Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാറ്റിങ്ങ് സറ്റൈൽ കണ്ടോ... യുവിയെ പോലെ തന്നെയുണ്ട്; ശിവം ദുബെയുടെ പരിശീലന വീഡിയോ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകർ; താരത്തിന്റെ ടി20 അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്ന് സൂചന

ബാറ്റിങ്ങ് സറ്റൈൽ കണ്ടോ... യുവിയെ പോലെ തന്നെയുണ്ട്; ശിവം ദുബെയുടെ പരിശീലന വീഡിയോ കണ്ട് അമ്പരന്ന് ക്രിക്കറ്റ് ആരാധകർ; താരത്തിന്റെ ടി20 അരങ്ങേറ്റം ഉടൻ ഉണ്ടാകുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാൻ തുടങ്ങിയ ഓൾറൗണ്ടറാണ് ശിവം ദുബെ. ആഭ്യന്തര ക്രിക്കറ്റിൽ സ്ഫോടനാത്മകമായ ബാറ്റിംഗിന് പേരുകേട്ട കളിക്കാരനാണ് ഈ ഉയർന്ന് വരുന്ന താരം. ഡൽഹിയിൽ ടി20യിൽ ഇരുപത്തിയാറുകാരനായ താരം അരങ്ങേറ്റം കുറിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം നായകൻ രോഹിത് ശർമ്മ നൽകിയിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് ബിസിസിഐ പുറത്ത് വിട്ട പുതിയ വീഡിയോ. നെറ്റ്‌സിൽ ശിവം ദുബേ ബാറ്റിങ് പരിശീലനം നടത്തുന്നതാണ് ദൃശ്യങ്ങളിൽ. എന്നാൽ ദൃശ്യങ്ങളിലെല്ലാം എല്ലാവരും ശ്രദ്ധിച്ചത് ദുബേയുടെ ബാറ്റിങ് ആണ്. വീഡിയോ കണ്ടവരെല്ലാം ഒറ്റ സ്വരത്തിൽ പറയുന്നത് മറ്റൊരു യുവരാജ് ആണ് ദുബെ എന്നാണ്.

യുവിയെ പോലെ തന്നെ സ്പിൻ ബൗളിംഗും ദുബേക്ക് വഴങ്ങുകയും ചെയ്യും. ദുബേയുടെ ബാക്ക്ലിഫ്റ്റ് യുവിയുടേതിന് സമാനമാണ് എന്ന് ആരാധകർ പറയുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത യുവ്രാജ് സിംഗാണ് ദുബേ എന്നും അവർ വാദിക്കുന്നു. രഞ്ജി ട്രോഫിയിൽ 2018ൽ മുംബൈക്കായി ഒരു മത്സരത്തിൽ തുടർച്ചയായി അഞ്ച് സിക്സുകൾ പറത്തി വാർത്തകളിൽ ഇടംപിടിച്ചിരുന്നു ദുബേ. അന്ന് മുതൽ തന്നെ യുവരാജിനോടുള്ള സാമ്യത്തെപ്പറ്റി ചർച്ചകൾ വന്നിരുന്നു.

ഐപിഎല്ലിൽ കഴിഞ്ഞ സീസണിൽ അഞ്ച് കോടി രൂപയ്ക്ക് താരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയിരുന്നു. എന്നാൽ അരങ്ങേറ്റ സീസണിൽ നാല് മത്സരങ്ങൾ കളിച്ച താരത്തിന് 40 റൺസ് മാത്രമാണ് നേടാനായത്, വിക്കറ്റൊന്നും വീഴ്‌ത്താനുമായില്ല. അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ദുബേക്ക് മികച്ച റെക്കോർഡുണ്ട്. 48.19 ശരാശരിയിൽ രണ്ട് സെഞ്ചുറിയും ഏഴ് അർധ സെഞ്ചുറിയുമടക്കം 1012 റൺസാണ് ദുബെ നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP