Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരാറിന്റെ ഗുണം കൂടുതൽ കിട്ടുക ചൈനയ്ക്ക്; ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ മുഖങ്ങൾ ഓർക്കാതെ ഇനി മുന്നോട്ട് പോകാനാവില്ല; ആർസിഇപി കരാറിൽ ഒപ്പുവയ്ക്കില്ലെന്ന് ഇന്ത്യ; രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് നരേന്ദ്ര മോദി; സേവന-നിക്ഷേപ മേഖലകൾ ഇന്ത്യക്കായി തുറക്കാൻ തയ്യാറാവണം; ചില രാജ്യങ്ങൾക്ക് അതിന് മടിയെന്നും പ്രധാനമന്ത്രി; കരാറിന്റെ ഭാഗമാകുന്നത് പിന്നീട് തീരുമാനിക്കാം; തുടർ ചർച്ചകളും ഇല്ല; മോദി സർക്കാരിന്റെ ഉറച്ച തീരുമാനം ദേശീയ താൽപര്യങ്ങൾ പരിഗണിച്ച്

കരാറിന്റെ ഗുണം കൂടുതൽ കിട്ടുക ചൈനയ്ക്ക്; ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ മുഖങ്ങൾ ഓർക്കാതെ ഇനി മുന്നോട്ട് പോകാനാവില്ല; ആർസിഇപി കരാറിൽ ഒപ്പുവയ്ക്കില്ലെന്ന് ഇന്ത്യ; രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് നരേന്ദ്ര മോദി; സേവന-നിക്ഷേപ മേഖലകൾ ഇന്ത്യക്കായി തുറക്കാൻ തയ്യാറാവണം; ചില രാജ്യങ്ങൾക്ക് അതിന് മടിയെന്നും പ്രധാനമന്ത്രി; കരാറിന്റെ ഭാഗമാകുന്നത് പിന്നീട് തീരുമാനിക്കാം; തുടർ ചർച്ചകളും ഇല്ല; മോദി സർക്കാരിന്റെ ഉറച്ച തീരുമാനം ദേശീയ താൽപര്യങ്ങൾ പരിഗണിച്ച്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആർസിഇപി കരാറിൽ ഒപ്പിടേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു. ചൈനയുടെ പിന്തുണയോടെയുള്ള കരാർ വ്യവസ്ഥകളിൽ ഇന്ത്യയുടെ മുഖ്യആശങ്കകൾ പരിഹരിച്ചിട്ടില്ലെന്ന നിലപാടാണ് ബാേേങ്കാക്കിലെ ഉച്ചകോടിയിൽ ഇന്ത്യ സ്വീകരിച്ചത്. കരാർ വ്യവസ്ഥകൾ നീതിയുക്തമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും താൽപര്യം സംരക്ഷിക്കും.

ദരിദ്രരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തെ സേവന മേഖലയ്ക്ക് ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പ്രായോഗിക നിലപാടാണ് ഇന്ത്യക്കുള്ളത്. രാജ്യത്തിന്റെ മുഖ്യതാൽപര്യങ്ങൾക്ക് കോട്ടം വരുത്തുന്ന നിലപാട് എടുക്കാനാവില്ല. 'കർഷകർ, വ്യാപാരികൾ, പ്രൊഫഷണലുകൾ, വ്യവസായികൾ എന്നിവരുടെ താൽപര്യങ്ങൾ സംരക്ഷിക്കണം. അതുപോലെ തന്നെ തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ഭാവിയും പ്രധാനമാണ്. ഇവരാണ് ഇന്ത്യയെ ഇത്ര വലിയ വിപണിയാക്കി തീർക്കുന്നത്. എല്ലാ ഇന്ത്യാക്കാരുടെയും താൽപര്യങ്ങൾ പരിഗണിക്കുമ്പോൾ, ആർസിഇപി കരാറുമായി ബന്ധപ്പെട്ട് പോസിറ്റീവായ ഉത്തരമല്ല കിട്ടുന്നത്. അതുകൊണ്ട് തന്നെ എന്റെ മനസാക്ഷി കരാർ ഒപ്പുവയ്ക്കുന്നതിന് ഒപ്പമില്ല, മോദി പറഞ്ഞു. കരാർ ഇന്ത്യൻ താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് മോദി പറഞ്ഞു. സേവന-നിക്ഷേപ മേഖലകൾ ഇന്ത്യക്കായി തുറക്കണം. ചില രാജ്യങ്ങൾക്ക് അതിന് മടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കരാറിന്റെ ഭാഗമാകുന്നത് പിന്നീട് തീരുമാനിക്കാം. തുടർ ചർച്ചകളും ുണ്ടാവില്ല.

അടുത്ത വർഷം കരാർ ഒപ്പിടാൻ തത്വത്തിൽ ധാരണയായതായി ചൈന വ്യക്തമാക്കി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാൻ പ്രധാനമന്ത്രി ഷിൻ സോ ആബെ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, വിയറ്റ്‌നാം പ്രധാനമന്ത്രി നുയെൻ ഷ്വൻ ഫുക് എന്നിവരുമായി പ്രത്യേകം ചർച്ച നടത്തി. ആർസിഇപി ഉച്ചകോടിക്ക് മുൻപ് 14മത് പൂർവേഷ്യൻ രാജ്യങ്ങളുടെ സമ്മേളനത്തിലും മോദി പങ്കെടുത്തു.

ചൈന ഉൾപ്പെടെയുള്ള പതിനഞ്ചു രാജ്യങ്ങൾ കരാറുമായി മുന്നോട്ടുപോകും. തയ്യാറാകുമ്പോൾ ഇന്ത്യക്ക് കരാറിന്റെ ഭാഗമാകാമെന്ന് ചൈനീസ് വാണിജ്യമന്ത്രി പ്രതികരിച്ചു. അടുത്തവർഷം ഫെബ്രുവരി വരെയാണ് ഇന്ത്യക്ക് സമയം നൽകിയിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് തായ്ലൻഡ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. കരാറിന്റെ ഭാഗമാകുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉയർന്നിരുന്നത്. പത്ത് ആസിയാൻ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സൗത്തുകൊറിയ എന്നീ രാജ്യങ്ങളും ചേർന്ന് സ്വതന്ത്ര വ്യാപാരമേഖല സൃഷ്ടിക്കുകയാണ് ആർ.ഇ.സി.പി കരാറിന്റെ ലക്ഷ്യം.ആർസിഇപി കരാറിനെ എതിർത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും രംഗത്തുവന്നു. ഇന്ത്യയിൽ നിർമ്മിക്കുക എന്ന മുദ്രാവാക്യം ചൈനയിൽ നിന്ന് വാങ്ങുക എന്നതായി മാറിയെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ഉറപ്പാക്കാതെ കരാറിന്റെ ഭാഗമാകില്ലെന്ന് പ്രധാനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.ഇറക്കുമതി തീരുവ നിരക്കും അതുമായി ബന്ധപ്പെട്ട പട്ടികയും സംബന്ധിച്ച് ഇന്ത്യ ഉന്നയിച്ച തർക്കമാണ് കരാറിന് അന്തിമരൂപമുണ്ടാക്കുന്നതിന് പ്രധാനതടസ്സമായിരുന്നത്. ആർസിഇപി രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാർ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലും തർക്കങ്ങളിൽ പരിഹാരമായിരുന്നില്ല.

ചൈനയിൽ നിന്നുള്ള ഇറക്കുമതിയാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. മറ്റ് ആർസിഇപി രാജ്യങ്ങളിൽനിന്ന് 90% വരെ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഇളവ് അനുവദിക്കാമെന്നാണ് ഇന്ത്യ വ്യക്തമാക്കിയതെന്നാണ് സൂചന. ഉഭയകക്ഷി ചർച്ചയിലൂടെ ഇന്ത്യയും ചൈനയും ധാരണയിലെത്തണമെന്ന് ചില രാജ്യങ്ങൾ നിലപാടെടുത്തിട്ടുണ്ട്. കരാറിന്റെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കുക ചൈനയ്‌ക്കെന്നാണ് വിലയിരുത്തൽ.

ഇറക്കുമതി തീരുവ 10 വർഷത്തിനകം, 15, 20 വർഷത്തിനകം എന്നിങ്ങനെ ഗഡുക്കളായാണ് ഇളവു ചെയ്യേണ്ടത്. അതിനാൽത്തന്നെ ഇപ്പോൾ കരാറിൽ ഏർപ്പെടാമെന്ന വാദം വാണിജ്യ മന്ത്രാലയത്തിനുണ്ട്. വലിയ സ്വതന്ത്ര വിപണിയുടെ ഭാഗമാകുന്നുവെന്ന് കരുതാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ ഉൽപാദന മേഖലയ്ക്ക് ആഘാതമുണ്ടാകുമെന്ന മറുവാദമുണ്ട്. സേവന മേഖലയിൽ കൂടുതൽ ഇളവു വേണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാൻ മിക്ക രാജ്യങ്ങളും തയാറല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP