Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശന ഹർജി പരിഗണിക്കുന്നത് 'പ്രത്യേക കാരണത്താൽ' സുപ്രീം കോടതി മാറ്റിവെച്ചു; പത്ത് ദിവസത്തേക്ക് ഹർജി പരിഗണിക്കാൻ മാറ്റുന്നത് അയോധ്യാ കേസിന്റെ പശ്ചാത്തലത്തിൽ എന്നു സൂചന; കാരണം എന്തെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ ജസ്റ്റിസ് ബോബ്‌ഡെ; ശബരിമല യുവതി പ്രവേശന വിഷയത്തിലെ ഭരണഘടന ബെഞ്ചിന്റെ നിലപാട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ സ്വാധീനിച്ചേക്കുമെന്നും നിയമവിദഗ്ദ്ധർ

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശന ഹർജി പരിഗണിക്കുന്നത് 'പ്രത്യേക കാരണത്താൽ' സുപ്രീം കോടതി മാറ്റിവെച്ചു; പത്ത് ദിവസത്തേക്ക് ഹർജി പരിഗണിക്കാൻ മാറ്റുന്നത് അയോധ്യാ കേസിന്റെ പശ്ചാത്തലത്തിൽ എന്നു സൂചന; കാരണം എന്തെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ ജസ്റ്റിസ് ബോബ്‌ഡെ; ശബരിമല യുവതി പ്രവേശന വിഷയത്തിലെ ഭരണഘടന ബെഞ്ചിന്റെ നിലപാട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ സ്വാധീനിച്ചേക്കുമെന്നും നിയമവിദഗ്ദ്ധർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന വിധിക്ക് ശേഷമാണ് മുസ്ലിം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട ഹർജികൾ കേരളത്തിൽ നിന്നടക്കം എത്തിയിരുന്നു. ഇന്നലെ ഈ വിഷയം സുപ്രീംകോടതിയിൽ എത്തിയതോടെ മുസ്ലിംപള്ളികളിലെ സ്ത്രീ പ്രവേശനവം ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. ചില പ്രത്യേക കാരണങ്ങളാൽ മാറ്റിവെക്കുന്നു എന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ, അയോധ്യാ കേസുമായി ബന്ധപ്പെട്ട സുപ്രധാന വിധി കോടതി പുറപ്പെടുവിക്കുന്ന തിരക്കിലാണ് കോടതി. അതുകൊണ്ടാണ് കോടതി ഈ ലിസ്റ്റിൽ ഉൾപ്പെടുത്താത്തത് എന്നാണ് അറിയുന്നത്.

രാജ്യത്തെ മുസ്ലിം പള്ളികളിലെ പ്രധാന കവാടത്തിലൂടെ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത, ലിംഗ നീതി, ജീവിതത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. പുണെയിൽ നിന്നുള്ള ദമ്പതികളായ യാസ്മീൻ സുബേർ അഹമ്മദ്, സുബേർ അഹമ്മദ് നസീർ എന്നിവരുടേതാണ് ഹർജി.

ഹർജിയിലെ ആവശ്യത്തെക്കുറിച്ച് ഇന്ന് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ ഹാജരായി നിലപാട് അറിയിക്കും എന്നായിരുന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നത്. അറ്റോർണി ജനറലിന്റെ ഓഫീസിലെ ജൂനിയർ അഭിഭാഷകർ കോടതി മുറിയിൽ എത്തിയിരുന്നു എങ്കിലും കെ.കെ വേണുഗോപാൽ എത്തിയില്ല. കെ കെ വേണുഗോപാൽ അയോധ്യ അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട തിരക്കിലാണ്.

ജസ്റ്റിസ്മാരായ എസ്.എ ബോബ്‌ഡെ, അബ്ദുൽ നസീർ, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി പരിഗണനയ്ക്ക് എടുത്തപ്പോൾ കേസിലെ എതിർകക്ഷികൾ ആയ മഹാരാഷ്ട്ര വഖഫ് ബോർഡ് നിലപാട് അറിയിക്കാൻ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടു. എന്നാൽ പത്ത് ദിവസത്തിന് ശേഷം ഹർജി പരിഗണിക്കാം എന്ന് ജസ്റ്റിസ് ബോബ്‌ഡെ അറിയിച്ചു. പത്ത് ദിവസത്തേക്ക് ഈ ഹർജി പരിഗണിക്കാക്കാനായി മാറ്റുന്നത് ഒരു പ്രത്യേക കാരണത്താൽ ആണെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി.

എന്താണ് ആ പ്രത്യേക കാരണം എന്ന് ജസ്റ്റിസ് ബോബ്‌ഡെ വെളിപ്പെടുത്താൻ തയ്യാറായില്ല. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അബ്ദുൽ നസീറുമായി ചർച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് ബോബ്‌ഡെ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പത്ത് ദിവസങ്ങൾക്ക് ശേഷം ഹർജി വീണ്ടും പരിഗണനയ്ക്ക് വരുമ്പോൾ ജസ്റ്റിസ് ബോബ്‌ഡെ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതല എടുത്ത് കഴിയും.

ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹർജികളിലെ വിധി സുപ്രീം കോടതിയുടെ അടുത്ത ആറ് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകും. ശബരിമല യുവതി പ്രവേശന വിഷയത്തിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയുടെ അധ്യക്ഷതയിൽ ഉള്ള ഭരണഘടന ബെഞ്ചിന്റെ നിലപാട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നാണ് നിയമവിദഗ്ദ്ധർ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP