Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഡ്രയ്‌ക്കെതിരെ അഞ്ചടിച്ച് കേരളത്തിന് 'സന്തോഷ' തുടക്കം; എമിൽ ബെന്നിക്ക് ഇരട്ട ഗോൾ; ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആധികാരിക വിജയം

ആഡ്രയ്‌ക്കെതിരെ അഞ്ചടിച്ച് കേരളത്തിന് 'സന്തോഷ' തുടക്കം; എമിൽ ബെന്നിക്ക് ഇരട്ട ഗോൾ; ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആധികാരിക വിജയം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തിൽ ആതിഥേയരായ കേരളത്തിന് തകർപ്പൻ തുടക്കം. ആദ്യ മത്സരത്തിൽ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ചു ഗോളിനാണ് കേരളം തകർത്തത്. പകരക്കാരനായി ഇറങ്ങിയ എമിൽ ബെന്നി ഇരട്ടഗോളുകൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ഗോകുലം കേരള താരമായ എമിലിന്റെ ഗോളുകൾ. കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ എൻ. ഷിഹാദ് ഗോൾപട്ടിക പൂർത്തിയാക്കി. ശനിയാഴ്ച നടക്കുന്ന രണ്ടാം മൽസരത്തിൽ തമിഴ്‌നാടിനെ തോൽപിച്ചാൽ കേരളത്തിന് ഫൈനൽ റൗണ്ടിലെത്താം.

നാൽപത്തിനാലാം മിനിറ്റിൽ ഡിഫൻഡർ വിബിൻ തോമസാണ് ഹെഡ്ഡറിലൂടെയാണ് കേരളം ആദ്യം മുന്നിലെത്തിയത്. രണ്ട് മിനിറ്റിനുള്ളിൽ കേരളം വീണ്ടും വല ചലിപ്പിച്ചു. ലിയോൺ അഗസ്റ്റിനെ ബോക്‌സിൽ വീഴത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് രണ്ടാം ഗോളിന് വഴിവച്ചത്. കിക്കെടുത്തതും ലിയോൺ തന്നെ. പന്ത് പിഴയ്ക്കാതെ വലയിൽ. അങ്ങനെ രണ്ട് ഗോൾ ലീഡിലാണ് കേരളം ഹാഫ് ടൈമിന് പിരിഞ്ഞത്.

രണ്ടാം പകുതി തുടങ്ങിയത് തന്നെ കേരളത്തിന്റെ ഗോൾവർഷത്തോടെയാണ്. പകരക്കാരൻ എമിൽ ബെന്നിയുടെ വകയായിരുന്നു രണ്ടാം പകതിയിലെ രണ്ട് ഗോളുകളും. ആദ്യത്തേത് 53-ാം മിനിറ്റിലും രണ്ടാമത്തേത് 63-ാം മിനിറ്റിലും. മികച്ച വേഗവും പന്തടക്കവുമാണ് ബെന്നി കാഴ്ചവയ്ക്കുന്നത്.ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് കേരളം അഞ്ചാമതും ലക്ഷ്യം കണ്ടത്. പകരക്കാരൻ സ്‌ട്രൈക്കർ എൻ.ഷിഹാദായിരുന്നു സ്‌കോറർ. ഈ ഗോളോടെ ഫൈനൽ വിസിലും ഉയർന്നു.

തുടക്കം മുതൽ തന്നെ കേരളത്തിനു തന്നെയായിരുന്നു മുൻതൂക്കം. ഒന്നാം പകുതിയിൽ കളിയത്രയും ആന്ധ്രയുടെ ഹാഫിൽ തന്നെയായിരുന്നു. വലതു വിംഗിലൂടെ ഓവർലാപ്പ് ചെയ്തുകയറുന്ന ഡിഫൻഡർ അജിൻ ടോമിന്റെ മുന്നിൽ ആന്ധ്ര പ്രതിരോധം ശരിക്കും ആടിയുലഞ്ഞു. മിഡ്ഫീൽഡർ അഖിലായിരുന്നു കേരളനിരയിൽ പ്ലേമേക്കർ. ഒന്നാം പകുതിയിൽ ആന്ധ്രയുടെ ആയുസ്സ് കാത്തത് ഗോൾകീപ്പർ കോപ്പിസെറ്റി അജയ്കുമാറാണ്. ഗോളെന്ന് ഉറപ്പിച്ച ആറ് അവസരങ്ങളാണ് ഗോൾകീപ്പർ രക്ഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP