Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ വർധിച്ചു വരുന്ന കുട്ടികൾക്കെതിരായ പീഡനങ്ങൾ; പോസ്‌കോ കേസുകൾക്കായി സംസ്ഥാനത്ത് അതിവേഗ കോടതികൾ വരുന്നു; 57 അതിവേഗ സ്‌പെഷ്യൽ കോടതികൾ ആരംഭിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

കേരളത്തിൽ വർധിച്ചു വരുന്ന കുട്ടികൾക്കെതിരായ പീഡനങ്ങൾ; പോസ്‌കോ കേസുകൾക്കായി സംസ്ഥാനത്ത് അതിവേഗ കോടതികൾ വരുന്നു; 57 അതിവേഗ സ്‌പെഷ്യൽ കോടതികൾ ആരംഭിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തരപുരം: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമണങ്ങൾ  വർധിച്ചു   വരുന്ന സാഹചര്യത്തിൽ പോസ്‌കോ കേസുകൾക്കായി സംസ്ഥാനത്ത് അതിവേഗ കോടതികൾ വരുന്നു. പോക്സോ കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ സംസ്ഥാനത്ത് 57 അതിവേഗ സ്പെഷൽ കോടതികൾ ആരംഭിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. ഇതിനു തുക വകയിരുത്തുമെന്നും കുട്ടികൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് എം.ഉമ്മർ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

കുട്ടികൾ ലൈംഗികാക്രമണം നേരിടുന്ന സംഭവങ്ങളിൽ വേഗം നിയമനടപടി കൈക്കൊള്ളണമെന്ന കർശന നിലപാടാണു സർക്കാരിന്. നിലവിൽ പോക്സോ കേസുകൾക്കായി 14 ജില്ലകളിലും അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് തലത്തിലുള്ള ഒരു കോടതി പ്രത്യേകമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലയിൽ പോക്സോ കേസുകൾക്കു മാത്രമായി പ്രത്യേക കോടതി ആരംഭിക്കാനും അനുമതി നൽകി. കുട്ടികൾക്കു ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിനു പാഠ്യപദ്ധതിയിൽ ഇടം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP