Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രമ്യ ഹരിദാസ് രാജി വച്ചപ്പോൾ പകരം പ്രസിഡന്റായി വന്ന വിജി മുപ്രമ്മലുമായി സഹകരിക്കാൻ വയ്യ; വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ അടക്കം പത്ത് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകി; എൽഡിഎഫിന് വോട്ടുചെയ്യുമെന്നും ശിവദാസൻ നായർ; അവിശ്വാസത്തിന് കാരണം വൈസ് പ്രസിഡന്റിന് വഴങ്ങാത്തതെന്ന് വിജി; ആരോപണം നിഷേധിച്ച് ശിവദാസൻ നായർ; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യത

രമ്യ ഹരിദാസ് രാജി വച്ചപ്പോൾ പകരം പ്രസിഡന്റായി വന്ന വിജി മുപ്രമ്മലുമായി സഹകരിക്കാൻ വയ്യ; വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ അടക്കം പത്ത് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകി; എൽഡിഎഫിന് വോട്ടുചെയ്യുമെന്നും ശിവദാസൻ നായർ; അവിശ്വാസത്തിന് കാരണം വൈസ് പ്രസിഡന്റിന് വഴങ്ങാത്തതെന്ന് വിജി; ആരോപണം നിഷേധിച്ച് ശിവദാസൻ നായർ; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടപ്പെടാൻ സാധ്യത. വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ അടക്കം പത്ത് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയതോടെയാണ് ഭരണമാറ്റത്തിന് സാധ്യത തെളിഞ്ഞത്. 19 അംഗങ്ങളുള്ള ഭരണ സമിതിയിൽ സിപിഐഎമിന് 8 സീറ്റും എൻസിപിക്ക് 1 സീറ്റുമടക്കം എൽഡിഎഫിന് 9 സീറ്റും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 6 സീറ്റും മുസ്ലിം ലീഗിന് 3 സീറ്റുമടക്കം യുഡിഎഫിന് 9 സീറ്റുമാണ് നിലവിലുള്ളത്. ഇരു മുന്നണികൾക്കും തുല്യ സീറ്റുകളായതുകൊണ്ട് ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്ന ഏക സീറ്റ് നേരത്തെ യുഡിഎഫിനൊപ്പമുണ്ടായിരുന്ന ജെഡിയുവിന്റെ കൈയിലാണ്.

നേരത്തെ ഇവർ എൽഡിഎഫ് മുന്നണിയിൽ ചേർന്നിരുന്നെങ്കിലും ശിവദാസൻ നായർ രാജിവെക്കാൻ തയ്യാറാവാതെയിരുന്നതുകൊണ്ട് യുഡിഎഫ് ഭരണം നിലനിർത്തുകയായിരുന്നു. എന്നാൽ നേരത്തെ പ്രസിഡണ്ടായിരുന്ന രമ്യ ഹരിദാസ് എംപിയായതോടെ രാജി വെച്ചതുകൊണ്ട് പകരം പ്രസിഡണ്ടായി വന്ന വിജി മുപ്രമ്മലുമായി സഹകരിച്ച് പോകാൻ കഴിയാത്തതുകൊണ്ടാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയതെന്ന് ശിവദാസൻ നായർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ശിവദാസൻ നായർ ജില്ല പഞ്ചായത്ത് സെക്രട്ടറിക്ക് അവിശ്വാസത്തിന് കത്തു നൽകിയത്.

അതേസമയം, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശിവദാസൻ നായർ എൽ.ഡി.എഫിനൊപ്പം ചേർന്ന് തനിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയത് അദ്ദേഹത്തിന് വഴങ്ങാത്തതുകൊണ്ടാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മൽ ആരോപിച്ചു. പ്രസിഡണ്ടായി അധികാരമേറ്റെടുത്തത് മുതൽ തന്നെ ശിവദാസൻ നായർ നിരന്തരം ശല്യം ചെയ്തിരുന്നതായും ലൈംഗിക ചുവയോടെ സംസാരിക്കുകയും വീട്ടിലേക്ക് വന്നില്ലെങ്കിൽ പ്രസിഡണ്ടായി തുടരാൻ സാധിക്കില്ലെന്നും പറഞ്ഞിരുന്നതായി വിജി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒക്ടോബർ 25 ജില്ല കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ടിന് കത്ത് നൽകിയിരുന്നു. ഇതാണ് ശിവദാസൻ നായർ എൽ.ഡി.എഫിനോടൊപ്പം ചേർന്ന് അവിശ്വാസം നൽകാൻ ഇടയാക്കിയതെന്നും വിജി പറഞ്ഞു. ഇത്തരം നീചന്മാരോടപ്പം ചേർന്ന് പ്രസിഡണ്ട് സ്ഥാനത്ത് ഇരിക്കാൻ താൽപര്യമില്ലെന്നും പ്രസിഡണ്ട് സ്ഥാനത്തേക്കാൾ ഞാനൊരു വീട്ടമ്മയാണെന്നും കുടുംബത്തെ മറന്ന് ജീവിക്കാൻ തനിക്ക് സാധിക്കില്ലെന്നും വിജി പറഞ്ഞു.

എന്നാൽ വിജി മുപ്രമ്മൽ അവിശ്വാസം നൽകിയതോടെ തനിക്കെതിരെ ഇല്ലാത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണെന്ന് ശിവദാസൻ നായർ പ്രതികരിച്ചു. ഞാൻ അവിശ്വാസ പ്രമേയം നൽകുമെന്ന് മനസ്സിലാക്കിയ വിജിയും മറ്റൊരു സഹമെമ്പറും ചൊവ്വാഴ്ച രാവിലെ തന്റെ വീട്ടിൽ വന്നിരുന്നതായും ശിവദാസൻ നായർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP