Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്രയിലും റിസോർട്ട് രാഷ്ട്രീയത്തിന് വഴിയൊരുങ്ങുന്നു; മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട ശിവസേനയെ പിളർത്തി മന്ത്രിസഭ രൂപീകരിക്കാൻ ബിജെപി ശ്രമം നടത്തുന്നതിനിടെ സ്വന്തം എംഎൽഎമാരെ സേന ഒളിപ്പിക്കുക ബാന്ദ്രയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ; സേനയുടെ നീക്കം സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കാണാനിരിക്കെ; ബിജെപി ശ്രമിക്കുന്നത് സത്യപ്രതിജ്ഞയ്ക്ക് ശേഷം സഭയിൽ ഭൂരിപക്ഷം തെളിയിക്കുക എന്ന 2014ലെ നയം ആവർത്തിക്കാൻ

മഹാരാഷ്ട്രയിലും റിസോർട്ട് രാഷ്ട്രീയത്തിന് വഴിയൊരുങ്ങുന്നു; മുഖ്യമന്ത്രിപദം ആവശ്യപ്പെട്ട ശിവസേനയെ പിളർത്തി മന്ത്രിസഭ രൂപീകരിക്കാൻ ബിജെപി ശ്രമം നടത്തുന്നതിനിടെ സ്വന്തം എംഎൽഎമാരെ സേന ഒളിപ്പിക്കുക ബാന്ദ്രയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ; സേനയുടെ നീക്കം സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാർ ഇന്ന് ഗവർണറെ കാണാനിരിക്കെ; ബിജെപി ശ്രമിക്കുന്നത് സത്യപ്രതിജ്ഞയ്ക്ക് ശേഷം സഭയിൽ ഭൂരിപക്ഷം തെളിയിക്കുക എന്ന 2014ലെ നയം ആവർത്തിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലും കർണാടക മോഡൽ റിസോർട്ട് രാഷ്ട്രീയത്തിന് വഴിയൊരുങ്ങുന്നു.മുഖ്യമന്ത്രി പദമെന്ന ആവശ്യവുമായി ശിവസേന കർശന നി്‌ലപാടെടുത്തെങ്കിലും ചർച്ചകൾക്ക് പോലും തയ്യാരാകാതെ മന്ത്രിസഭാ രൂപീകരണവുമായി ബിജെപി മുന്നോട്ട് പോകുന്നതിനിടെ ശിവസേന തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ തുടങ്ങി. ബിജെപി പാർട്ടി പിളർത്തും എന്ന സൂചനകളെ തുടർന്നാണ് ശിവസേന തങ്ങളുടെ എംഎൽഎമാരെ ബാന്ദ്രയിലെ റിസോർട്ടിലേക്ക് മാറ്റുന്നത്. നിയമസഭാ കക്ഷി യോഗത്തിൽ എല്ലാ എംഎൽഎമാർക്കും കർശന നിർദ്ദേശമാണ് ഉദ്ധവ് താക്കറെ നൽകിയത്. തങ്ങളുടെ 20 എംഎൽഎമാരുമായി ബിജെപി രഹസ്യ ചർച്ച നടത്തിയെന്നാണ് സേന നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.

സേനയെ പിളർത്താനാണ് ബിജെപിയുടെ ശ്രമമെന്ന് ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലും ആരോപിച്ചിരുന്നു. എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുവെന്നാണ് ആരോപണം. പണമുപയോഗിച്ച് എംഎൽഎമാരെ വശത്താക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിക്കുന്ന മുഖപത്രം ബിജെപിയെ വേട്ടക്കാരെന്നാണ് വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ മൂല്യങ്ങൾ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ഉദ്ദവ് താക്കറെ വിളിച്ചിരിക്കുന്ന യോഗത്തിന് ശേഷം എംഎൽഎമാരെ 5 സ്റ്റാർ ഹോട്ടലിലേക്ക് മാറ്റാനാണ് സേന നേതൃത്വം ആലോചിക്കുന്നുണ്ട്. ഭൂരിപക്ഷം എംഎൽഎമാരും ബിജെപിയോട് അനുഭാവമുള്ളവരാണെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം വന്ന് 13 ദിവസങ്ങൾ പിന്നിടുമ്പോഴും ഇരുപാർട്ടികൾക്കും പരസ്പര ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. 105 സീറ്റുകളിൽ ജയിച്ച ബിജെപിയും 56 സീറ്റുകളിൽ ജയിച്ച സേനയും തമ്മിലുള്ള വടംവലി മൂലം മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം അനിശ്ചിത്വത്തിലാണ്. നാളെ കാവൽ സർക്കാരിന്റെ കാലാവധി തീരുന്നതിനാൽ ഇന്ന് തന്നെ സേനയുമായി ധാരണയിലെത്താൻ കഴിയുമെന്ന ബിജെപി നേതാക്കളുടെ അവകാശവാദത്തിനിടെയാണ് ശിവസേനയുടെ പുതിയ നീക്കം.

എറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ എംഎൽഎമാർ സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെ നേതൃത്വത്തിൽ ഇന്ന് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കും. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് വിടില്ലെന്ന നിലപാടിലാണ് ബിജെപി നേതത്വം. നിതിൻ ഗഡ്കരിയെ മധ്യസ്ഥനാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് ബിജെപി ഇപ്പോൾ പയറ്റുന്നത്. സേനാ നേതാക്കളാണ് താക്കറെ കുടുംബത്തോട് അടുപ്പമുള്ള ഗഡ്കരിയെ മധ്യസ്ഥനാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.

സമവായ ചർച്ചകൾ പോലും നടക്കുന്നില്ലെന്നാണ് ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ചയ് റാവത്ത് ഇന്നലെയും വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദം പങ്കുവയ്ക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സേന. പരസ്യ പ്രസ്താവനകൾ ഇതാണെങ്കിലും ഉപമുഖ്യമന്ത്രി പദവും ധനകാര്യം, നഗരവികസനം, റവന്യൂ എന്നിങ്ങനെ പ്രധാന വകുപ്പുകളും കിട്ടിയാൽ സഹകരിക്കാമെന്നും സേനാക്യാമ്പിൽ ആലോചനയുണ്ട്.

ശിവസേനയുമായി മാത്രം മതി സഖ്യമെന്നാണ് ആർഎസ്എസ് നിർദ്ദേശം. ശിവസേനയ്‌ക്കൊപ്പം തന്നെ സർക്കാർ രൂപീകരിക്കണമെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത് ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തേക്ക് ഫഡ്‌നാവിസിനെ വിളിച്ച് വരുത്തിയാണ് ഭഗവത് ആവശ്യം ഉന്നയിച്ചത്. ശിവസേന വഴങ്ങിയില്ലെങ്കിൽ പിന്തുണയ്ക്കായി മറ്റ് പാർട്ടികളെ സമീപക്കാതെ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ഭഗവത് നിർദ്ദേശിച്ചു. മുഖ്യമന്ത്രി പദം ഒഴികെ എന്ത് ചർച്ചയ്ക്കും ബിജെപി ഇപ്പോൾ തയാറാണ്.

ശിവസേനയുടെ പിന്തുണയ്ക്ക് കാത്ത് നിൽക്കാതെ സർക്കാരുണ്ടാക്കാനാണ് എന്നാൽ അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. 2014ലേത് പോലെ സത്യപ്രതിഞ്ജയ്ക്ക് ശേഷം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാമെന്നാണ് കണക്കൂകൂട്ടൽ. സേന വഴങ്ങിയാലും ഇല്ലെങ്കിലും പകുതിയിലധികം സേനാ എംഎൽഎമാർ ഒപ്പമുണ്ടാവുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. രാഷ്ട്രപതി ഭരണത്തിലേക്ക് പോവുന്നതും മുഖ്യന്ത്രി സ്ഥാനം പങ്കിട്ട് സർക്കാരുണ്ടാക്കുന്നതും ബിജെപിയുടെ പരിഗണനയിലില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP