Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി മുതൽ ഉപയുക്താക്കളിൽ നിന്ന് സർചാർജ് ഏർപ്പെടുത്താൻ നീക്കവുമായി വൈദ്യുതി ബോർഡ്; യൂണിറ്റിന് 13 പൈസ സർചാർജ് ഏർപ്പെടുത്തുക നാലു മാസത്തിനകം; നടപടി അധികച്ചെലവ് കണക്കിലെടുത്തെന്നും വിശദീകരണം

ഇനി മുതൽ ഉപയുക്താക്കളിൽ നിന്ന് സർചാർജ് ഏർപ്പെടുത്താൻ നീക്കവുമായി വൈദ്യുതി ബോർഡ്; യൂണിറ്റിന് 13 പൈസ സർചാർജ് ഏർപ്പെടുത്തുക നാലു മാസത്തിനകം; നടപടി അധികച്ചെലവ് കണക്കിലെടുത്തെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

 

തിരുവനന്തപുരം: ഉപയോക്തക്കളിൽ നിന്ന് സർചാർജ് ഏർപ്പെടുത്താനൊരുങ്ങി വൈദ്യുതി ബോർഡ്. എല്ലാ ഉപയോക്താക്കളിൽ നിന്നും യൂണിറ്റിനു 13 പൈസ നിരക്കിൽ സർചാർജ് ഈടാക്കണമെന്ന ആവശ്യവുമായി വൈദ്യുതി ബോർഡ്. നിരക്കു വർധന നടപ്പാക്കി 4 മാസത്തിനകമാണ് സർചാർജ് കൂടി ചുമത്തണമെന്ന ആവശ്യം.

ഏപ്രിൽ ജൂൺ കാലയളവിൽ ഉൽപാദനത്തിലും വാങ്ങലിലും ഉണ്ടായ അധികച്ചെലവു ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമ്മിഷനെ വൈദ്യുതി ബോർഡ് സമീപിച്ചത്. അതേപടി അനുവദിച്ചാൽ, ഒരു മാസം 100 യൂണിറ്റ് മാത്രം ഉപയോഗിക്കുന്നവർക്കുപോലും 2 മാസത്തെ ബില്ലിൽ 26 രൂപ കൂടും.

ബോർഡിന്റെ ആവശ്യം തള്ളാൻ നിയമപ്രകാരം കമ്മിഷനു സാധിക്കില്ല. കണക്കുകൾ കൃത്യമാണോയെന്നു പരിശോധിക്കാം. 10 പൈസയെങ്കിലും അനുവദിച്ചേക്കും. അങ്ങനെയാണെങ്കിൽ പോലും പ്രതിമാസം 100 യൂണിറ്റ് മാത്രം ഉപയോഗിക്കുന്നവർക്ക് 2 മാസത്തെ ബില്ലിൽ 20 രൂപ കൂടും. ആവശ്യം സംബന്ധിച്ച് കമ്മിഷൻ 27 നു തലസ്ഥാനത്തു ഹിയറിങ് നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP