Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി ഇന്ത്യൻ വനിതാ ഹോക്കി ടീം; രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾ അമേരിക്ക നേടിയിട്ടും ഇന്ത്യക്ക് തുണയായത് ആദ്യ പാദത്തിലെ അഞ്ച് ഗോളുകൾ  

ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി ഇന്ത്യൻ വനിതാ ഹോക്കി ടീം; രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾ അമേരിക്ക നേടിയിട്ടും ഇന്ത്യക്ക് തുണയായത് ആദ്യ പാദത്തിലെ അഞ്ച് ഗോളുകൾ   

മറുനാടൻ ഡെസ്‌ക്‌

 

ഭുവനേശ്വർ: ഇന്ത്യൻ വനിതാ ഹോക്കി ടീം ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടി. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തിൽ അമേരിക്കയോട് ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോറ്റെങ്കിലും ആദ്യ പാദത്തിൽ നേടിയ 5-1ന്റെ ജയം ഇന്ത്യയെ തുണച്ചു. മത്സരത്തിന്റെ 49-ാം മിനറ്റിൽ ക്യാപ്റ്റൻ റാണി രാംപാൽ നേടിയ ഗോളാണ് ഇരുപാദങ്ങളിലുമായി ഇന്ത്യക്ക് 6-5ന്റെ ലീഡ് നേടിക്കൊടുത്തത്.

കളിയുടെ ആദ്യ 30 മിനിറ്റിൽ തന്നെ അമേരിക്ക 4-0ന്റെ ലീഡ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. കളിയുടെ അഞ്ചാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ഗോളാക്കി മാറ്റി അമാൻഡ മഗ്ഡാം ആണ് അമേരിക്കയെ ആദ്യം മുന്നിലെത്തിച്ചത്. ക്യാപ്റ്റൻ കാതലീൻ ഷാർക്കെയിലൂടെ ആദ്യ ക്വാർട്ടറിൽ അമേരിക്ക ലീഡ് രണ്ടാക്കി.

രണ്ടാം ക്വാർട്ടറിൽ ഒരു ഗോൾ കൂടി അലീസ പാർക്കർ ഇന്ത്യയെ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. എട്ട് മിനിറ്റിന് ശേഷം ഒരു ഗോൾ കൂടി നേടി അമാൻഡ അമേരിക്കയുടെ പ്രതീക്ഷ കൂട്ടി. എന്നാൽ 49-ാം മിനിറ്റിൽ റാണി രാംപാലിലൂടെ നിർണായക ഗോൾ നേടി ഇന്ത്യ ഒളിംപിക്‌സ് ബർത്തുറപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP