Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏതെല്ലാം വിദേശ യൂണിവേഴ്‌സിറ്റികൾ ജീനിയസ് എന്ന് ഇനി സർക്കാർ വെബ്‌സൈറ്റ് പറയും; പേരിൽ വിദേശ യൂണിവേഴ്‌സിറ്റികളുടെ ചൂഷണം തടയാൻ വിദ്യാർത്ഥി സൗഹൃദ വെബ്‌പോർട്ടൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഉന്നതവിദ്യാഭ്യാസത്തിന്റെ പേരിൽ വിദ്യാർത്ഥികൾ വഞ്ചിതരാകുന്ന സാഹചര്യത്തിൽ; പ്രവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കാനും നിർദ്ദേശം

ഏതെല്ലാം വിദേശ യൂണിവേഴ്‌സിറ്റികൾ ജീനിയസ് എന്ന് ഇനി സർക്കാർ വെബ്‌സൈറ്റ് പറയും; പേരിൽ വിദേശ യൂണിവേഴ്‌സിറ്റികളുടെ ചൂഷണം തടയാൻ വിദ്യാർത്ഥി സൗഹൃദ വെബ്‌പോർട്ടൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഉന്നതവിദ്യാഭ്യാസത്തിന്റെ പേരിൽ വിദ്യാർത്ഥികൾ വഞ്ചിതരാകുന്ന സാഹചര്യത്തിൽ; പ്രവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കാനും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: വിദേശ യൂണിവേഴ്‌സിറ്റികളിലേക്ക് ഉന്നത വിദ്യാഭ്യാസം തേടി പോകുന്ന വിദ്യർത്ഥികൾക്ക് സഹായകമാകുന്ന പദ്ധതികളുമായി കേന്ദ്രസർക്കാർ. ഉയർന്ന വിദ്യാഭ്യാസത്തിനായി വിദേശ സർവ്വകലാശാലകളെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾ പലപ്പോഴും അവിടെയെത്തി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികളെ സഹായിക്കാനായി ഗവൺമെന്റ് വെബ് പോർട്ടലുകളിലൂടെ സഹായം എത്തിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രഗാട്ടി മീറ്റിങ്ങിലാണ് കേന്ദ്ര വിദേശ കാര്യമന്ത്രിലായം കുട്ടികളുടെ ഈ ആശങ്ക പ്രധാനമന്ത്രിയുമായി പങ്കുവച്ചത്.ഇതേതുടർന്ന് തീരുമാനം നിർദ്ദേശിക്കുകയായിരുന്നു അദ്ദേഹം

ഉന്നത പഠനത്തിനായി വിദേശത്തെ ഏതൊക്കെയ യൂണിവേഴ്‌സിറ്റികളെ സഹായിക്കാമെന്നുള്ള വിവരങ്ങൾ ഇനി കേന്ദ്രസർക്കാർ വെബ്‌സൈറ്റിലൂടെ ലഭിക്കും.തെറ്റായ വിവരങ്ങൾ നൽകി വിദേശത്തെ പല സർവ്വകലാശാലകളും പരസ്യങ്ങൾ നൽകി വിദ്യാർത്ഥികളെ കബളിപ്പിക്കുകയാണെന്നും വിദേശകാര്യ വ്യത്തങ്ങൾ യോഗത്തിൽ പ്രധാനമന്ത്രിയെ അറിയിച്ചു.വിദേശത്ത് താമസിക്കുന്ന പ്രവാസികളായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

യൂണിയൻ സെക്രട്ടറിസിന്റേയും സ്റ്റേറ്റ് സെക്രട്ടറിസിന്റേും യോഗത്തിൽ വിഡിയോ കോളിലൂടെയാണ് പ്രധാനമന്ത്രി ഏവരോടും ആശയവിനിമയം നടത്തിയത്. ഏറ്റവും പിന്നോക്കം നിൽക്കുന്ന ബ്ലോക്കുകളിൽ പത്ത് ശതമാനം തിരിച്ചറിയാനും 49 പ്രധാന പ്രകടനസൂചികകൾ ട്രാക്ക് ചെയ്ത് പ്രവർത്തനം നടത്താനും മോദി അധ്യക്ഷനായ യോഗത്തിൽ തീരുമാനമായി. രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്നത്. ഇതിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന 20 ബ്ലോക്കുകളിൽ വയനാട് അടക്കമുള്ള പിന്നോക്ക ബ്ലോക്കുഖളും പ്രധാനമന്ത്രി ശ്രദ്ധിയിൽപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP