Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോഷണത്തിനിടെ മുട്ട പൊട്ടിച്ച് അകത്താക്കി; മുട്ടത്തോടിലെ വിരലടയാളത്തിന് പിന്നാലെ 'അടുക്കള അച്ചുവിനെ' കുടുക്കി പൊലീസ്; പിടിയിലായത് മുപ്പതോളം കേസുകളിൽ പ്രതിയായ കെ.കെ ഫക്രുദ്ദീൻ; കള്ളനെ പൊക്കിയ കഥയുമായി പൊലീസ്  

മോഷണത്തിനിടെ മുട്ട പൊട്ടിച്ച് അകത്താക്കി; മുട്ടത്തോടിലെ വിരലടയാളത്തിന് പിന്നാലെ 'അടുക്കള അച്ചുവിനെ' കുടുക്കി പൊലീസ്; പിടിയിലായത് മുപ്പതോളം കേസുകളിൽ പ്രതിയായ കെ.കെ ഫക്രുദ്ദീൻ; കള്ളനെ പൊക്കിയ കഥയുമായി പൊലീസ്   

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട; കള്ളനെ കുടുക്കിയ സൂത്രം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്. പത്തനംതിട്ട ഇലന്തൂരിൽ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ചതാണ് കള്ളന് വിനയായത്. കള്ളനെ കുടുക്കിയ കഥയാണ് പൊലീസ് രസകരമായി എഴുതിയത്. മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളമാണ് കള്ളനെ കുടുക്കിയത്. പത്തനംതിട്ട വിരലടയാള ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടിൽ നിന്ന് മോഷ്ടാവിന്റെ വിരലടയാളം കണ്ടുപിടിക്കുകയും തുടർന്ന് നടന്ന പരിശോധനയിലൂടെ മോഷണം നടത്തിയത് തൃശൂർ സ്വദേശി കെ.കെ ഫക്രുദ്ദീൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു.

ഇത്തരത്തിൽ മുട്ടത്തോടിൽ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂർവ നേട്ടമാണെന്നും പൊലീസ് പറയുന്നു. പത്തനംതിട്ട, പാലക്കാട്, തൃശൂർ, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പതിവായി മോഷണം നടത്തുന്ന കെ.കെ ഫക്രുദ്ദീൻ മുപ്പതോളം കേസുകളിലെ പ്രതിയാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചു..മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളത്തിലൂടെ

കുടുങ്ങിയത് വൻ മോഷ്ടാവ്.ഓർമയില്ലേ അടുക്കള അച്ചു എന്ന ജഗതിയുടെ കള്ളൻ കഥാപാത്രത്തെ...വീടുകളിൽ മോഷ്ടിക്കാൻ കയറുമ്പോൾ അവിടെ ആഹാരം പാചകം ചെയ്തു കഴിക്കുന്ന പ്രത്യേക ശൈലി പുലർത്തുന്ന മോഷ്ടാവാണ് 'ചെപ്പടിവിദ്യ' എന്ന സിനിമയിലെ കള്ളൻ അച്ചു.അടുത്തിടെ പത്തനംതിട്ട ഇലന്തൂരിലെ ഹോട്ടലിൽ മോഷണത്തിനിടെ ഇത് പോലെ മുട്ട പൊട്ടിച്ച് കുടിച്ച മോഷ്ടാവിന് കിട്ടിയത് മുട്ടൻ പണിയാണ്. മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളമാണ് വൻ മോഷ്ടാവിനെ കുടുക്കിയത്.

പത്തനംതിട്ട ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടിൽ നിന്ന് മോഷ്ടാവിന്റെ വിരലടയാളം കണ്ടുപിടിക്കുകയും തുടർന്ന് നടന്ന പരിശോധനയിലൂടെ മോഷണം നടത്തിയത് തൃശൂർ സ്വദേശി കെ.കെ ഫക്രുദ്ദീൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇത്തരത്തിൽ മുട്ടത്തോടിൽ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂർവമായ നേട്ടമാണ്.പത്തനംതിട്ട, പാലക്കാട്, തൃശൂർ, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പതിവായി മോഷണം നടത്തുന്ന കെ.കെ ഫക്രുദ്ദീൻ മുപ്പതോളം കേസുകളിലെ പ്രതിയാണ്.

മോഷ്ടിക്കുന്ന പണം കള്ളു കുടിക്കാനും ധൂര്ത്തിടിക്കാനുമാണ് ഇയാൾ ചെലവഴിക്കുന്നത്.പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടർന്നു ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ടെസ്റ്റർ ഇൻസ്പെക്ടർ വി. ബിജുലാലിന്റെ നേതൃത്വത്തിൽ ഫിംഗർപ്രിന്റ് എക്സ്പെർട്ട്മാരായ ശ്രീജ, ഷൈലജ, എഎസ്ഐ മോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, ശ്രീജിത്ത്, ഡിപ്പാർട്ട്മെന്റ് ഫോട്ടോഗ്രാഫർ ജയദേവ് കുമാർ കൂടാതെ റാന്നി ഇൻസ്പെക്ടർ വിപിൻ ഗോപിനാഥും ഉൾപ്പെട്ട ശാസ്ത്രീയ കുറ്റാന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP