Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്ത് മാസമായി ശമ്പളമില്ല; മനംനൊന്ത് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ഓഫീസ് കെട്ടിടത്തിൽ ജീവനൊടുക്കിയത് വണ്ടൂർ സ്വദേശി രാമകൃഷ്ണൻ; മരണം നിർബന്ധിത പിരിച്ചുവിടലിൽ മനംനൊന്തെന്ന നിഗമനത്തിൽ പൊലീസ്

പത്ത് മാസമായി ശമ്പളമില്ല; മനംനൊന്ത് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ഓഫീസ് കെട്ടിടത്തിൽ ജീവനൊടുക്കിയത് വണ്ടൂർ സ്വദേശി രാമകൃഷ്ണൻ; മരണം നിർബന്ധിത പിരിച്ചുവിടലിൽ മനംനൊന്തെന്ന നിഗമനത്തിൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ


നിലമ്പൂർ: പത്ത് മാസമായി ശമ്പളം മുടങ്ങിയതിൽ മനംനൊന്ത് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ തൂങ്ങി മരിച്ചു. വണ്ടൂർ കാപ്പിൽ മച്ചിങ്ങപൊയിൽ സ്വദേശി കുന്നത്ത് വീട്ടിൽ രാമകൃഷ്ണനാണ് (52) നിലമ്പൂർ ബിഎസ്എൻഎൽ ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചത്. പാർട്ടം സ്വീപ്പർ ആയിരുന്ന രാമകൃഷ്ണൻ രാവിലെ എട്ടരയോടെ ഓഫീസിൽ എത്തി ജോലി ചെയ്യുന്നതിനടയിൽ ഉദ്യോഗസ്ഥർ പുറത്ത് പോയ സമയം ഓഫീസ് മുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

കഴിഞ്ഞ പത്ത് മാസമായി രാമകൃഷ്ണന് ശമ്പളം ലഭിച്ചിട്ടില്ല. കൂടാതെ ആറ് മണിക്കൂർ ജോലി ഒന്നര മണിക്കൂർ ആയി കുറച്ചും ജോലി ദിവസം പതിനഞ്ച് ദിവസമാക്കി കുറച്ചും, പിരിച്ചുവിടാനൊരുങ്ങുകയായിരുന്നു അധികൃതർ. തൊഴിലാളി വിരുദ്ധ നയത്തിന്റെ ഭാഗമായാണ് രാമകൃഷ്ണൻ ആത്മഹത്യ ചെയതതെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ഭാര്യ: നിർമ്മല. വൈഷ്ണവ്, വിസ്മയ എന്നിവർ മക്കളാണ്. കഴിഞ്ഞ മുപ്പതു വർഷമായി നിലമ്പൂർ ഓഫീസിൽ ജീവനകാരനാണ് രാമകൃഷ്ണൻ.

ബി.എസ്.എൻ.എൽ ജീവനക്കാർക്ക് സ്വയം വിരമിക്കാനുള്ള വിആർഎസ് പദ്ധതിക്ക് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. ഇതോടെ കരാർ ജീവനക്കാരടക്കമുള്ള പലരും പ്രതിസന്ധിയിലായിരുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങികിടക്കുന്ന അവസ്ഥായാണ് നിലവിലുള്ളത്. ശമ്പളത്തിന് മാത്രമായി ഭീമമായ തുക കണ്ടെത്തേണ്ട അവസ്ഥായാണ് കമ്പനിക്ക് ഇപ്പോൾ ഉള്ളത്. അതേസമയം ചെലവിനത്തിലടക്കം കമ്പനിക്ക് ഭീമമായ തുകയാണ് ഇപ്പോൾ നേരിടേണ്ടി വന്നിട്ടുള്ളത്. ബിഎസ്എൻഎല്ലിന് ഭീമമായ തുകയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. കൂട്ടപ്പിരിച്ചുവിടൽ പ്രതിസന്ധി തുടരുന്ന സന്ദർഭത്തിലാണ് നിലമ്പൂരിലെ കരാർ ജീവനക്കാരന്റെ ആത്മഹത്യയും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP