Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഎഇയുടെ കിഴക്കൻ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; 7 അടി വരെ ഉയരത്തിൽ തിരകൾ രൂപം കൊള്ളുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർക്കും ജാഗ്രതാ നിർദ്ദേശം; വരും ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

യുഎഇയുടെ കിഴക്കൻ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത;  7 അടി വരെ ഉയരത്തിൽ തിരകൾ രൂപം കൊള്ളുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർക്കും ജാഗ്രതാ നിർദ്ദേശം; വരും ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

സ്വന്തം ലേഖകൻ

യുഎഇ-യുടെ കിഴക്കൻ തീരങ്ങളിലും ഒമാനിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത. ശക്തമായ തിരകൾ തീരത്തേക്ക് അടിച്ചുകയറാം. തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.

7 അടി വരെ ഉയരത്തിൽ തിരകൾ രൂപം കൊള്ളുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നു ദുബായ് പൊലീസ് മുന്നറിയിപ്പു നൽകി.ഒറ്റയ്ക്കു കടലിൽ ഇറങ്ങുകയോ വിജന തീരങ്ങളിൽ പോകുകയോ അരുത്.

അടുത്തയാഴ്ച യുഎഇയിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. യുഎഇയുടെ എല്ലാ ഭാഗങ്ങളിലും അടുത്തയാഴ്ച മഴ പ്രതീക്ഷിക്കാം. മൂടൽഞ്ഞിനു സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകളും റോഡുകളിലെ ഇലക്ട്രോണിക് ബോർഡുകളിൽ വരുന്ന നിർദേശങ്ങളും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP