Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒഐസിസി പ്രവാസികൾക്കായി ഒരുക്കുന്ന ട്രെയിനിങ് പ്രോഗ്രാം ചാർജ് യുവർ സെൽഫ് നാളെ

ഒഐസിസി പ്രവാസികൾക്കായി ഒരുക്കുന്ന ട്രെയിനിങ് പ്രോഗ്രാം ചാർജ് യുവർ സെൽഫ് നാളെ

സ്വന്തം ലേഖകൻ

പുതിയകാലത്തിന്റെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ പ്രവാസികളെ സജ്ജമാക്കുന്ന തികച്ചും വ്യത്യസ്തമായ charge your self എന്ന പേരിലുള്ളഒരു ട്രെയിനിങ് പ്രോഗ്രാം ബഹറിനിൽ ഒരുങ്ങുന്നു. ഒഐസിസി ബഹ്റൈൻ ദേശീയ കമ്മറ്റി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് സൽമാബാദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലാണ് നവംബർ 7 വ്യാഴാഴ്ച വൈകിട്ട് 7 30 നു ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

പ്രമുഖ ഇന്റർനാഷണൽ ട്രൈനെർ MA റഷീദ് ആണ് ക്ളാസ് നയിക്കുന്നത്..ഏതൊരു വ്യക്തിയുടെയും ഉള്ളിലെ അപാരമായ കഴിവുകളെ പുറത്തെടുത്തുകൊണ്ട് വ്യക്തി ജീവിതത്തിലും കരിയറിലും ബിസിനസ്സ് ജീവിതത്തിലും ഉയരങ്ങളിലെത്താൻ സഹായിക്കുന്ന ഈ പ്രോഗ്രാം തികച്ചും സൗജന്യമാണ്.

Powerup ur Business world community ആണ് മറ്റു ജിസിസി രാജ്യങ്ങളിൽ നടത്തി ഒരു പാട് ആളുകൾക്ക് ഉപകാരം ലഭിച്ച ഈ ഒരു പ്രോഗ്രാം ബഹറിനിലും യാഥാർഥ്യമാകുന്നത്.പങ്കെടുക്കുന്നവർക്ക് സൗജന്യ മെഡിക്കൽ പരിശോധനയും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രോഗ്രാമ്മിനെ ക്കുറിച്ചു വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.

ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ,സെക്രട്ടറി ജവാദ് വക്കം ,പ്രോഗ്രാം കോ ഓർഡിനേറ്റർ നിസാർ കുന്നംകുളത്തിങ്ങൽ ,ഇന്റർനാഷണൽ ട്രൈനെർ MA റഷീദ് ,ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ച് ഹെഡ് അസീം സേട്ട്,മാർക്കറ്റിങ് മാനേജർ രാഘവേന്ദ്ര പ്രസാദ്,പവർ അപ്പ് യുവർ ബിസിനസ് പ്രൊമോട്ടർ വലീദ് പി.എ ,സ്‌കൈ ഇന്റർനാഷണൽ ഗ്രൂപ്പ് എം ഡി നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു

For registration
contact: 39288712, 35521007,39143967

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP