Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടോ ഇടിപ്പിച്ച ശേഷം വൃദ്ധനെ ബിജു കൂട്ടിക്കൊണ്ടു പോയത് ആശുപത്രിയിലെത്തിക്കാം എന്ന് പറഞ്ഞ്; തിരുനെൽവേലി സ്വദേശി സുബ്ബയ്യയുടെ പണം കവർന്നത് മാരകമായി മർദ്ദിച്ച ശേഷം; ബിജുവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസും

ഓട്ടോ ഇടിപ്പിച്ച ശേഷം വൃദ്ധനെ ബിജു കൂട്ടിക്കൊണ്ടു പോയത് ആശുപത്രിയിലെത്തിക്കാം എന്ന് പറഞ്ഞ്; തിരുനെൽവേലി സ്വദേശി സുബ്ബയ്യയുടെ പണം കവർന്നത് മാരകമായി മർദ്ദിച്ച ശേഷം; ബിജുവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓട്ടോയിടിപ്പിച്ച ശേഷം വൃദ്ധന്റെ പണം കവർന്ന സംഭവത്തിൽ പിടിയിലായ ബിജുവിന്റെ പേരിൽ തലസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലായി ഉള്ളത് മുപ്പതോളം കേസുകൾ. ഓട്ടോയിടിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന വൃദ്ധൻ മരിച്ചതിനെ തുടർന്ന് പിടിച്ചുപറി മുതൽ കഞ്ചാവ് കച്ചവടം വരെ തൊഴിലാക്കിയ ആറ്റുകാൽ കല്ലടിമുഖം ഫ്‌ളാറ്റിൽ താമസിക്കുന്ന ബിജു(42)വിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

കഴിഞ്ഞയാഴ്ചയാണ് തമ്പാനൂർ ഓവർബ്രിഡ്ജിനു സമീപം ബിജുവിന്റെ ഓട്ടോ തട്ടി തിരുനെൽവേലി സ്വദേശി സുബയ്യ(70)യ്ക്കു പരിക്കേറ്റത്. സ്വന്തം ഓട്ടോയിടിച്ച് ഗുരുതര പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിലേക്കെന്ന വ്യാജേന കൊണ്ടുപോയി പണം കവർന്ന ശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പരിക്കേറ്റ സുബയ്യയെ ഓട്ടോയിൽ കയറ്റിയ ബിജു, ആറ്റുകാൽ പാടശേരിയിലെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ സുബയ്യയുടെ കൈയിലുണ്ടായിരുന്ന പണം പിടിച്ചുപറിക്കാനും ശ്രമിച്ചു. ഇതു തടഞ്ഞപ്പോൾ വൃദ്ധനെ മാരകമായി മർദിച്ച് ബലമായി പണം തട്ടിപ്പറിച്ച് രക്ഷപ്പെട്ടു.

ഓട്ടോയിടിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുബ്ബയ്യയെ മറ്റ് ഓട്ടോഡ്രൈവർമാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബിജുവിന്റെ തട്ടിപ്പ് അറിയാവുന്ന മറ്റ് ഓട്ടോറിക്ഷാ ഡ്രൈവർമാർ ഇവരെ രഹസ്യമായി പിന്തുടർന്നിരുന്നു. ഇവരാണ് അബോധാവസ്ഥയിലായിരുന്ന സുബ്ബയ്യയെ ആശുപത്രിയിലെത്തിച്ചത്. ബിജുവിനെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തി. പിടിച്ചുപറിയും കഞ്ചാവു കച്ചവടവും അടക്കം ഇയാൾക്കെതിരേ തമ്പാനൂർ, ഫോർട്ട്, കരമന സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP