Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അട്ടിമറിച്ചത് കടൽകിഴവന്മാരെ പടിക്ക് പുറത്താക്കാൻ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന 2015ലെ നയം; ഇനി എത്ര വയസ്സായാലും രാഷ്ട്രീയക്കാർക്ക് പൊതുമേഖലാ സ്ഥാപനത്തിൽ ചെയർമാനാകാം; അർഹതയും പ്രാവീണ്യവുമുള്ള പലരെയും ഒഴിവാക്കേണ്ട സാഹചര്യം നിലനിൽക്കുന്നുവെന്നു പറഞ്ഞ് പൊതുമേഖലാസ്ഥാപനങ്ങളിലെ ചെയർമാന്മാരുടെ പ്രായ പരിധി എടുത്തു മാറ്റി പിണറായി സർക്കാർ

അട്ടിമറിച്ചത് കടൽകിഴവന്മാരെ പടിക്ക് പുറത്താക്കാൻ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന 2015ലെ നയം; ഇനി എത്ര വയസ്സായാലും രാഷ്ട്രീയക്കാർക്ക് പൊതുമേഖലാ സ്ഥാപനത്തിൽ ചെയർമാനാകാം; അർഹതയും പ്രാവീണ്യവുമുള്ള പലരെയും ഒഴിവാക്കേണ്ട സാഹചര്യം നിലനിൽക്കുന്നുവെന്നു പറഞ്ഞ് പൊതുമേഖലാസ്ഥാപനങ്ങളിലെ ചെയർമാന്മാരുടെ പ്രായ പരിധി എടുത്തു മാറ്റി പിണറായി സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളിലെ ചെയർമാന്മാരുടെ പ്രായം 75 ആയി നിശ്ചയിച്ചതു സർക്കാർ റദ്ദാക്കി. അർഹതയും പ്രാവീണ്യവുമുള്ള പലരെയും ഒഴിവാക്കേണ്ട സാഹചര്യം നിലനിൽക്കുന്നുവെന്നു പറഞ്ഞാണിത്. ഫലത്തിൽ വയസ്സായവർക്കും ഇനി ഈ പദവിയിൽ എത്താം. രാഷ്ട്രീയക്കാർക്ക് കൂടുതൽ സന്തോഷം നൽകുന്നതാണ് ഈ തീരുമാനം.

എംഡിമാരുടെ പ്രായപരിധി 65 ആക്കി നിശ്ചയിച്ചതു നിലനിർത്തുകയും ചെയ്തു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015ലാണ് ചെയർമാന്മാരെ നിയമിക്കാനുള്ള ഉയർന്ന പ്രായപരിധി 75 ആക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുദ്ദേശിച്ച് 2015-ലായിരുന്നു ഈ നിബന്ധന കൊണ്ടുവന്നത്. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാന്റെ പ്രായപരിധി 75 വയസ്സും എം.ഡി.യുടേത് 65 വയസ്സും ആയിരുന്നു. ഇതുകാരണം പ്രാവീണ്യമുള്ള പലരെയും ഒഴിവാക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രായപരിധി എടുത്തുകളഞ്ഞത്.

കമ്പനീസ് ആക്ട് ചെയർമാന് പ്രായപരിധി നിഷ്‌കർഷിക്കുന്നില്ലെന്നും പുതിയ ഉത്തരവ് പറയുന്നു. അതേസമയം, എം.ഡി.യുടെ പ്രായപരിധി നിലനിർത്തുകയും ചെയ്തു. സാധാരണ ഉദ്യോഗസ്ഥരാണ് എംഡിമാരാകുന്നത്. ചെയർമാന്മാർ രാഷ്ട്രീയക്കാരും. രാഷ്ട്രീയക്കാർക്ക് നിയമനവും കാറുമെല്ലാം നൽകാനാണ് പുതിയ നീക്കമെന്നാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP