Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിമുടി മാറ്റത്തിനൊരുങ്ങാൻ മുഖപുസ്തകം; ഫേസ്‌ബുക്ക് ലോഗിങ്ങിന് ഇനി വീഡിയോ സെൽഫി; വ്യാജ ഐഡികളെ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി ഫേസ്‌ബുക്ക് സുരക്ഷാ വിഭാഗവും  

അടിമുടി മാറ്റത്തിനൊരുങ്ങാൻ മുഖപുസ്തകം; ഫേസ്‌ബുക്ക് ലോഗിങ്ങിന് ഇനി വീഡിയോ സെൽഫി; വ്യാജ ഐഡികളെ നിയന്ത്രിക്കാൻ പുതിയ നീക്കവുമായി ഫേസ്‌ബുക്ക് സുരക്ഷാ വിഭാഗവും   

മറുനാടൻ ഡെസ്‌ക്‌

സാൻഫ്രാൻസിസ്‌കോ: സോഫ്റ്റ് വെയരിൽ അടിമുടി മാറ്റം വരുത്താനൊരുങ്ങി പേസ്ബുക്ക്. ഫേസ് ടെസ്റ്റിങ് വേരിഫിക്കേഷൻ അടക്കമുള്ള നൂതന സംവിധാനത്തിലൂടെ ലോഗിങ് എളുപ്പമാക്കുന്ന പരീക്ഷണത്തിനാണ് ഫേസ്‌ബുക്ക് തുടക്കം കുറിക്കാനൊരുങ്ങുന്നത്. ഉടൻ തന്നെ ഈ ഫീച്ചറുകൾ ജനങ്ങളിലേക്ക് എത്തും.

ഒരോ വർഷവും പുതിയ പുതിയ മാറ്റങ്ങൾ വരുത്തി യൂസേഴ്‌സ് ഫ്രണ്ട്‌ലിയായിട്ടാണ് ഫേസ്‌ബുക്ക് ജനങ്ങൾക്കിയിൽ സ്ഥാനം പിടിക്കുന്നത്. നിലവിലുള്ള ലോഗിങ് രീതികളിൽ സീക്രട്ട് പാസ്‌വേഡ് സംവിധാനമാണ് ഫേസ്‌ബുക്ക് ലോഗിങ്ങിനായി തിരഞ്ഞെടുത്തിരുന്നത്.

ഇതിൽ നിന്ന് വ്യത്യസ്തഥമായി വീഡിയോ സെൽഫിയിലൂടെ ലോഗിങ് പരീക്ഷണം വിജയിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സുരക്ഷാ വിഭാഗം.പരീക്ഷണാടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ അപ്‌ഡേഷനിലൂടെ ഈ സംവിധാനം യൂസേഴ്‌സിന് എത്തിക്കാനാണ് പ്രതീക്ഷിക്കുന്നത്. മുൻപ് ഫേക്ക് ഐഡികൾ തുടച്ചുനീക്കാനായി ഫേസ് ഡിറ്റക്ഷൻ സംവിധാനം ഫേസ്‌ബുക്ക് നിലവിൽ കൊണ്ടുവന്നിരുന്നു. സമാനമായ രീതിയിലാണ് ലോഗിൻ സംവിധാനവും ഒരുങ്ങുന്നത്.

ലോഗിങ് വേളയിൽ നിങ്ങൾ ഈ അക്കൗണ്ട് ഉപയോഗിക്കുന്ന യത്ഥാർത്ഥ വ്യക്തിതന്നെയാണോ എന്ന് ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ ഒരു സന്ദേശവുമെത്തും. ഇൗ സന്ദേശം സ്വീകരിച്ചാലുടൻ തന്നെ വീഡിയോ സെൽഫിയിലൂടെ നിങ്ങളുടെ മുഖം ഐഡന്റി ഫൈ ചെയ്യാൻ സാധിക്കും. മാറ്റാരും ഈ വീഡിയോ കാണില്ലെന്നും ഫേസ്‌ബുക്ക് സെക്യൂരിറ്റി വിഭാഗം ഉറപ്പുനൽകുന്നുണ്ട്.പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തുന്നത് ഹോങ്കോങ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രസിദ്ധ ആപ്പ് ഡവലപ്പറായ ജെൻ മച്ചൂൻ വോങ്ങാണ്. ഫേസ്‌ബുക്ക് പുതിയ ഫീച്ചറിനെ സംബന്ധിച്ച് ഔദ്യോഗികമായ സ്ഥീരികരണം നൽകിയിട്ടില്ല.

മുൻപ് സെൽഫിയുടെ അടിസ്ഥാനത്തിൽ സംശയമുള്ള അക്കൗണ്ടുകൾക്ക് താഴിടുന്ന സംവിധാനം ഫേസ്‌ബുക്ക് ഏർപ്പെടുത്തിയിരുന്നു. നടീ-നടന്നമാരുടെ ഫോട്ടോകൾ ഉപയോഗിച്ചും സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ചും ഫേക്ക് അക്കൗണ്ടുകൾ വിലസുന്നത് ലോകത്തിന്റെ പല കോണിൽ നിന്ന് റിപ്പോർട്ട് ചെയ്തതോടെയാണ് പേസ്ബുക്ക് ഈ സംവിധാനവുമായി രംഗത്തെത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP