Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാല് ജില്ലകളിൽ വനിതാ പൊലീസ് സ്റ്റേഷനുകൾ; പുതുതായി സൃഷ്ടിക്കപ്പെടുന്നത് 20 തസ്തികകൾ കൂടി

നാല് ജില്ലകളിൽ വനിതാ പൊലീസ് സ്റ്റേഷനുകൾ; പുതുതായി സൃഷ്ടിക്കപ്പെടുന്നത് 20 തസ്തികകൾ കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാല് ജില്ലകളിൽ കൂടി ഓരോ വനിതാ പൊലീസ് സ്റ്റേഷനുകൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ. നിലവിൽ വനിതാ പൊലീസ് സ്റ്റേഷനുകൾ ഇല്ലാത്ത പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് പുതിയ വനിതാ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കുക. ഒരു സർക്കിൾ ഇൻസ്പെക്ടർ, ഒരു സബ്ബ് ഇൻസ്പെക്ടർ, അഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, പത്ത് സിവിൽ പൊലീസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിങ്ങനെയാണ് തസ്തികകൾ ഉണ്ടാവുക.

ഓരോ സ്റ്റേഷനിലും 19 തസ്തിക വീതം ആകെ 76 തസ്തികകൾ ഉണ്ടായിരിക്കും. ഇതിൽ 20 എണ്ണം പുതുതായി സൃഷ്ടിച്ചതും 56 എണ്ണം പുനർവിന്യാസം വഴി കണ്ടെത്തിയതുമാണ്. ജില്ലകളിലെ വനിത സെൽ, റിസർവ്, ബറ്റാലിയൻ എന്നിവിടങ്ങളിൽ നിന്നാണ് തസ്തികകൾ പുനർവിന്യസിക്കുന്നത്.

വനിതാ പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം കണ്ടെത്തി സജ്ജമാക്കാൻ അതത് ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി. നിലിവിൽ സംസ്ഥാനത്ത് പത്ത് വനിതാ പൊലീസ് സ്റ്റേഷനുകളാണ് ഉള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP