Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത് ഷാ ആണ് കേരളം ഭരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ യാതൊരു കുറ്റവും പറയേണ്ട; അനുഭവങ്ങൾ അതാണ് സാക്ഷ്യപ്പെടുത്തുന്നത്; വാളയാറിൽ സംഭവിച്ചത് കേരളത്തിൽ ഒരിടത്തും സംഭവിക്കാതെയും ഇരിക്കട്ടെ; നീതി നിഷേധം വാളയാറിലും അട്ടപ്പാടിയിലും ഒരുപോലെയാണ്; എഴതുന്നത് രാജ്യദ്രോഹം ആണോ അല്ലയോ എന്നറിയില്ല; മാവോയിസ്റ്റ് വേട്ടയെ അഖിൽ കോട്ടാത്തല വിശദീകരിക്കുമ്പോൾ

അമിത് ഷാ ആണ് കേരളം ഭരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ യാതൊരു കുറ്റവും പറയേണ്ട; അനുഭവങ്ങൾ അതാണ് സാക്ഷ്യപ്പെടുത്തുന്നത്; വാളയാറിൽ സംഭവിച്ചത് കേരളത്തിൽ ഒരിടത്തും സംഭവിക്കാതെയും ഇരിക്കട്ടെ; നീതി നിഷേധം വാളയാറിലും അട്ടപ്പാടിയിലും ഒരുപോലെയാണ്; എഴതുന്നത് രാജ്യദ്രോഹം ആണോ അല്ലയോ എന്നറിയില്ല; മാവോയിസ്റ്റ് വേട്ടയെ അഖിൽ കോട്ടാത്തല വിശദീകരിക്കുമ്പോൾ

അഖിൽ കോട്ടാത്തല

ഴുതുന്നത് രാജ്യദ്രോഹം ആണോ അല്ലിയോ എന്നറിയില്ല ..ഇവിടെ മറ്റുള്ളവർ തീരുമാനിക്കുന്നു ആരാണ് രാജ്യദ്രോഹി ആരാണ് ദേശ സ്‌നേഹി എന്നത്.. അതിനാൽ ഉത്തരം അറിയാതെ എഴുതുകയാണ്.. ഇതിന്റെ പേരിൽ രാജ്യദ്രോഹി എന്ന് മുദ്രകുത്തി കരി നിയമം ചുമത്തി ജയിലിൽ അടച്ചാലും നിശ്ശബ്ദനാവാൻ ആഗ്രഹിക്കുന്നില്ല..കൺ മുന്നിൽ നടക്കുന്ന നെറി കേടുകൾ കണ്ട് ഭയന്ന് അവനവന്റെ സുഖം നോക്കി ജീവിക്കുന്നതിനെക്കാൾ നല്ലത് മരണം ആണെന്ന് വിശ്വസിക്കുന്നു....

അതുകൊണ്ട് സധൈര്യം ഞാൻ പറയുന്നു....

കേരളത്തിൽ 2 വർഷത്തിനിടെ 7 മാവോയിസ്റ്റുകളെ ആണ് പിണറായി സർക്കാർ കൊന്നൊടുക്കിയത്...
'കൊല്ലാം പക്ഷെ തോൽപ്പിക്കാൻ ആവുമോ സഖാക്കളെ..'?
തോക്കിൻ കുഴലിലൂടെ വിപ്ലവം തീർക്കാം എന്ന ഇവരുടെ ആശയത്തെ ആണോ നിങ്ങൾ വെടി വെച്ചു കൊന്നത്..?

അതും ഓരോ തുള്ളി ചോരയിലും ഒരായിരം പേർ ഉയരുന്നു എന്ന് പാടി കുട്ടി സഖാക്കൾക്ക് ആവേശം തീർത്തു അക്രമത്തിനു വെടി മരുന്ന് കൊടുത്തു ഇളക്കി വിടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാർ മാവോയിസ്റ്റ്കളെ വേടി വെച്ചു ഇല്ലാതാക്കാൻ ശ്രമിച്ചിരിക്കുന്നു....

ബ്രിട്ടീഷുകാർക്ക് മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും തീവ്രവാദി ആയിരുന്നു ... അതെ നീതിക്കും വേണ്ടിയും സ്വവർഗ്ഗത്തിനും വേണ്ടിയും ശക്തമായി വാദിച്ച എല്ലാവരും അതാത് ഭരണകൂടത്തിന് തീവ്രവാദികൾ ആയിരുന്നു.. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം തീർത്ത ബ്രിട്ടൻ പോലും തിരിച്ചറിഞ്ഞു ഇല്ലാതാക്കാൻ ശ്രമിക്കുന്തോറും വീര്യം കൂടി തിരിച്ചു വരുന്നതാണ് വിപ്ലവമെന്നു.. വലിയ വിപ്ലവ പാർട്ടി എന്ന് വിളിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രിക്ക് അതറിയാൻ കഴിയാതെ പോയതിൽ എനിക് നിരാശ ഉണ്ട്..കേരളത്തിൽ കൂടുതൽ പേരെ മാവോയിസ്‌റ് ആക്കാൻ ഉള്ള പിണറായി വിജയന്റെ തന്ത്രമാണോ ഈ കൊലകൾ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

നിങ്ങൾക്ക് സാമാന്യ ബോധം ഉണ്ടോ മുഖ്യമന്ത്രി? കമ്മ്യൂണിസ്റ്റ് പാർട്ടി എങ്ങനെ കേരളത്തിൽ വളർന്നു എന്ന് ചിന്തിച്ചിരുന്നെങ്കിൽ മാവോയിസ്റ്റുകളെ കൊന്നൊടുക്കി ഇല്ലാതാക്കാം എന്ന് നിങ്ങൾ ചിന്തിക്കുവോ....? അതോ കൊന്നൊടുക്കുന്നതിന്റെ ഒരു ഹരം നിങ്ങൾ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് ആസ്വദിക്കുകയാണോ... ജനങ്ങളെ ഭരിച്ചു കൊല്ലുന്നതും പാർട്ടി അണികളെ വിരട്ടി കൊല്ലുന്നതും പോരാഞ്ഞു മനുഷ്യ രക്തം മണക്കാൻ വേണ്ടി നിങ്ങൾ ചെയ്യുന്ന ഈ നരഹത്യകൾ കാലം ഏത് രീതിയിൽ പൊറുക്കും..

എന്താണ് കേരളത്തിൽ ഇത്തരം ഒരു നടപടിക്ക് ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ച ഘടകം... മാവോയിസ്റ്റുകൾ അക്രമ കാരികൾ എന്ന കാരണമാണോ..? അതോ സർക്കാർ സംവിധാനങ്ങളെ സായുധമായി ആക്രമിക്കുന്നു എന്ന കാരണമാണോ..? തീർച്ചയായും ഇങ്ങനെയൊക്കെ ചെയ്യുന്ന മാവോയിസ്റ്റുകളെ മാത്രമല്ല സാർ എല്ലാവരെയും നമുക്കു വെടി വെച്ചു കൊല്ലണം..ആദ്യം ഒപ്പമുള്ളവരെ കൊല്ലണം എന്നിട്ട് സ്വയം നിറ ഒഴിക്കണം.. കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ കൊന്ന് തള്ളിയ മനുഷ്യരുടെ എണ്ണം എടുത്താൽ ഇന്ത്യയിൽ ആകെ മാവോയിസ്റ്റുകൾ നടത്തിയ കൊലയേക്കാൾ കൂടുതൽ ഉണ്ടാകും..

ഈ കൊല ചെയ്ത എല്ലാത്തിനും കോടികൾ പിരിച്ചു നൽകിയും ജയിലിൽ 5 സ്റ്റാർ സൗകര്യം ഒരുക്കിയും വെട്ട് പോത്തിനെ പോലെ തീറ്റി കൊടുത്തും സംരക്ഷിച്ച ഒരു പാർട്ടിയല്ലേ മിസ്റ്റർ മുഖ്യമന്ത്രി താങ്കളുടേത്..? നിങ്ങൾ അധികാരത്തിനും പണത്തിനും വേണ്ടി കൊന്നൊടുക്കുമ്പോൾ അവകാശങ്ങൾക്ക് വേണ്ടി ദാരിദ്ര്യം മാറാൻ വേണ്ടി അതുമല്ലെങ്കിൽ അർഹമായ നീതിക്ക് വേണ്ടി ആരെങ്കിലും ആയുധം എടുത്താൽ അവരുടെ ആവശ്യം അറിയാൻ ശ്രമിച്ചു അത് പരിഹരിക്കാൻ ശ്രമിക്കുന്നതിനു പകരം കൊന്നൊടുക്കിയാൽ ഇല്ലാതാകും എന്ന് കരുതിയ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് അധികാരി നിങ്ങളാകാം ...

കമ്മ്യൂണിസ്റ്റ്കാർ കൊന്നൊടുക്കിയത് അവരെ വിശ്വസിച്ച സാധാരണക്കാരെയാണ് റഷ്യയിൽ തുടങ്ങി ബംഗാളിൽ വരെ നാം അത് കണ്ടതാണ്.. പൊതു ജനങ്ങളെ ശല്യം ചെയ്തു സർക്കാർ ഖജനവുകൾക്ക് നഷ്ടങ്ങൾ സമ്മാനിച്ചും കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഹർത്താലുകളിൽ സംഭവിച്ച നഷ്ട്ടത്തിന്റെ നൂറിൽ ഒരു നഷ്ടം മാവോയിസ്റ്റുകൾ ചെയ്തതായി റിപ്പോർട് ഉണ്ടോ.. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് .മാവോയിസ്റ്റുകൾ കേരളത്തിൽ ഇത്രയേറെ സൃഷ്ടിക്കപ്പെടുന്നെങ്കിൽ എന്തായിരിക്കും സാർ അവരുടെ ആവശ്യം.. എന്തിനും ഒരു ആവശ്യവും ആശയവും ഉണ്ടാവുമല്ലോ..നീതി നിഷേധിക്കപ്പെടുമ്പോൾ നില വിളിക്കുന്നവന്റെ ശബ്ദമാണോ മാവോയിസ്‌റ് ശബ്ദം...

ഭരണകൂടത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാജ്യ വിരുദ്ധ ശക്തികളെ തീർച്ചയായും ഇല്ലായ്മ ചെയ്യണം ..ഉത്തരേന്ത്യൻ മണ്ണിൽ ഉണ്ടാവുന്ന മാവോയിസ്റ്റ് അക്രമങ്ങൾ ഇല്ലാതാക്കപ്പെടണം.. കേരളത്തിൽ അത്തരമൊരു സായുധ കലാപങ്ങൾ പൊതുവെ മാവോയിസ്റ്റുകൾ നടത്തിയതായി അറിവില്ല.. ഉത്തരേന്ത്യയിൽ പോലും മാവോയിസ്റ്റുകളെ മുൻ നിർത്തി മറ്റ് പലരും രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന അക്രമങ്ങൾ ആയിരിക്കാം എന്നത് എന്റെ സംശയമാണ്..

തണ്ടർ ബോൾട്ടുകൾക്ക് വേണ്ടി ചെലവാക്കുന്ന കോടികൾ ആദിവാസികൾക്കും പാവങ്ങൾക്കും നൽകൂ സാർ ആരും മാവോയിസ്റ്റാകാൻ ശ്രമിക്കില്ല... വെറുതെ ഇരുന്ന പട്ടിയുടെ അണ്ണാക്കിൽ കോല് തിരുകി ആസനത്തിൽ ആപ്പ് അടിച്ചും കേറ്റിയാൽ ആ പട്ടി കടിച്ചു പോകും. അതിന്റെ പേരിൽ അതിനെ തല്ലി കൊന്നിട്ട് പറയണം എന്നെ കടിച്ചതുകൊണ്ടാണ് കൊന്നതെന്നു....

മാവോയിസ്റ്റ് ലേഖനം കണ്ടെടുത്തു എന്ന കാരണം ചുമത്തി 2 സഖാക്കളെ ഇസ്ലാം മത വിശ്വാസികൾ ആയ 2 ചെറുപ്പക്കാരെ കരി നിയമം ചുമത്തി ജയിലിൽ അടച്ചു എന്ന് കേട്ടപ്പോൾ വാർത്ത കേരളത്തിൽ ആണെന്ന് വിശ്വസിക്കാൻ ഏറെ പ്രയാസപ്പെട്ടു.. കേരളം ബിജെപി ഭരിക്കില്ല എന്നാരു പറഞ്ഞു കേരളം ഭരിക്കുന്നതും ബിജെപി ആണ്.. പിണറായി വിജയനെ മുൻ നിർത്തി

അമിത് ഷാ ആണ് കേരളം ഭരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ യാതൊരു കുറ്റവും പറയണ്ട... അനുഭവങ്ങൾ അതാണ് സാക്ഷ്യപ്പെടുത്തുന്നത്.. വാളയാർ മറക്കരുത്.. പക്ഷെ വാളയാറിൽ സംഭവിച്ചത് കേരളത്തിൽ ഒരിടത്തും സംഭവിക്കാതെയും ഇരിക്കട്ടെ.. നീതി നിഷേധം വാളയാറിലും അട്ടപ്പാടിയിലും ഒരുപോലെയാണ്....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP