Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂത്ത് ഫോറം ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻസ്: എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ

യൂത്ത് ഫോറം ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻസ്: എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ

സ്വന്തം ലേഖകൻ

ദോഹ : ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തി നാലാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസിൽ 65 പോയിന്റുകൾ നേടി എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. 37 പോയിന്റുകൾ നേടിയ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ രണ്ടാം സ്ഥാനവും 32 പോയിന്റുകൾ നേടി ബിർള പബ്ലിക് സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഐഡിയൽ ഇന്ത്യൻ സ്‌കൂളിലെ 11 വേദികളിലായി നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖത്തറിലെ പതിനൊന്ന് ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി 600 ഓളം വിദ്യാർത്ഥി-വിദ്യാർത്ഥിനികളാണ് പ്രസംഗം, കഥ പറയൽ, പെയിന്റിങ്, ഖുർആൻ പാരായണം, ക്വിസ്, ഖുർആൻ മന:പാഠം, ഖുർആനിക് തീം പ്രസന്റേഷൻ , സ്റ്റുഡന്റ് ഓഫ് ദി ഇയർ തുടങ്ങിയ ഇനങ്ങളിലായി പങ്കെടുത്തത്.

ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐ.ഡി) സഹകരിച്ച് നടത്തിയ നാലാമത് ഇന്റർ സ്‌കൂൾ ഡിബേറ്റും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി.

ഡിബേറ്റിൽ സയ്യിദ് ഇൻതിഖാബ് ആലം മോഡറേറ്ററായി .ഒക്ലഹോമ സിറ്റി യൂനിവേഴ്‌സിറ്റി യിൽ നിന്ന് ബി.ബി.എ ബിരുദവും ഒക്ലഹോമ സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം ലീഡര്ഷിപ് ആൻഡ് ഹ്യൂമൻ റിസോർസ് ട്രെയിനിങ് മേഖലയിൽ കഴിഞ്ഞ 15 വർഷമായി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് . അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളിൽ പോളിസി ശാക്തീകരണ പ്രക്രിയകളിൽ തന്റേതായ പങ്കു വഹിച്ച സയ്യിദ് ആലം 2014 മുതൽ ഖത്തർ ഫൗണ്ടേഷന്റെ ഹ്യൂമൺ റിസോഴ്സ് മാനേജറായി സേവനം ചെയ്ത് വരുന്നു.

ഡിബേറ്റിൽ ഭവൻസ് പബ്ലിക് സ്‌കൂൾ ഒന്നാമതെത്തിയപ്പോൽ ഡി.പി. എസ് മോഡേൺ ഇന്ത്യൻ സ്‌കൂൾ , ശാന്തിനികേതൻ എന്നീ സ്‌കൂളുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഖത്തർ ഗസ്റ്റ് സെന്ററിന്റെ കമ്യൂണിറ്റി ആക്റ്റിവിറ്റീസ് തലവൻ മുഹമ്മദ് സാബിർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു . യൂത്ത് ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു . ഇന്റർ സ്‌കൂൾ കോമ്പറ്റിഷൻസ് ജനറൽ കൺവീനർ സാഫിർ കുണ്ടനി സ്വാഗതം പറഞ്ഞു. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി വൈസ് പ്രസിഡന്റ് എം .എസ്.എ റസാഖ് ,സ്റ്റുഡന്റ്‌സ് ഇന്ത്യ പ്രസിഡന്റ് ഫാഇസ് അബ്ദു റഷീദ് ,എഡ്യൂക്കേഷൻ സിറ്റി മോസ്‌കിലെ കമ്യൂണിറ്റി ഔട്ട് റീച്ച് കോഡിനേറ്റർ സുലൈമാൻ ബ , ഡി.ഐ.സിഐ.ഡി പ്രതിനിധി അലി മഹ്മൂദ് ,ഖത്തർ ഗസ്റ്റ് സെന്റർ പ്രതിനിധി അഹ്മദ് അബ്ദുൽ മുനീർ

തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയും വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകുകയും ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP