Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി; പ്രതികൾക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നൽകില്ല; നിയമന കാര്യത്തിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതിയുണ്ടെന്നും പിണറായി വിജയൻ; ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം; ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത് സർക്കാരിനെ വെള്ളപൂശാനെന്നും ആക്ഷേപം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി; പ്രതികൾക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നൽകില്ല; നിയമന കാര്യത്തിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതിയുണ്ടെന്നും പിണറായി വിജയൻ; ക്രൈംബ്രാഞ്ച് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം; ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത് സർക്കാരിനെ വെള്ളപൂശാനെന്നും ആക്ഷേപം; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; വിവാദമായ പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളെ സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ കുറ്റവാളികൾ തന്നെയാണെന്നും പ്രതികൾക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നൽകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പിഎസ്‌സി പരീക്ഷ തട്ടിപ്പ് കേസിൽ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിപക്ഷ നിരയിൽ നിന്നും അനൂപ് ജേക്കബ് എംഎൽഎയാണ് പിഎസ്‌സി പരീക്ഷാതട്ടിപ്പിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ പിഎസ്‌സി തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. പ്രതികൾക്ക് ജാമ്യം കിട്ടിയതും അന്വേഷണത്തിലുണ്ടായ വീഴ്ചകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

കേസിൽ അന്വേഷണം വഴിതിരിച്ചു വിടാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് സർക്കാരിനെ വെള്ളപൂശാനാണെന്നും പ്രതിപക്ഷം ആരോപിച്ചു. തട്ടിപ്പിനെ തുടർന്ന് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം മരവിപ്പിച്ചതിനാൽ മറ്റു ഉദ്യോഗാർത്ഥികളുടെ ഭാവി തുലാസിലാണെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി കൊണ്ട് സംസാരിച്ച അനൂപ് ജേക്കബ് എംഎൽഎ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ കേസിൽ സിബിഐ അന്വേഷണം വേണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.

എന്നാൽ പിഎസ്‌സി തട്ടിപ്പ് കേസിൽ ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണെന്നും ഇതിന്റെ ഫലം വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കുന്നതിന് തടസമായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിയമന കാര്യത്തിൽ ഇടപെടുന്നതിന് സർക്കാരിന് പരിമിതിയുണ്ട്. എങ്കിലും താത്കാലിക അഡൈ്വസ് മെമോ നൽകുന്നത് പരിഗണിക്കാൻ ആവശ്യപ്പെടും. അന്വേഷണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് സർക്കാർ നിലപാടെന്നും പ്രതികൾക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളികൾ കുറ്റവാളികൾ തന്നെയാണ്. അവർക്കുള്ള ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

അതേസമയം പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിൽ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസ്സമില്ലെന്ന് കാണിച്ച് ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി പിഎസ്‌സി സെക്രട്ടറിക്ക് കത്ത് നൽകി. കേസിലെ മൂന്ന് പ്രതികളല്ലാതെ മറ്റാരെങ്കിലും കോപ്പിയടിച്ചതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവിയുടെ കത്തിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP