Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യക്കെതിരെ ആദ്യ ട്വന്റി 20 വിജയവുമായി ബംഗ്ലാദേശ്; പരമ്പരയിലെ ആദ്യ മത്സരത്തിൽ അയൽക്കാർ ആതിഥേയരെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിന്

ഇന്ത്യക്കെതിരെ ആദ്യ ട്വന്റി 20 വിജയവുമായി ബംഗ്ലാദേശ്; പരമ്പരയിലെ ആദ്യ മത്സരത്തിൽ അയൽക്കാർ ആതിഥേയരെ പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിന്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയത് ഏഴ് വിക്കറ്റിന്. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം മൂന്നു പന്തുകൾ ബാക്കിനിൽക്കെ ബംഗ്ലാദേശ് മറികടന്നു. ഇന്ത്യയ്ക്കെതിരേ ട്വന്റി 20-യിൽ ബംഗ്ലാദേശ് നേടുന്ന ആദ്യ ജയമാണിത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്വിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തിരുന്നു. 41 റൺസെടുത്ത ഓപ്പണർ ശിഖർ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്.

അർധ സെഞ്ചുറി നേടിയ മുഷ്ഫിഖുർ റഹീമാണ് ബംഗ്ലാദേശിന്റെ വിജയശിൽപി. ഖലീൽ അഹമ്മദ് എറിഞ്ഞ 19-ാം ഓവറിൽ 18 റൺസെടുത്ത മുഷ്ഫിഖുറിന്റെ പ്രകടനമാണ് ബംഗ്ലാദേശിന്റെ വിജയത്തിൽ നിർണായകമായത്.

കെ.എൽ രാഹുൽ (15), ശ്രേയസ് അയ്യർ (22), ഋഷഭ് പന്ത് (27) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അരങ്ങേറ്റക്കാരൻ ശിവം ദുബെ ഒരു റണ്ണെടുത്ത് പുറത്തായി. ക്രുണാൽ പാണ്ഡ്യ (15), വാഷിങ്ടൺ സുന്ദർ (14) എന്നിവർ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി അമിനുൾ ഇസ്ലാമും ഷഫിയുൾ ഇസ്ലാമും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP