Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റമ്പാൻ വീണ്ടും പള്ളിയിൽ എത്തുമെന്ന പ്രചരണം ശക്തം; മാർത്തോമ ചെറിയ പള്ളിയും എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഷാജിയുടെ കുരിശിൽ ഉപവാസം

റമ്പാൻ വീണ്ടും പള്ളിയിൽ എത്തുമെന്ന പ്രചരണം ശക്തം; മാർത്തോമ ചെറിയ പള്ളിയും എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഷാജിയുടെ കുരിശിൽ ഉപവാസം

സ്വന്തം ലേഖകൻ

കോതമംഗലം :മാർത്തോമ ചെറിയ പള്ളിയും എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടവും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സാമൂഹിക പ്രവർത്തകനും ഓട്ടോ ഡ്രൈവറും കത്തോലിക്ക സഭ വിശ്വസിയുമായ എം. ജെ. ഷാജി മുവാറ്റുപുഴ കോതമംഗലം ചെറിയ പള്ളിതാഴത്ത് കുരിശിൽ കിടന്ന് ഉപവാസ സമരം നടത്തുന്നു.

ഇന്ന് രാവിലെ 9 - ന് ആരംഭിച്ച ഉപവാസം വൈകിട്ട് 6 വരെ നീളും .അനുകൂല കോടതി വിധിയുമായി ഓർത്തഡോക്‌സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ അടുത്തു തന്നെ വീണ്ടും പള്ളിയിലേക്കെത്തുമന്നുള്ള പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ഷാജി ഒറ്റയാൾ സമരവുമായി കോതമംഗലത്തെത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP