Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാവ് മരിച്ചത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച്; ഗുരുതര പരിക്കുകളോടെ റോഡിൽ കിടന്നത് 15 മിനിറ്റോളം; ആശുപത്രിയിലെത്തിച്ചത് കാർ യാത്രക്കാർ

യുവാവ് മരിച്ചത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച്; ഗുരുതര പരിക്കുകളോടെ റോഡിൽ കിടന്നത് 15 മിനിറ്റോളം; ആശുപത്രിയിലെത്തിച്ചത് കാർ യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ചുനക്കര കോമല്ലൂർ കാരൂർ തറയിൽ ശ്രീഹരി ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുധീഷ് ഭവനത്തിൽ സുധീഷിനെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറത്തികാട് ഹൈസ്‌കൂൾ ജങ്ഷനിലെ വളവിൽ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം നടന്നത്. കുറത്തികാട് നിന്നും മാവേലിക്കര ഭാഗത്തേക്കാണ് ബൈക്ക് വന്നത്. അപകടം നടന്ന് 15 മിനിറ്റോളം ഇരുവരും റോഡിൽ കിടന്നു. ഈ സമയം ഇതുവഴി കാറിൽ വന്ന യാത്രക്കാരാണ് അപകടം കണ്ട് കാർ നിർത്തി യുവാക്കളെ ആശുപത്രിയിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP