Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്യാബിൻ ക്രൂ ജീവനക്കാരുടെ സമരം തുടങ്ങി; യൂറോപ്പിലുടനീളമുള്ള 1300 സർവ്വീസുകൾ റദ്ദാക്കി ലുഫ്താൻസ; സമരത്തിൽ വലയുന്നത് ഒരുലക്ഷത്തിലധികം വരുന്ന യാത്രക്കാര്

ക്യാബിൻ ക്രൂ ജീവനക്കാരുടെ സമരം തുടങ്ങി; യൂറോപ്പിലുടനീളമുള്ള 1300 സർവ്വീസുകൾ റദ്ദാക്കി ലുഫ്താൻസ; സമരത്തിൽ വലയുന്നത് ഒരുലക്ഷത്തിലധികം വരുന്ന യാത്രക്കാര്

സ്വന്തം ലേഖകൻ

ർമനിയുടെ മുൻനിര വ്യോഗതാഗത സർവ്വീസുകളിലൊന്നായ ലുഫ്ത്താൻസാ ക്യാബിൻ ക്രൂ ജീവനക്കാർ 48 മണിക്കൂർ നീളുന്ന സമരം തുടങ്ങി. ഇതോടെ കമ്പനിയുടെ യൂറോപ്പിലുട നീളമുള്ള 1300 സർവ്വീസുകൾ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. ഏകദേശം ഒരുലക്ഷത്തിലധികം പേരാണ് സമരം മൂലം യാത്രാ തടസ്സം നേരിടുന്നത്.

ജർമ്മനിയുടെ യുഎഫ്ഒ ഫ്‌ളൈറ്റ് അറ്റൻഡന്റ്സ് യൂണിയൻ ആണ് രണ്ട് ദിവസം നീണ്ട് നില്ക്കുന്ന സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ വ്യാഴാഴ്ച 700 വിമാനങ്ങളും വെള്ളിയാഴ്‌ച്ച 600 ഓളം വിമാനങ്ങളും റദ്ദാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ലുഫ്താൻസ് അറിയിച്ചു.ജർമ്മൻ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന എല്ലാ ലുഫ്താൻസ വിമാനങ്ങളും ഇന്ന് സർവ്വീസ് നടത്തില്ല.

ശമ്പളവും വ്യവസ്ഥകളും പുതുക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.ലുഫ്താൻസയും അനുബന്ധ വിമാനക്കമ്പനികളായ യൂറോവിങ്സ്, സൺഎക്സ്‌പ്രസ് എന്നിവയ്ക്കും പണിമുടക്ക് ബാധകമാണ്. 2015 ൽ ഒരാഴ്ച നീണ്ടുനിന്ന പണിമുടക്കിന് ശേഷം യുഎഫ്ഒയുടെ ഏറ്റവും വലിയ ആഹ്വാനം കൂടിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP