Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാത്താൻ സേവ തലയ്ക്കുപിടിച്ച പതിനഞ്ചുകാരായ രണ്ടുകുട്ടികൾ പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊന്നു; ഒരാൾക്ക് ജീവപര്യന്തവും രണ്ടാമന് പതിനഞ്ചുവർഷവും തടവുവിധിച്ച് കോടതി

സാത്താൻ സേവ തലയ്ക്കുപിടിച്ച പതിനഞ്ചുകാരായ രണ്ടുകുട്ടികൾ പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊന്നു; ഒരാൾക്ക് ജീവപര്യന്തവും രണ്ടാമന് പതിനഞ്ചുവർഷവും തടവുവിധിച്ച് കോടതി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സാത്താൻ സേവ തലയ്ക്കുപിടിച്ച കൗമാരക്കാർക്ക് ഇനി ജീവിതകാലം മുഴുവൻ തടവറയിൽ കഴിയാം. 14-കാരിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചശേഷം കൊന്നുകളഞ്ഞ 15 വയസ്സുള്ള രണ്ടുപേരെയാണ് കോടതി ശിക്ഷിച്ചത്. ഒന്നരവർഷംമുമ്പ് ഡബ്ലിനിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്.

അന്ന എന്ന 14-കാരിയാണ് 2018 മേയിൽ മൃഗീയമായ പീഡനത്തിനും ക്രൂരമായ കൊലപാതകത്തിനും ഇരയായത്. ഉപേക്ഷിക്കപ്പെട്ട ഒരു ഫാംഹൗസിൽനിന്നാണ് അന്നയുടെ മൃതദേഹം കിട്ടിയത്. കുറ്റകൃത്യങ്ങൾക്ക് നേതൃത്വം കൊടുത്ത കൗമാരക്കാരനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 12 വർഷത്തിനുശേഷമേ ഇയാളുടെ ശിക്ഷ പുനഃപരിശോധിക്കൂ. രണ്ടാമന് 15 വർഷമാണ് തടവുശിക്ഷ. എട്ടുവർഷത്തിനുശേഷം ശിക്ഷ പുനഃപരിശോധിക്കാവുന്നതാണെന്ന് കോടതി വിധിച്ചു.

ഡബ്ലിൻ സെൻട്രൽ ക്രിമിനൽ കോടതിയാണ് ഇരുവരെയും ശിക്ഷിച്ചത്. പെൺകുട്ടിക്കുനേരെയുണ്ടായ പീഡനത്തെ കുറ്റവാളികളുടെ പ്രായംകൊണ്ട് ന്യായീകരിക്കാനാവില്ലെന്നും കുറ്റവാളികൾ യാതൊരു വിധത്തിലുള്ള ഇളവും അർഹിക്കുന്നില്ലെന്നും ശിക്ഷ വിധിച്ചുകൊണ്ട് ജസ്റ്റിസ് പോൾ മക്ഡർമോട്ട് പറഞ്ഞു. സംഭവത്തിനുശേഷം പെൺകുട്ടിയുടെ കുടുംബം മാനസികമായി ആകെ തകർന്നതായും കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാവിധി കേട്ടശേഷം കുടുംബത്തോടൊപ്പം നിന്ന എല്ലാവർക്കും അന്നയുടെ അമ്മ ജെറാൾഡിൻ നന്ദി പറഞ്ഞു.

ഇക്കൊല്ലം ആദ്യമാണ് കൊലപാതകം നടത്തിയത് രണ്ട് കൗമാരക്കാർ ചേർന്നാണെന്ന് തെളിഞ്ഞത്. തുടർന്ന് സെൻട്രൽ ക്രിമിനൽ കോടതിയിൽ വിചാരണ ആരംഭിക്കുകയായിരുന്നു. അന്ന നേരിട്ട വേദനകൾക്കും പീഡനങ്ങൾക്കും പരിഹാരമാകില്ലെങ്കിലും ആശ്വാസം പകരുന്ന ഈ വിധി നേടിത്തന്ന അന്വേഷണോദ്യോഗസ്ഥർക്കും ശിക്ഷ വിധിച്ച ജഡ്ജിക്കും അന്നയുടെ അമ്മ ജെറാൾഡിൻ നന്ദി പറഞ്ഞു.

ഐറിഷ് നിയമചരിത്രത്തിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ കുട്ടികളാണ് ഇവർ ഇരുവരും. അവരുടെ പ്രായം കണക്കിലെടുത്ത് ആജീവനാന്തം ഇരുവരുടെയും പേരുവിവരങ്ങൾ പുറത്തുവിടരുതെന്നും കോടതി നിർദേശിച്ചു. ഡബ്ലിനിലെ ഒബേഴ്‌സ്ടൗൺ ഡീറ്റെൻഷൻ സെന്ററിലാണ് കുട്ടികൾ രണ്ടുപേരും ഇപ്പോഴുള്ളത്. 18 വയസ്സ് തികയുംവരെ ഇവർ ഇവിടെ തുടരും. പിന്നീടാകും ജയിലിലേക്ക് മാറ്റുകയെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP