Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ ഹാശാ ആഴ്‌ച്ച ശ്രുശ്രൂഷകൾക്ക് ഇന്ന് തുടക്കം; യാക്കൂബ് മോർ അന്തോണിയോസ് തിരുമേനി മുഖ്യ കാർമികൻ

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ ഹാശാ ആഴ്‌ച്ച ശ്രുശ്രൂഷകൾക്ക് ഇന്ന് തുടക്കം; യാക്കൂബ് മോർ അന്തോണിയോസ് തിരുമേനി മുഖ്യ കാർമികൻ

ഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് അഭിവന്ദ്യ യാക്കൂബ് മോർ അന്തോണിയോസ് തിരുമേനി നേതൃത്വം നല്കുന്നതായിരിക്കും. ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുവാനായി എത്തിച്ചേർന്ന അഭിവന്ദ്യ യാക്കൂബ് മോർ അന്തോണിയോസ് തിരുമേനിയെ പള്ളി വികാരി ഫാദർ സജി ജോബും, കമ്മിറ്റി അംഗങ്ങളും, ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചു.

യാക്കോബായ സഭയുടെ മംഗലാപുരം ഭദ്രാസനത്തിന്റെയും സെന്റ് ആന്റണീസ് ഹോണവർ മിഷന്റെയും അധിപനായ തിരുമേനിയുടെ നേതൃത്വത്തിൽ, വചനിപ്പു പെരുന്നാൾ, നാല്പതാം വെള്ളിയാഴ്ച, ഹോശന്ന എന്നീ ശുശ്രൂഷകൾ നടത്തി.

പെസഹായുടെ ശുശ്രൂഷ ബുധനാഴ്ച വൈകിട്ട് 7 മുതൽ 11 വരെയും, കാൽ കഴുകൽ ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് 7 മണിക്കും നടത്തുന്നതായിരിക്കും. ദുഃഖ വെള്ളിയാഴ്ചയുടെ ശുശ്രൂഷ സുഖയായിൽ ഉള്ള കേരള സമാജം ഹാളിൽ വച്ച് രാവിലെ 8 മുതലും, ഈസ്ടറിന്റെ ശുശ്രൂഷ ശനിയാഴ്ച വൈകിട്ട് 7 മുതൽ പള്ളിയിൽ വച്ചും നടത്തും.

പള്ളിയുടെ സൺഡേ സ്‌കൂൾ വാർഷികത്തിലും, യൂത്ത് അസോസിയേഷന്റെ പത്താം വാർഷികത്തിലും മുഖ്യാധിതി ആയിരിക്കുന്ന തിരുമേനി ഏപ്രിൽ 20 നു തിരിച്ചു പോകും. കൂടുതൽ വിവരങ്ങള്ക്കായി പള്ളി വികാരി ഫാദർ സജി ജോബ് (39840243) അല്ലെങ്കിൽ സെക്രട്ടറി ജോർജ് തോമസ് (39670871) എന്നിവരെ വിളിക്കാവുന്നതാണ്.

ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുവാനായി എത്തിച്ചേർന്ന അഭിവന്ദ്യ യാക്കൂബ് മോർ അന്തോണിയോസ് തിരുമേനിയെ പള്ളി വികാരി ഫാദർ സജി ജോബും, കമ്മിറ്റി അംഗങ്ങളും, ഇടവക ജനങ്ങളും ചേർന്ന് സ്വീകരിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP