Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ കുപ്പായം അണിഞ്ഞ് അമ്മയ്ക്ക് മുന്നിലെത്താൻ കൊതിച്ചവനാണ്; കൃഷിവേല ചെയ്ത് കുടുംബം പുലർത്തുന്ന അച്ഛന്റേയും അമ്മയുടേയും ഏക ആശ്രയത്തേയാണ് തല്ലിക്കെടുത്തിയത്; എന്റെ മകന് വേണ്ടത് നീതിയെന്ന് ആവർത്തിച്ച് മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി അഫീലിന്റെ മാതാപിതാക്കൾ; കായികമേളയ്ക്കിടയിലുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ച് ഒരുമാസം പിന്നിടുമ്പോൾ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വീട്ടുകാർ രംഗത്ത്; കായിക അദ്ധ്യാപകരുൾപ്പടെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസും

ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ കുപ്പായം അണിഞ്ഞ് അമ്മയ്ക്ക് മുന്നിലെത്താൻ കൊതിച്ചവനാണ്; കൃഷിവേല ചെയ്ത് കുടുംബം പുലർത്തുന്ന അച്ഛന്റേയും അമ്മയുടേയും ഏക ആശ്രയത്തേയാണ് തല്ലിക്കെടുത്തിയത്;  എന്റെ മകന് വേണ്ടത് നീതിയെന്ന് ആവർത്തിച്ച് മനുഷ്യാവകാശ കമ്മീഷനിൽ പരാതിയുമായി അഫീലിന്റെ മാതാപിതാക്കൾ; കായികമേളയ്ക്കിടയിലുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ച് ഒരുമാസം പിന്നിടുമ്പോൾ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വീട്ടുകാർ രംഗത്ത്; കായിക അദ്ധ്യാപകരുൾപ്പടെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കായികമേളയ്ക്കിടയിൽ സംഭവിച്ച അപകടം തകർത്തത് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായം അണിഞ്ഞ് കേരളത്തെ ലോകത്തിന് നെറുകയിലെത്തിക്കണമെന്ന് സ്വപ്‌നം കമ്ട് നടന്ന അഫീൽ ജോൺസണിന്റെ സ്വപ്‌നങ്ങളായിരുന്നു. പാഞ്ഞുവീണ ഹാമറിൽ അഫീലിന്റെ പ്രതീക്ഷയെല്ലാം തകർന്നപ്പോൾ വീട്ടുകാരും കൂട്ടുകാരും കണ്ണീരോടെ ആ കാഴ്ച കണ്ടു നിന്നു. ഒക്ടോബർ നാലിന് സംഭവിച്ച അപകടത്തിൽ അഫിലീൽ ജോൺസൺ കാലിടറി വീണ് മരണത്തിന്റെ കയങ്ങളിൽ വീണിട്ട് ഇന്നേക്ക് ഒരുമാസം പിന്നിട്ടു! എന്നിട്ടും അഫീലിന്റെ മരണത്തിൽ നീതി അകലെയെന്നാണ് വീട്ടുകാരും ആവർത്തിക്കുന്നത്. പാലായിൽ കായികമേളയ്ക്കിടയിൽ ഹാമർ തലയ്ക്ക് വീണായിരുന്നു അഫീലിന് ഗുരുതരമായി പരുക്കേറ്റത്.

അഫീൽ വീണപ്പോൾ ഒപ്പം ഇരുട്ടിലേക്ക് വീണുപോയത് ഒരു കുടുംബത്തിന്റെ വീഴ്ചകൾ കൂടിയാണെന്ന് ആരും ഓർക്കുന്നില്ല. അഫീലിന്റെ മരണത്തിൽ കണ്ണീരുണങ്ങാതെ അവന്റെ അച്ഛൻ ജോൺസണും അമ്മ ഡാർളിയും നീതി തേടി അലയുകയാണ്.'എല്ലാം മറക്കണമെന്ന് എല്ലാവരും പറയും. മകന്റെ ഓർമകളിൽ കണ്ണീർ മായ്ക്കണമെന്നും. പക്ഷേ, പറ്റുന്നില്ല. ഞാനൊരമ്മയല്ലേ.' പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോട്ടയത്തെ മനുഷ്യാവകാശ കമ്മീഷൻ മുൻപാകെ പരാതി സമർപ്പിക്കാനെത്തിയപ്പോൾ അമ്മ ഡാർളി പ്രതികരിച്ചത്.

സംഭവത്തിൽ മൂന്ന് കായിക അദ്ധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മനഃപൂർവ്വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകലാണ് അദ്ധ്യാപകർക്ക് മേൽ പൊലീസ് ചുമത്തിയത്. ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ജഡ്ജ് ടി.ഡി.മാർട്ടിൻ, ഒഫീഷ്യൽ കെ.വി. ജോസഫ് എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

നഷ്ടപരിഹാരവും പണത്തിന്റെ കണക്കും എല്ലാവരും പറയുന്നുണ്ട്. എന്നാൽ അതൊന്നും ഞങ്ങൾക്ക് അറിയില്ലെന്നും തനിക്ക് നഷ്ടമായത് നൊന്തുപെറ്റ സ്വന്തം മകനെയാണെന്നും നിറകണ്ണുകളോടെ അമ്മ പ്രതികരിക്കുന്നത്. എന്റെ മകന് നീതി കിട്ടണമെന്ന് ആവർത്തിക്കുമ്പോഴും അഫീലിന്റെ അമ്മയുടേയും അച്ഛന്റേയും സംശയം പിന്നെയും ബാക്കിയാണ്.

മകൻ മരിച്ചുപോയി. വീടിന്റെ ഏക പ്രതീക്ഷയായിരുന്നു. അപകടമാണ് ഉണ്ടായതെന്ന് എല്ലാവരും പറയുന്നു.അപകടമാണെങ്കിൽ ഇത്രയും ദുരൂഹത എന്തിനാണെന്നും ആരെ സംരക്ഷിക്കാനാണ് അന്വേഷണ റിപ്പോർട്ടിൽ അപാകതകൾ എന്നും ഇവർ ചോദിക്കുന്നു. അഫീൽ മരിച്ചതിന് പിന്നാലെ ഫോൺ വിവരങ്ങൾ നീക്കം ചെയ്തതാണ് സംശയത്തിന് ഇടയൊരുക്കുന്നത്. അവൻ സന്നദ്ധപ്രവർത്തകൻ അല്ലായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിച്ചത് എന്തിനാണെന്നും നിസ്സഹായനായി അഫീലിന്റെ അച്ഛൻ ചോദിക്കുന്നു.

മേള നടത്തിപ്പിലെ വീഴ്ച കാരണം മകനെ നഷ്ടമായി. അതിൽ പാളിച്ച വരുത്തിയവർക്ക് എതിരേ ക്രിമിനൽ കുറ്റംചുമത്തണം. ജാമ്യം കിട്ടാത്ത വകുപ്പു വേണം. പൊലീസ് നോട്ടീസ് കൊടുത്തിരിക്കുകയാണെന്ന് കേൾക്കുന്നു. മറ്റ് കേസുകളിലും ഇങ്ങനെയാണോ? അവർ ചോദിക്കുന്നു.'തങ്ങളുടെ ഓരോ ദിവസവും പുലരുന്നത് അഫീലിന്റെ ഓർമ്മകളിലാണെന്നാണ് ഈ അച്ഛൻ പറയുന്നത്. അവൻ പോയതോടെ ഈ വീടു മാത്രമല്ല പരിസരവും ഒറ്റപ്പെട്ടെന്നും' അദ്ദേഹം പറയുന്നു.

കൂലിപ്പണി ചെയ്തും കൃഷിചെയ്തും ജീവിക്കുന്ന അച്ഛനും അമ്മയ്ക്കും ഏക ആശ്രയം ഈ മകനായിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോയി തിരികെയെത്തിയാൽ കാപ്പിയുണ്ടാക്കി കാത്തിരിക്കുന്നതും അഫീൽ തന്നെ. മഞ്ഞ ജേഴ്‌സിയാണിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുമെന്നായിരുന്നു അവന്റെ വാക്കുകളിൽ നിന്ന് അമ്മ ഏറെയും കേട്ടിട്ടുള്ളത്.

മകന്റെ ഓർമ്മൾ നിറഞ്ഞു നിൽക്കുമ്പോൾ കണ്ണുനീർ തോരാതെയാണ് ഈ അമ്മ വാക്കുകൾ അവസാനിപ്പിക്കുന്നതും. അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ മീറ്റിനിടെയാണ് ഹാമർ തലയിൽ വീണ് വളന്റിയറായ അഫീൽ ജോൺസൺ മരിച്ചത്. സംഭവം നടന്ന് കൃത്യം ഒരു മാസം തികയുമ്പോഴാണ് കുറ്റക്കാർക്കെതിരായ പൊലീസിന്റെ നടപടി തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP