Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

24-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബർ ആറിന് തിരി തെളിയും; മേള നടക്കുക ഡിസംബർ ആറ് മുതൽ 13 വരെ; ആറിന് മുഖ്യമന്ത്രി പിണറായി തിരിതെളിക്കുന്നതോടെ തുടക്കം; ഓഫ് ലൈൻ രജിസ്‌ട്രേഷനുകൾ നാളെ മുതൽ

24-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബർ ആറിന് തിരി തെളിയും; മേള നടക്കുക ഡിസംബർ ആറ് മുതൽ 13 വരെ; ആറിന് മുഖ്യമന്ത്രി പിണറായി തിരിതെളിക്കുന്നതോടെ തുടക്കം; ഓഫ് ലൈൻ രജിസ്‌ട്രേഷനുകൾ നാളെ മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:24ാ-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഡിസംബർ ആറിന് തിരിതെളിയും. ഡിസംബർ ആറു മുതൽ 13 വരെ തിരുവനന്തപുരത്തു നടക്കും. ഡിസംബർ ആറിന് വൈകീട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലൻ ആധ്യക്ഷ്യം വഹിക്കും. നടി ശാരദ മുഖ്യാതിഥിയാകും.

അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് ക്യാമറയെ സമരായുധമാക്കിയ പ്രതിഭയാണ് സൊളാനസ്. സൊളാനസിന്റെ അഞ്ച് സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.

ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയൻ സിനിമകളുടെ പാക്കേജ്, മൃണാൾസെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം.ജെ.രാധാകൃഷ്ണൻ എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയാണ് മേളയുടെ പ്രധാന ആകർഷണം. 14 തിയേറ്ററുകളിലായി മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ലോക സിനിമ തുടങ്ങിയ വിഭാഗങ്ങളിലായി ഏകദേശം 180 സിനിമകൾ പ്രദർശിപ്പിക്കും.

രജിസ്ട്രേഷൻ നാളെ മുതൽ

മേളയിൽ പങ്കെടുക്കാനുള്ള ഓഫ്ലൈൻ രജിസ്ട്രേഷൻ നവംബർ എട്ടിന് ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം എന്നിവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിലും ഓഫ്ലൈനായി രജിസ്റ്റർ ചെയ്യാം. ഓഫ്ലൈൻ രജിസ്ട്രേഷനിൽ മുതിർന്ന പൗരന്മാർക്ക് മുൻഗണനയുണ്ട്.

ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 10-ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാർത്ഥികൾക്കു മാത്രമാണ് രജിസ്ട്രേഷൻ.12 മുതൽ പൊതുവിഭാഗത്തിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 1000 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബർ 25-നു ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് 1500 രൂപയായിരിക്കും ഫീസ്. വിദ്യാർത്ഥികൾക്ക് യഥാക്രമം 500, 750 രൂപയാണ് ഫീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP