Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെന്റുക്കി ഗവർണർ തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാർട്ടിക്ക് അട്ടിമറി വിജയം

കെന്റുക്കി ഗവർണർ തിരഞ്ഞെടുപ്പ് ഡമോക്രാറ്റിക് പാർട്ടിക്ക് അട്ടിമറി വിജയം

പി പി ചെറിയാൻ

കെന്റുക്കി: നവംബർ 5 ന് കെന്റുക്കി ഗവർണർ സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണറെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാർട്ടി അട്ടിമറി വിജയം നേടി. ആന്റി ബഷീയർ (അചഉഥ ആഅടഒഋഅഞ) ആണ് ഇവിടെ വിജയിച്ചത്. കൺസർവേറ്റീവ് സ്റ്റേറ്റായി അറിയപ്പെടുന്ന കെന്റുക്കിയിലെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. യുഎസ് സെനറ്റ് സീറ്റും, അഞ്ചു യുഎസ് ഹൗസ് സീറ്റിലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളാണ് വിജയിച്ചിരുന്നത്

പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും അടുത്ത ഗവർണറായിരുന്ന പരാജയപ്പെട്ട മാറ്റ് ബെവിൻ നവംബർ 4 ന് ട്രംപ് ഇവിടെ വൻ റാലി സംഘടിപ്പിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി വിജയിക്കുമെന്ന് ഉറപ്പിച്ച ഗവർണർ പദവിയാണ് ഡെമോക്രാറ്റിക് പാർട്ടി തട്ടിയെടുത്തത്.

റിപ്പബ്ലിക്കൻ പാർട്ടി ഗവർണർ ബെവിൻ വോട്ടർമാരുടെ അപ്രീതി നേടിയിരുന്നു. 400,000 പേർക്ക് മെഡിക്കെയ്സ് നിഷേധിക്കുമെന്ന് ബെവിൻ ഭീഷിണി മുഴക്കിയത് പരാജയത്തിനു കാരണമായതായി വിലയിരുത്തപ്പെടുന്നു.

ബെവിന്റെ പരാജയം ട്രംപിനേറ്റ കനത്ത പ്രഹരമാണ്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്ന സംസ്ഥാനമാണ് കെന്റുക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP