Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേഷിന്റെ കുടുംബം പറയുന്നത് അഞ്ജു തൂങ്ങി മരിച്ചെന്ന്; ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ മൃതദേഹം കിടന്നിരുന്നത് കട്ടിലിൽ; നെയ്യാറ്റിൻകരയിൽ പൊലീസുകാരന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; ഭർത്താവിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലി കലഹം പതിവെന്നും മൊഴി; അഞ്ജു മരിച്ച ദിവസവും വാക്ക് തർക്കം നടന്നിരുന്നതായി സംശയം; യുവതിയുടെ ശരീരത്തിൽ അടിയേറ്റ പാടുകളും

സുരേഷിന്റെ കുടുംബം പറയുന്നത് അഞ്ജു തൂങ്ങി മരിച്ചെന്ന്; ബന്ധുക്കൾ വീട്ടിലെത്തുമ്പോൾ മൃതദേഹം കിടന്നിരുന്നത് കട്ടിലിൽ; നെയ്യാറ്റിൻകരയിൽ പൊലീസുകാരന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ; ഭർത്താവിന്റെ മറ്റൊരു ബന്ധത്തെ ചൊല്ലി കലഹം പതിവെന്നും മൊഴി; അഞ്ജു മരിച്ച ദിവസവും വാക്ക് തർക്കം നടന്നിരുന്നതായി സംശയം; യുവതിയുടെ ശരീരത്തിൽ അടിയേറ്റ പാടുകളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പൊലീസുകാരന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ബാലരാമപുരം സ്വദേശി അഞ്ജുവിനെയാണ് ഇന്നലെ ഭർത്തൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.നിയമസഭയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ ഭാര്യയെയാണ് മരിച്ച അഞ്ജു.

അഞ്ജു തൂങ്ങിമരിച്ചുവെന്നാണ് സുരേഷിന്റെ കുടുംബം പറയുന്നത്. എന്നാൽ, മറ്റുള്ളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ ആയിരുന്നു മൃതദേഹം. ഇതും ദുരൂഹമാണെന്നാണ് അഞ്ജുവിന്റെ കുടുംബത്തിന്റെ ആരോപണം.ഇന്നലെ വീട്ടിനുള്ളിൽ മരിച്ച നിലയിലാണ് അഞ്ജുവിനെ കണ്ടെത്തിയത്. മൂന്ന് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ നേരത്തെ മുതൽ തർക്കം നിലനിന്നിരുന്നതായി അഞ്ജുവിന്റെ ബന്ധുക്കൾ പറയുന്നു.

അഞ്ജു മരിച്ച ദിവസവും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഞ്ജുവിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്നും മൂന്ന് മണിക്കൂറിന് ശേഷമാണ് മറ്റുള്ളവരെ വിവരമറിയിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇതിൽ തന്നെ വലിയ സംശയം ഉണ്ടെന്നുമാണ് ബന്ധുക്കൾ പറയുന്നത്. യുവതിയുടെ ശരീരത്തിൽ അടിയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര പൊലീസ് ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP