Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിലേക്ക് നാടുകടത്തിയാൽ ഞാൻ തൂങ്ങിച്ചാവും; എട്ടുമാസമായി ജയിലിൽ കിടക്കുന്ന നീരവ് മോദിയുടെ അവസാന നമ്പർ ഇങ്ങനെ; നാലു മില്യൺ പൗണ്ട് ജാമ്യം വാഗ്ദാനം ചെയ്തിട്ടും ജയിലിൽത്തന്നെ

ഇന്ത്യയിലേക്ക് നാടുകടത്തിയാൽ ഞാൻ തൂങ്ങിച്ചാവും; എട്ടുമാസമായി ജയിലിൽ കിടക്കുന്ന നീരവ് മോദിയുടെ അവസാന നമ്പർ ഇങ്ങനെ; നാലു മില്യൺ പൗണ്ട് ജാമ്യം വാഗ്ദാനം ചെയ്തിട്ടും ജയിലിൽത്തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: പി.എൻ.ബി. ബാങ്ക് തട്ടിപ്പുകേസിൽ ലണ്ടനിൽ ജയിലിലായ രത്‌നവ്യാപാരി നീരവ് മോദി ഇന്ത്യയിലേക്ക് നാടുകടത്തപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ്. നാടുകടത്തുകയാണെങ്കിൽ താൻ ജീവനൊടുക്കുമെന്ന് നീരവ് ലണ്ടനിലെ കോടതിയിൽ വ്യക്തമാക്കി. വെസ്റ്റ് മിൻസ്റ്റർ മജിസ്‌ട്രേറ്റ്‌സ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് നീരവിന്റെ ആത്മഹത്യാഭീഷണി. എട്ടുമാസമായി ജയിലിൽ കഴിയുന്ന നീരവ് അഞ്ചാം തവണയാണ് ജാമ്യത്തിനായി ശ്രമിക്കുന്നത്. എന്നാൽ, കോടതി ഇക്കുറിയും ജാമ്യം നിഷേധിച്ചു.

പ്ഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്ന് 9,100 കോടി രൂപ പറ്റിച്ചുവെന്നാണ് കേസ്. നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്താൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള വിചാരണ അടുത്തവർഷം മെയ് 11 മുതൽ 15വരെ നടക്കും. വാൻഡ്‌സ്‌വർത്ത് ജയിലിൽ കഴിയുന്ന നീരവ് മൂന്നുതവണ ആക്രമണത്തിനിരയായെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഹ്യൂഗോ കെയ്ത്ത് കോടതിയിൽ ബോധിപ്പിച്ചു. ചൊവ്വാഴ്ചയാണ് ഏറ്റവുമൊടുവിൽ ആക്രമണമുണ്ടായതെന്നും അഭിഭാഷകൻ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിക്കുശേഷം നീരവ് കഴിയുന്ന തടവറയിലെത്തിയ രണ്ട് തടവുപുള്ളികൾ അകാരണമായി മർദിക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു.. തന്റെ സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് നീരവിന് മർദനമേറ്റത്. നീരവ് വിഷാദരോഗത്തിന് മരുന്നുകഴിക്കുകയാണെന്ന വാർത്തകൾ പുറത്തുവന്നതിനുള്ള അസഹിഷ്ണുതയാകാം മർദനത്തിന് പിന്നിലെന്നും അഭിഭാഷകൻ പറഞ്ഞു. ശതകോടീശ്വരനായ രത്‌നവ്യാപാരിയെന്ന് മാധ്യമങ്ങളിൽ വരുന്നതാണ് നീരവിനെ മർദിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലേക്ക് നാടുകടത്തിയാൽ തനിക്ക് നീതിയുക്തമായ വിചാരണപോലും ലഭിക്കുകയില്ലെന്നു പറഞ്ഞ നീരവ്, അതിനുമുമ്പ് താൻ ജീവനൊടുക്കുമെന്നും വ്യക്തമാക്കി. നാല് ദശലക്ഷം പൗണ്ടിന്റെ ജാമ്യാപേക്ഷയാണ് അഭിഭാഷകൻ മുഖേന നീരവ് മുന്നോട്ടുവെച്ചത്. എന്നാൽ, ജാമ്യം ലഭിക്കുകയാണെങ്കിൽ നീരവ് രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് താൻ ആശങ്കപ്പെടുന്നതായി വ്യക്തമാക്കിയ ജഡ്ജി എമ്മ ആർബത്ത്‌നോട്ട്, ജാമ്യാപേക്ഷ നിരസിച്ചു. സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡിസംബർ നാലിലേക്ക് മാറ്റുകയും ചെയ്തു.

നാല് ദശലക്ഷം പൗണ്ട് ജാമ്യത്തിനുപുറമെ, ഭീകരവാദികളെന്ന് കുറ്റാരോപിതരായവരെ വീട്ടുതടങ്കലിൽ പാർപ്പിക്കുന്ന കർശന വ്യവസ്ഥകളും പാലിക്കാമെന്ന് നീരവിന്റെ അഭിഭാഷകൻ വാഗ്ദാനം ചെയ്തിരുന്നു. സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്താമെന്നും 24 മണിക്കൂറും ക്യാമറ നിരീക്ഷണത്തിൽ കഴിയാമെന്നും ഫോൺ, ഇന്റർനെററ് തുടങ്ങിയവയെല്ലാം നിയന്ത്രിക്കാമെന്നും നീരവിന്റെ അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. നീരവിന് വിഷാദരോഗമാണെന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയതിലെ ആശങ്ക വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ടാണ് ജഡ്ജി ജാമ്യം നിഷേധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP