Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സന്ദേശ് ജിങ്കാന്റെ പരിക്കിൽ അടിയുലഞ്ഞ് പ്രതിരോധം; ആർകെസിന്റെ പരിക്ക് നഷ്ടമാക്കുന്നത് പ്ലേമേക്കറെ; മൂന്നു മത്സരങ്ങളിൽ നിന്നു 3 പോയിന്റിലേക്ക് ടീം കിതയ്ക്കുമ്പോൾ കോച്ചിന് നഷ്ടമായത് പ്ലാൻ എയ്‌ക്കൊപ്പം പ്ലാൻ ബിയും; സ്റ്റേഴ്‌സിന് ഇനിയുള്ളത് ബെംഗളൂരുവും ഗോവയും ഉൾപ്പെടെയുള്ള വലിയ ടീമുകൾക്കെതിരെയുള്ള കളികളും; കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇനി മൈതാനത്തുള്ളത് കഠിനമേറിയ വെല്ലുവിളികൾ; പ്രതീക്ഷകൾ രാഹുലിലേക്ക് മാത്രമായി ഒതുങ്ങുമ്പോൾ

സന്ദേശ് ജിങ്കാന്റെ പരിക്കിൽ അടിയുലഞ്ഞ് പ്രതിരോധം; ആർകെസിന്റെ പരിക്ക് നഷ്ടമാക്കുന്നത് പ്ലേമേക്കറെ; മൂന്നു മത്സരങ്ങളിൽ നിന്നു 3 പോയിന്റിലേക്ക് ടീം കിതയ്ക്കുമ്പോൾ കോച്ചിന് നഷ്ടമായത് പ്ലാൻ എയ്‌ക്കൊപ്പം പ്ലാൻ ബിയും; സ്റ്റേഴ്‌സിന് ഇനിയുള്ളത് ബെംഗളൂരുവും ഗോവയും ഉൾപ്പെടെയുള്ള വലിയ ടീമുകൾക്കെതിരെയുള്ള കളികളും; കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇനി മൈതാനത്തുള്ളത് കഠിനമേറിയ വെല്ലുവിളികൾ; പ്രതീക്ഷകൾ രാഹുലിലേക്ക് മാത്രമായി ഒതുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഐഎസ് എല്ലിൽ കൊച്ചി ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ ഇനിയുള്ളത് കഠിന വഴികൾ. ക്യാപ്ടൻ സന്ദേശ് ജിങ്കാനു പിന്നാലെ കിരീടവഴിയിലെ 'പ്ലാൻ എ'. പ്ലേമേക്കറായി കരുതിയ മാരിയോ ആർകെസിനു പരുക്കേറ്റതോടെ ടീം നേരിടുന്നത് വമ്പൻ പ്രതിസന്ധിയാണ്. ഇതോടെ ബ്ലാസ്റ്റേഴ്‌സ് കോച്ച് എൽകോ ഷാട്ടോരിക്കു മുന്നിലുള്ളത് പ്രതിസന്ധികളാണ്. കിരീടവഴിയിലെ 'പ്ലാൻ എ'യും 'പ്ലാൻ ബി'യും നഷ്ടമായി. ഇനി പ്ലാൻ സി എന്തെന്ന് അറിയാൻ കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

കാവലിലേക്കായി കൊണ്ടുവന്ന ഡച്ച് താരം സ്വൂയ് വർലൂണിനെയും പരുക്ക് പിടികൂടിയതോടെ ഷാട്ടോറി മനസിൽ വരച്ചിട്ട ഗെയിം പ്ലാനെല്ലാം പൊളിഞ്ഞു. ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ളത് ബെംഗളൂരുവും ഗോവയും ഉൾപ്പെടെയുള്ള വലിയ ടീമുകൾക്കെതിരെയുള്ള കളികളാണ്. അതുകൊണ്ട് തന്നെ ഈ താരങ്ങളുടെ പരിക്ക് വലിയ വെല്ലുവിളിയുമാണ്. സീസണിലെ ആദ്യ എവേ പോരാട്ടത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് ഹൈദരാബാദിൽ ഞെട്ടിക്കുന്ന തോൽവിയാണുണ്ടായത്. ആദ്യ രണ്ടു മത്സരങ്ങളിൽ എട്ടു ഗോളുകൾ വഴങ്ങി വിജയമെന്തെന്ന് അറിയാതെ നിന്ന ഹൈദരാബാദ് എഫ്.സി. കൊച്ചിയുടെ കൊമ്പന്മാരെ നാണംകെടുത്തി വിട്ടു. ഇന്നലെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം 2-1നാണ് ബ്ലാസ്റ്റേഴ്സ് കൊമ്പുകുത്തിയത്. മഞ്ഞപ്പടയുടെ സീസണിലെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇതിന് കാരണം താരങ്ങളുടെ പരിക്ക് തന്നെയാണ്.

മൂന്നു മത്സരങ്ങളിൽ നിന്നു 3 പോയിന്റ് എന്നതു 18മത്സരം നീളുന്ന ലീഗിൽ കടുത്ത വെല്ലുവിളിയാണ്. ഒത്തിണക്കത്തോടെയുള്ള പാസിങ് ഗെയിമും എതിരാളികളെ ഞെട്ടിക്കുന്ന പൊസിഷനിങ്ങുമെല്ലാം ചോരുകയാണ്. അനാവശ്യമായ പരീക്ഷണങ്ങളും പിഴവുകളാണു കഴിഞ്ഞ 2 മത്സരങ്ങളിലും ടീമിനു തിരിച്ചടിയായത്. ഹൈദരാബാദിനെതിരെ സിഡോഞ്ചയെ പിന്നോട്ടിറക്കാനുള്ള തീരുമാനം അത്തരത്തിലൊന്നാണ്. ജീക്‌സൺ സിങ്ങിൽ നിന്നു ലഭിച്ച പിന്തുണ ഞിങ്ങിനു സിഡോയിൽ നിന്നു ലഭിച്ചില്ല. സെന്റർ ബാക്ക് ജിയാനി പരുക്കേറ്റു മടങ്ങിയ സമ്മർദ്ദം കൂടിയായതോടെ ഞിങ്ങിനു പിഴച്ചു. ആ പിഴവുകൾ തോൽവിയും സമ്മാനിച്ചു. ഗച്ചിബൗളിയിൽ ക്ലിക്ക് ആയ ഒന്നായിരുന്നു ഓഗ്‌ബെച്ചെ സഹൽ രാഹുൽ ത്രയം. ആ കൂട്ടുകെട്ടു നേരത്തെ പൊളിച്ച കോച്ചിന്റെ തീരുമാനവും തിരിച്ചടിച്ചു. സഹൽ ഇല്ലാതായതു ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളെ സാരമായി ബാധിച്ചു. അങ്ങനെ കോച്ചിനും പിഴച്ചു.
കടിഞ്ഞാണില്ലാത്ത മധ്യം

മധ്യനിര പ്രതീക്ഷയ്‌ക്കൊത്തു ഉയരുന്നില്ല. പ്ലേമേക്കറാകേണ്ട ആർക്കെസ് പുറത്തായതോടെ ഷാട്ടോരിയുടെ ഗെയിം പ്ലാൻ പാളി. മധ്യത്തിലൊരു നായകൻ മൂന്നാം മത്സരത്തിലും വന്നില്ല. ഹൈദരാബാദിനെതിരെ മത്സരത്തിന്റെ 34-ാം മിനിറ്റിൽത്തന്നെ ലീഡ് നേടിയ ശേഷമാണ് കൈയിലിരുന്ന കളി ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചത്. മലയാളി താരം കെ.പി.രാഹുലാണ് ബ്ലാസ്റ്റേഴ്സിനെ ആദ്യം മുന്നിലെത്തിച്ചത്.
മലയാളി താരങ്ങളുടെ കൂട്ടായ്മയിൽ നിന്നായിരുന്നു ഗോൾ. മറ്റൊരു മലയാളിയായ ഗോൾകീപ്പർ ടി.പി. രഹ്നേഷ് എടുത്ത ഗോൾകിക്ക് ബോക്സിനു തൊട്ടുവെളിയിൽ നിന്ന് സ്വീകരിച്ച സഹൽ അബ്ദുൾ സമദ് ഹൈദരാബാദ് പ്രതിരോധ താരങ്ങൾക്കു മുകളിലൂടെ ബോക്സിനുള്ളിലേക്ക് ചിപ് ചെയ്തിടുകയായിരുന്നു. ഓടിയെത്തിയ രാഹുൽ ഹൈദരാബാദ് ഗോൾകീപ്പർക്ക് യാതൊരവസരവും നൽകാതെ പന്തു വലയിലാക്കി. സ്‌കോർ 1-0.

ലീഡ് നേടിയ ശേഷം ആദ്യ പകുതിയിൽ തന്നെ സ്‌കോർ ഉയർത്താൻ ബ്ലാസ്റ്റേഴ്സിനു മൂന്നോളം സുവർണാവസരം ലഭിച്ചതാണ്. എന്നാൽ ഫിനിഷിങ്ങിലെ അലസത വിനയായി. ഇതു പിന്നീട് തിരിച്ചടിക്കുകയും ചെയ്തു. ആദ്യപകുതിയിൽ ഒരൊറ്റ ഗോൾ ലീഡിൽ പിരിഞ്ഞ ബ്ലാസ്റ്റേഴ്സ് പിന്നീട് ഇടവേളയ്ക്കു ശേഷം കളി മറക്കുകയായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് ഏറെ വൈകാതെ തന്നെ ആതിഥേയർ സമനില നേടി. 54-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് നിന്ന് മാർക്കോ സ്റ്റാൻകോവിച്ച് ഹൈദരാബാദിനെ ഒപ്പമെത്തിച്ചത്. മോശം റഫറിയിങ്ങിലൂടെ ലഭിച്ച ഒരനാവശ്യ പെനാൽറ്റിയിൽ നിന്നായിരുന്നു ഗോൾ. ആതിഥേയ താരം യാസിറിനെ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ഗ്‌നിങ് വീഴ്‌ത്തിയെന്നാണ് റഫറിയുടെ നിഗമനം. എന്നാൽ റീ പ്ലേകളിൽ കാൽ പിൻവലിക്കാൻ ശ്രമിക്കുകയായിരുന്നു ഗ്‌നിങ്ങെന്നുഗ മനപ്പൂർവമുള്ള ഫൗളല്ലെന്നും തെളിഞ്ഞു.

വർധിത വീര്യത്തോടെ ആക്രമിച്ച ഹൈദരാബാദ് ഒടുവിൽ 81-ാം മിനിറ്റിൽ വിജയഗോൾ നേടി. ഒരു വെടിയുണ്ട ഫ്രീകിക്കിലൂടെ മാഴ്സലീഞ്ഞ്യോയാണ് സ്‌കോർ ചെയ്തത്. നിരന്നു നിന്ന അഞ്ച് ബ്ലാസേ്റ്റഴ്സ് പ്രതിരോധ താരങ്ങൾക്കു മുകളിലൂടെ പാഞ്ഞ ഫ്രീകിക്കിനു മുന്നിൽ ഗോൾകീപ്പർ ടി.പി. രഹ്നേഷിന് ഡൈവ് ചെയ്തു നോക്കാൻ മാത്രമേ സാധിച്ചുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP