Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറക്കമിളഞ്ഞിരുന്ന് പഠിച്ച് ജയിച്ചവരുടെ പ്രാർത്ഥന വെറുതെയായില്ല; പൊലീസ് റാങ്ക് ലിസ്റ്റിലെ അർഹതയുള്ളവർക്കെല്ലാം നിയമനം കിട്ടും; പരീക്ഷ ക്രമക്കേടിൽ പ്രതികളായവരെ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച്; പി എസ് സിക്ക് കത്ത് നൽകിയത് ക്രൈംബ്രാഞ്ച് മേധാവി ടോമൻ തച്ചങ്കരി; മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞില്ലെന്നും ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നും നിർദ്ദേശം; ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും മാത്രം വിലക്ക്

ഉറക്കമിളഞ്ഞിരുന്ന് പഠിച്ച് ജയിച്ചവരുടെ പ്രാർത്ഥന വെറുതെയായില്ല; പൊലീസ് റാങ്ക് ലിസ്റ്റിലെ അർഹതയുള്ളവർക്കെല്ലാം നിയമനം കിട്ടും; പരീക്ഷ ക്രമക്കേടിൽ പ്രതികളായവരെ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച്; പി എസ് സിക്ക് കത്ത് നൽകിയത് ക്രൈംബ്രാഞ്ച് മേധാവി ടോമൻ തച്ചങ്കരി; മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞില്ലെന്നും ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നും നിർദ്ദേശം; ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും മാത്രം വിലക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി പിഎസ്‌സി സെക്രട്ടറിക്ക് എഡിജിപി ടോമിൻ തച്ചങ്കരി കത്ത് നൽകി. ഇതോടെ പി എസ് സി റാങ്ക് ലിസ്റ്റിൽ പെട്ടവരുടെ നിയമനത്തിലെ അനിശ്ചിതത്വം നീങ്ങുകയാണ്. ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ ഒഴിവാക്കി മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കാമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്

മൂന്ന് പേരൊഴികെ മറ്റാരും കോപ്പിയടിച്ചതായി തെളിഞ്ഞിട്ടില്ലെന്നും അതിനാൽ ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പരീക്ഷാ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ഈ ലിസ്റ്റ് റദ്ദാക്കുമോയെന്ന ആശങ്കയുയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയെയും പിഎസ്‌സി ചെയർമാനെയും മറ്റ് ഉദ്യോഗാർത്ഥികൾ കണ്ടിരുന്നു. ചിലർ കോടതിയെയും സമീപിച്ചു. ഇതിനിടെയാണ് തച്ചങ്കരിയുടെ ഇടപെടൽ. ഇതോടെ ആയിരക്കണക്കിന് പേരുടെ ജോലി പ്രതീക്ഷയാണ് സജീവമാകുന്നത്. തച്ചങ്കരിയുടെ ഇടപെടലാണ് ഇതിന് കാരണം.

കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തുവന്നതോടെ പ്രതികളെ പട്ടികയിൽ നിന്ന് പുറത്താക്കിയിരുന്നു. ചോദ്യപേപ്പറുമായിട്ടായിരുന്നു ജയലിൽ വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ഒരു ചോദ്യത്തിനുപോലും ഉത്തരം പറയാൻ കഴിയാഞ്ഞതോടെ പ്രതികൾ കോപ്പിയടി സമ്മതിക്കുകയായിരുന്നു. പി എസ് സി റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായിരുന്നു ശിവരഞ്ജിത്ത്. അതായത് ഒന്നാം റാങ്കുകാരന് പി എസ് സി വഴി പൊലീസിൽ ജോലി കിട്ടില്ല.

സിവിൽ പൊലീസ് ഓഫീസർ കെഎപി നാലാം ബറ്റാലിയൻ (കാസർഗോഡ്) റാങ്ക് ലിസ്റ്റിലാണ് ശിവരഞ്ജിത്തിന് ഒന്നാം റാങ്ക് കിട്ടിയത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്പോർട്സ് വെയിറ്റേജായി 13.58 മാർക്കാണ് കിട്ടിയത്. ഇത് കൂടി ചേർത്തപ്പോൾ 91.9 മാർക്ക് കിട്ടി. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28-ാം റാങ്കുകാരനായിരുന്നു. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു പിഎസ് സി പരീക്ഷയിൽ ക്രമക്കേട് നടന്നതായി പുറത്തുവന്നത്. അതിനിടെ കോപ്പിയടിച്ചെങ്കിൽ അത് തന്റെ കഴിവെന്ന് പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതി നസീം സമ്മതിക്കുകയും ചെയ്തു. ഫേസ്‌ബുക്കിൽ അപ്‌ഡേറ്റ് ചെയ്ത പുതിയ ചിത്രത്തിന് ഒരാൾ നൽകിയ കമന്റിനു മറുപടിയുമായാണ് നസീം നിയമവ്യവസ്ഥിതിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്. 'തോൽക്കാൻ മനസ്സില്ലെന്ന് ഞാൻ തീരുമാനിച്ച നിമിഷമായിരുന്നു. ഞാൻ ആദ്യമായി വിജയിച്ചത്' എന്ന അടിക്കുറിപ്പോടെയാണ് നസീം ചിത്രം അപ്ലോഡ് ചെയ്തത്. ആ ചിത്രത്തിനു താഴെ 'നീയൊക്കെ എങ്ങനെ തോൽക്കും. അമ്മാതിരി കോപ്പിയടി അല്ലേ'യെന്ന് ഒരാൾ ചോദിച്ചു. ഈ കമന്റിന് മറുപടി ആയായിരുന്നു നസീമിന്റെ കമന്റ്. 'കോപ്പി അടിച്ചെങ്കിൽ അതെന്റെ കഴിവ്. ഒന്നു പോടേ' എന്നായിരുന്നു നസീമിന്റെ കമന്റ്. വിവാദമായതിനെത്തുടർന്ന് ചിത്രം നീക്കം ചെയ്തിട്ടുണ്ട്.

അഖിൽ ചന്ദ്രനെ കുത്തിയ കേസിലും പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലും ജയിലിലായിരുന്ന നസീമും ശിവരഞ്ജിത്തും പൊലീസ് കുറ്റപത്രം സമർപ്പിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസമാണ് സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെയാണ് ഫേസ്‌ബുക്കിൽ നസീം ഇത്തരത്തിൽ കമന്റിട്ടത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയെ കുത്തിയ കേസിൽ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നിസാം രണ്ടാം പ്രതിയുമാണ്. ഈ സംഭവത്തിനു ശേഷമാണ് പിന്നാലെയാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വന്നത്. പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഇരുവരും തട്ടിപ്പു നടത്തിയതായി കണ്ടെത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP