Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൻസർ രോഗി ചമഞ്ഞ് ഗുരുവായൂരിലെ ബാങ്ക് മാനേജറെ പറ്റിച്ചപ്പോൾ കള്ളി വെളിച്ചത്തായി; ജമ്മുകശ്മീരിലെ കുപ്വാരയിലെ ഐപിഎസ് ഓഫിസറാണെന്ന് കളവ് പറഞ്ഞ് നടത്തിയത് 15 ഓളം തട്ടിപ്പുകൾ; അമ്മയെ പൊലീസ് പിടികൂടിയപ്പോൾ പിൻവാതിതിലൂടെ ഓടി രക്ഷപ്പെട്ടു; അറസ്റ്റ് തടയാനുള്ള ജാമ്യം നീക്കം പൊളിഞ്ഞതോടെ നെട്ടോട്ടമായി; ഒടുവിൽ ചിറ്റൂരിൽ വച്ച് പൊലീസ് കുടുക്കിയത് ഐപിഎസ് വേഷത്തിൽ എല്ലാവരേയും പറ്റിച്ച വിപൻ കാർത്തിക്കിനെ; അമ്മയും മകനും കൂടി തട്ടിപ്പ് നടത്തിയത് കോടികൾ

കാൻസർ രോഗി ചമഞ്ഞ് ഗുരുവായൂരിലെ ബാങ്ക് മാനേജറെ പറ്റിച്ചപ്പോൾ കള്ളി വെളിച്ചത്തായി; ജമ്മുകശ്മീരിലെ കുപ്വാരയിലെ ഐപിഎസ് ഓഫിസറാണെന്ന് കളവ് പറഞ്ഞ് നടത്തിയത് 15 ഓളം തട്ടിപ്പുകൾ; അമ്മയെ പൊലീസ് പിടികൂടിയപ്പോൾ പിൻവാതിതിലൂടെ ഓടി രക്ഷപ്പെട്ടു; അറസ്റ്റ് തടയാനുള്ള ജാമ്യം നീക്കം പൊളിഞ്ഞതോടെ നെട്ടോട്ടമായി; ഒടുവിൽ ചിറ്റൂരിൽ വച്ച് പൊലീസ് കുടുക്കിയത് ഐപിഎസ് വേഷത്തിൽ എല്ലാവരേയും പറ്റിച്ച വിപൻ കാർത്തിക്കിനെ; അമ്മയും മകനും കൂടി തട്ടിപ്പ് നടത്തിയത് കോടികൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വ്യാജ ഐപിഎസ് ഓഫീസറുടെ വേഷത്തിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ വിപിൻ കാർത്തിക് (29) അറസ്റ്റിൽ. പാലക്കാട് തത്തമംഗലത്ത് വെച്ച് ചിറ്റൂർ പൊലീസ് ബുധനാഴ്ച രാത്രിയാണ് ആണ് ഇയാളെ പിടികൂടിയത്. പിന്നീട് ഗുരുവായൂർ പൊലീസിന് പ്രതിയെ കൈമാറി. ഐപിഎസ് ഓഫിസർ ചമഞ്ഞ് സംസ്ഥാനത്ത് ഉടനീളെ തട്ടിപ്പ് നടത്തിയ വിപിൻ കാർത്തിക്കിനെതിരെ 15 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വിപിന്റെ അമ്മ തലശ്ശേരി തിരുവങ്ങാട്ട് കുനിയിൽ മണൽവട്ടം വീട്ടിൽ ശ്യാമളയെ(58) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ വ്യാജ ഇൻഫർമേഷൻ ഓഫീസറായി തട്ടിപ്പുനടത്തിയിരുന്നു. ഇരുവരും ഐപിഎസ്, ഇൻഫർമേഷൻ ഓഫീസർ എന്നീ വ്യാജ മേൽവിലാസം ഉപയോഗിച്ച് ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയത്. അമ്മയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെ അറസ്റ്റ് ചെയ്തപ്പോൾ വിപിൻ പൊലീസിനെ വെട്ടിച്ച് പിൻവാതിലിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. രണ്ടുപേരും വ്യാജ ശമ്പളസർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽനിന്നായി 12 ആഡംബരക്കാറുകൾക്കാണ് വായ്പയെടുത്തത്. ഇത് മൊത്തം രണ്ടുകോടിയോളം രൂപ വരുമെന്നാണ് കരുതുന്നത്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖാ മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ഇവിടെനിന്നുമാത്രം രണ്ടുപേരും രണ്ട് കാറുകൾക്കായി 30 ലക്ഷത്തോളം രൂപയാണ് വായ്പയെടുത്തിട്ടുള്ളത്. ബാങ്ക് മാനേജർ കൊല്ലം സ്വദേശിയായ സുധാദേവിയിൽനിന്ന് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതായും കേസുണ്ട്. നേരത്തെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതി വിപിൻ കാർത്തിക്കിന്റെ ആവശ്യം തൃശ്ശൂർ ജില്ലാ കോടതി തള്ളിയിരുന്നു. നിരവധി കേസുകളിൽ പ്രതിയായതിനാൽ അറസ്റ്റ് അനിവാര്യമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. പിന്നാലെയാണ് അറസ്റ്റ്.

ശ്യാമളയും മകൻ വിപിൻ കാർത്തിക്കും ചേർന്നാണ് ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. വ്യാജ ശമ്പളസർട്ടിഫിക്കറ്റുണ്ടാക്കി വിവിധ ബാങ്കുകളിൽനിന്നായി ഇരുവരും ചേർന്ന് രണ്ട്കോടിയോളം രൂപ വായ്പ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഈ പണം ഉപയോഗിച്ച് 12 ഓളം ആഡംബരകാറുകൾ ഇവർ വാങ്ങിക്കൂട്ടിയിരുന്നു.വായ്പയെടുത്ത് ആഡംബരക്കാറുകൾ വാങ്ങിയശേഷം ഇവ മറിച്ചുവിൽക്കുകയായിരുന്നു പതിവ്.

തലശ്ശേരിയിലും കോഴിക്കോട്ടും വീടുകളുള്ള ഇവർക്ക് ഗുരുവായൂർ താമരയൂരിൽ ഫൽറ്റുമുണ്ട്. ഫൽറ്റിലെ വിലാസത്തിലുള്ള ആധാർ നൽകിയാണ് ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നത്. ഗുരുവായൂരിലെ മിക്ക ബാങ്കുകളിലും അക്കൗണ്ടുള്ള ശ്യാമളയും വിപിനും ഒരു ബാങ്കിൽനിന്ന് വായ്പെടുത്തതിന്റെ തിരിച്ചടവുകൾ പൂർത്തിയാക്കിയതായുള്ള രേഖകൾ വ്യാജമായി തയ്യാറാക്കിയാണ് അടുത്ത ബാങ്കിൽ നൽകുക. അഞ്ചുലക്ഷം രൂപ മിനിമം ബാലൻസായി കാണിക്കുകയും ചെയ്യും.

ഇന്ത്യൻ ഓവർസീസ് ബാങ്ക് ഗുരുവായൂർ ശാഖാ മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്ക് മാനേജരിൽ നിന്ന് 95 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്. വിപിനു കാൻസറാണെന്നും ചികിൽസയ്ക്കു പണം തികയുന്നില്ലെന്നും പറഞ്ഞാണു പല തവണയായി ഇതു കൈക്കലാക്കിയത്. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഐപിഎസ് ഓഫിസറാണെന്നാണ് വിപിൻ പറഞ്ഞിരുന്നത്. ഒന്നരവർഷത്തിനിടെയാണ് തട്ടിപ്പുകൾ അത്രയും നടത്തിയിട്ടുള്ളത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP