ഷമുള്ള ഒരു സർക്കാരിന് പോലും സാധിച്ചു എന്ന് വരില്ല.

മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും ഒക്കെ ഇന്ത്യയുടെ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളാണ്. ഏത് മതത്തിൽ വിശ്വസിക്കാനും ഏത് സംഘടനയിൽ പ്രവർത്തിക്കാനും ഏത് രാഷ്ട്രീയ പാർട്ടിക്കൊപ്പം രംഗത്തിറങ്ങാനുമുള്ള അവകാശം ഇന്ത്യൻ പൗരനുണ്ട്. നമ്മൾ പലപ്പോഴും വ്യാഖ്യാനിക്കാൻ പോലും ഭയപ്പെടുന്ന ലിബർട്ടി എന്ന വാക്കിൽ ഒതുങ്ങുന്നതാണ് ഇതൊക്കെ. അതുകൊണ്ടു തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷമായ പ്രത്യേകതയാണ് ഏത് തരത്തിലുള്ള ആശയത്തെ കുറിച്ചും ചർച്ച ചെയ്യുക എന്നത്. ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവർ ഈ നാട്ടിൽ ഉണ്ടെങ്കിൽ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവർക്കും ഇവിടെ ഇടമുണ്ട്. അത്തരത്തിലുള്ള ഒരു ആശയമാണ് മാവോയിസവും. മാവോയിസം രക്തച്ചൊരിച്ചിലിലൂടെ അധികാരം പിടിച്ചെടുക്കണം എന്നാണ് പഠിപ്പിക്കുന്നത് എങ്കിൽ ആ രക്തച്ചൊരിച്ചിലിന് ശ്രമിക്കുന്നതും അത് നടത്തുന്നതുമൊക്കെ ക്രിമിനൽ കുറ്റം തന്നെയാണ്.

എന്നാൽ, മാവോയിസത്തെ കുറിച്ച് ഒരു ലഘുലേഖ പോലും വാങ്ങി വായിക്കാൻ പാടില്ല എന്നും മാവോയിസത്തെ കുറിച്ച് കേൾക്കാൻ പോലും പാടില്ല എന്ന് പറയുന്നതും യഥാർത്ഥ ഫാസിസമാണ്. ഇന്ന് രണ്ട് സിപിഎം പ്രവർത്തകരെ കോഴിക്കോട് അറസ്റ്റ് ചെയ്തിരിക്കുന്നത് അവരുടെ കൈവശം മാവോയിസ്റ്റ് ലഘുലേഖ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്. ഇതിനെ ഫാസിസം എന്നല്ലാതെ മറ്റേത് വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിക്കാൻ കഴിയുന്നത്. നിങ്ങൾ നക്‌സലിസത്തോടും മാവോയിസത്തോടും സന്ധിയില്ലാത്ത സമരം ചെയ്യുന്ന ഒരാളാണെങ്കിൽ നിങ്ങൾ ആദ്യം വായിച്ചിരിക്കേണ്ടത് നക്‌സലിസത്തെ കുറിച്ചും മാവോയിസത്തെ കുറിച്ചുമാണ്. അത് തന്നെയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും മാതൃകയാക്കേണ്ടത്. അവർ ഏത് ആശയത്തെ എതിർക്കുന്നുവോ ആ ആശയത്തെ കുറിച്ച് അടിമുടിയുള്ള വിവരമറിയാനുള്ള തൃഷ്ണയിൽ നിന്നായിരിക്കണം അവരുടെ എതിർപ്പ് ആരംഭിക്കേണ്ടത്.

അതുകൊണ്ട് തന്നെ മാവോയിസ്റ്റ് ലഘുലേഖ കൈവശമുണ്ടായിരുന്നു എന്നതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും ഏറ്റവും വലിയ ഫാസിസവുമാണ്. നിർഭാഗ്യവശാൽ ഇത്തരം ഫാസിസ്റ്റ് നടപടിക്രമങ്ങൾക്കൊക്കെ നേതൃത്വം കൊടുക്കുന്നത് നമ്മുടെ നാട്ടിലെ സിപിഎമ്മുകാരാണ് എന്നതും സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാരാണ് എന്നതും സങ്കടകരമാണ്. ഒരിക്കൽ നക്‌സലിസത്തിന്റെ അയൽപ്പക്കത്ത് കൂടി കടന്നുപോയ പിണറായി വിജയൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി വാഴുമ്പോൾ സ്വതന്ത്ര ചിന്താഗതിയേയും സ്വതന്ത്ര അഭിപ്രായങ്ങളേയും അടിച്ചമർത്തുന്നു എന്നത് ഖേദകരവും ഞെട്ടിക്കുന്നതുമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP