Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഹല്യ മണി എക്സ്ചേഞ്ചിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പിനോ എംഡിയ്‌ക്കോ ഇനി പങ്കാളിത്തമില്ല; എക്സ്ചേഞ്ചിന്റെ ഭരണം അബുദാബി സൂപ്രിം കോടതി നിയോഗിച്ച റിസീവറിന്; നടപടിഎക്‌സ്‌ചേഞ്ച് സ്‌പോൺസറുമായുള്ള നിയമതർക്കങ്ങളിൽ; സ്ഥാപനത്തിന്റെ കേരളത്തിലെ പ്രവർത്തനം തുടരും

അഹല്യ മണി എക്സ്ചേഞ്ചിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പിനോ എംഡിയ്‌ക്കോ ഇനി പങ്കാളിത്തമില്ല; എക്സ്ചേഞ്ചിന്റെ ഭരണം അബുദാബി സൂപ്രിം കോടതി നിയോഗിച്ച റിസീവറിന്; നടപടിഎക്‌സ്‌ചേഞ്ച് സ്‌പോൺസറുമായുള്ള നിയമതർക്കങ്ങളിൽ; സ്ഥാപനത്തിന്റെ കേരളത്തിലെ പ്രവർത്തനം തുടരും

മറുനാടൻ ഡെസ്‌ക്‌

അബുദാബി: അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോയുടെ ദൈനംദിന പ്രവർത്തനങ്ങളിലോ മാനേജ്മെന്റിലോ അഹല്യ മെഡിക്കൽ ഗ്രൂപ്പിനോ എംഡി ഡോ. വി എസ്. ഗോപാലിനോ ഇനി മുതൽ പങ്കാളിത്തമുണ്ടാകില്ല. 23 വർഷം മുൻപ് സ്ഥാപിച്ച അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ എക്സ്ചേഞ്ചിന്റെ ഭരണം അബുദാബി സൂപ്രിം കോടതി നിയോഗിച്ച റിസീവറിനെ ഏൽപിച്ചതിനെ തുടർന്നാണിത്. അതേസമയം അഹല്യ ഗ്രൂപ്പിനു കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന അഹല്യ ഫിനാൻഷ്യൽ സർവീസ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനം തുടരും.

കഴിഞ്ഞ കുറേ നാളുകളായി അഹല്യ മണി എക്‌സ്‌ചേഞ്ചിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അഹല്യ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ:വി എസ്.ഗോപാലും അഹല്യ എക്‌സ്‌ചേഞ്ച് സ്‌പോൺസറുമായി നിയമതർക്കങ്ങൾ നടന്നുവരികയായിരുന്നു. ഏതാനും ആഴ്‌ച്ചകൾക്ക് മുൻപാണ് ഈ തകർക്കങ്ങളെക്കുറിച്ച് സുപ്രധാനപ്പെട്ട ഒരു വിധി പ്രഖ്യാപിക്കപ്പെട്ടത്. ഈ വിധി പ്രകാരം അഹല്യ എക്‌സ്‌ചേഞ്ചിന്റെ ഭരണം കോടതി നിയോഗിച്ച റിസീവറിൽ നിക്ഷിപ്തമായിരിക്കുകയാണ്. അതുകൊണ്ട് ഇനി മേലിൽ അഹല്യ മെഡിക്കൽ ഗ്രൂപ്പിനും ഡോ:വി എസ്.ഗോപാലിനും അഹല്യ എക്‌സ്‌ചേഞ്ചിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലോ മാനേജ്‌മെന്റിലോ യാതൊരു പങ്കാളിത്തവും ഉണ്ടായിരിക്കുന്നതല്ലെന്നാണ് അഹല്യ ഗ്രൂപ്പിന്റെ വിശദീകരണം.

1996 മുതൽ അഹല്യ എക്‌സ്‌ചേഞ്ചിൽ പ്രവാസി സമൂഹം അർപ്പിച്ച വിശ്വാസത്തിനും സഹകരണത്തിനും അഹല്യ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ:ഗോപാൽ നന്ദി രേഖപ്പെടുത്തുന്നു. അഹല്യയുടെ വളർച്ചയിൽ പങ്ക് വഹിച്ച എല്ലാ മാധ്യമ സ്ഥാപനങ്ങൾക്കും ഡോ: വി എസ്.ഗോപാൽ അദ്ദേഹത്തിന്റെ സ്വന്തം പേരിലും അഹല്യ കുടുംബത്തിന്റെ പേരിലും നന്ദി പറയുന്നു.' കഴിഞ്ഞ നാല് പതിറ്റാണ്ടായി ജന മനസുകളിൽ ആർജിച്ച ഉത്തമ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന രീതിയിൽ ഇനിയുള്ള നാളുകളത്രയും ആരോഗ്യരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഡോ: ഗോപാൽ അറിയിച്ചു.

മണിഎക്സ്ചേഞ്ചിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് നടന്ന നിയമ തർക്കങ്ങളിൽ അന്തിമ വിധി പ്രഖ്യാപിച്ച അബുദാബി കോടതി എക്സ്ചേഞ്ചിന്റെ ഭരണം റിസീവർക്ക് കൈമാറിയതോടെയാണ് ധനവിനിമയ രംഗത്തു നിന്നും പിന്മാറാൻ മെഡിക്കൽ ഗ്രൂപ്പ് തീരുമാനിച്ചതെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു. ഡോ.വി എസ്. ഗോപാലിന്റെ നേതൃത്വത്തിൽ 1981 മുതൽ ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന അഹല്യ ഗ്രൂപ്പ് 1996 ലാണ് അഹല്യ മണിഎക്സ്ചേഞ്ച് എന്ന പേരിൽ പുതിയ സംരംഭം ആരംഭിച്ചത് .ആതുരസേവന രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സ സൗകര്യങ്ങളെ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുംവിധ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇനി മുൻഗണന നൽകുക.

1996 ഒക്ടോബർ 8ന് തുടങ്ങിയ അഹല്യ എക്‌സ്‌ചേഞ്ച് കസ്റ്റമേഴ്‌സ് സപ്പോർട്ടുമായി യു.എ.ഇ.യുടെ സാമ്പത്തിക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരുന്നു. 33 ശാഖകളുമായി കേരളത്തിലുടനീളം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിആർ.ബി.ഐ.യിൽനിന്നും എൻ.ബി.എഫ്.സി. അംഗീകാരം നേടിയെടുത്ത് ഗോൾഡ്‌ലോൺ, ഹൗസിങ് ലോൺ തുടങ്ങിയ മേഖലകളിലേക്കും നീങ്ങി. ഗോൾഡ് ലോൺ, ഹൗസിങ് ലോൺ, പേഴ്‌സണൽ ലോൺ തുടങ്ങിയ സേവനങ്ങൾ ജനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. മണി ട്രാൻസ്ഫർ, ഫോറിൻ കറൻസി എക്‌സ്‌ചേഞ്ച്, ഗോൾഡ് ലോൺ, ഇൻഷുറൻസ്, ട്രാവൽ അനുബന്ധ സേവനങ്ങൾ തുടങ്ങിയ മേഖലകളിലും അഹല്യ എക്‌സ്‌ചേഞ്ചിന്റെ ശാഖകളിൽനിന്ന് സേവനം ലഭിച്ചിരുന്നു. ഇതിനിടെയാണ് സ്പോൺസറുമായി പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇതോടെയാണ് അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ ഗ്രൂപ്പിന് നഷ്ടമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP