Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദമാമിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു; തിരുവനന്തപുരം ഞാറായിൽകോണം സ്വദേശി നിഷാദിന്റെ അന്ത്യം റോഡ് മുറിച്ചുകടക്കുന്നതിനിടെ; അവധി കഴിഞ്ഞ് മടങ്ങിയത് 15ദിവസം മുൻപ്

ദമാമിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു; തിരുവനന്തപുരം ഞാറായിൽകോണം സ്വദേശി നിഷാദിന്റെ അന്ത്യം റോഡ് മുറിച്ചുകടക്കുന്നതിനിടെ; അവധി കഴിഞ്ഞ് മടങ്ങിയത് 15ദിവസം മുൻപ്

മറുനാടൻ ഡെസ്‌ക്‌

ദമാം: സൗദി ദമാമിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം ഞാറായിൽകോണം സ്വദേശി നിഷാദ് (30) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. കൂജാ പാർക്കിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനത്തിന്റെ സൈഡ് ഗ്ലാസ് തട്ടി റോഡിലേക്ക് തെറിച്ചു വീണാണ് മരണം സംഭവിച്ചത്. അഞ്ചു മാസം മുൻപായിരുന്നു നിഷാദിന്റെ വിവാഹം.

ദമാം സീക്കോയിലെ മസായ നട്‌സ് ഷോപ്പിലെ ജീവനക്കാരനായ നിഷാദ് 15 ദിവസം മുൻപാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു വന്നത്. ഷഹനാസ് ആണ് ഭാര്യ. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കത്തീഫ് ബ്ലോക്ക് ജീവകാരുണ്യ വിഭാഗം കൺവീനർ ഷാഫി വെട്ടം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP