Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി പി ജലീലിന്റെ മരണത്തിലേക്ക് നയിച്ചത് ജാഗ്രതക്കുറവ്; പ്രധാന റോഡിന് അരികിലുള്ള റിസോർട്ടിലേക്ക് പോകുമ്പോൾ മതിയായ മുൻ കരുതൽ എടുത്തില്ല; തിരിച്ചടിയുണ്ടാകാൻ കാരണങ്ങൾ പതിനൊന്ന്; മഞ്ചക്കണ്ടിയിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നും പൊലീസ് കണ്ടെത്തിയ സിപിഐഎംഎൽ പശ്ചിമഘട്ട മേഖലാ സമിതി കേന്ദ്രസമിതിക്ക് അയച്ച റിപ്പോർട്ട് പുറത്ത് വിട്ട് പൊലീസ്; വൈത്തിരിയിൽ മാർച്ച് ആറിനുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഒറിജിനൽ തന്നെയെന്ന് അവകാശവാദം

സി പി ജലീലിന്റെ മരണത്തിലേക്ക് നയിച്ചത് ജാഗ്രതക്കുറവ്; പ്രധാന റോഡിന് അരികിലുള്ള റിസോർട്ടിലേക്ക് പോകുമ്പോൾ മതിയായ മുൻ കരുതൽ എടുത്തില്ല;  തിരിച്ചടിയുണ്ടാകാൻ കാരണങ്ങൾ പതിനൊന്ന്; മഞ്ചക്കണ്ടിയിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നും പൊലീസ് കണ്ടെത്തിയ സിപിഐഎംഎൽ പശ്ചിമഘട്ട മേഖലാ സമിതി കേന്ദ്രസമിതിക്ക് അയച്ച റിപ്പോർട്ട് പുറത്ത് വിട്ട് പൊലീസ്; വൈത്തിരിയിൽ മാർച്ച് ആറിനുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഒറിജിനൽ തന്നെയെന്ന് അവകാശവാദം

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: വൈത്തിരിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ സി.പി. ജലീൽ കൊല്ലപ്പെട്ടതും ഏറ്റുമുട്ടലിൽ തന്നെയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് സിപിഐ(എം.എൽ) പശ്ചിമഘട്ട മേഖലാ സമിതി, കേന്ദ്ര കമ്മറ്റിക്ക് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പൊലീസ് പുറത്തുവിട്ടു. പാലക്കാട്ട് നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണ് എന്ന് ഭരണകക്ഷിയിലെ നേതാക്കൾ ഉൾപ്പെടെ പരസ്യ പ്രതികരണം നടത്തുന്ന പശ്ചാത്തലത്തിലാണ് സി പി ജലീലിന്റെ മരണവും ഏറ്റുമുട്ടലിലൂടെ ആയിരുന്നു എന്ന് മാവോയിസ്റ്റുകൾ തന്നെ അംഗീകരിക്കുന്ന രേഖ പൊലീസ് പുറത്ത് വിടുന്നത്. തണ്ടർ ബോൾട്ട് സംഘമാണ് രേഖ പുറത്തുവിട്ടത്.

2019 മാർച്ച് ഏഴിനാണ് ലക്കിടിയിലെ റിസോർട്ടിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ സി.പി. ജലീൽ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളുടെ ആക്രമണം ചെറുക്കാൻ വെടിയുതിർത്തെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ പിന്നിൽ നിന്നും വെടിയേറ്റ നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട് വൈത്തിരി ഉപവൻ റിസോർട്ടിനു സമീപം നടന്ന ഏറ്റുമുട്ടലിലാണ് മലപ്പുറം സ്വദേശി സി.പി. ജലീൽ കൊല്ലപ്പെട്ടത്. നടന്നത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അന്നത്തേത് ഏറ്റുമുട്ടൽ തന്നെയാണെന്ന് മാവോയിസ്റ്റുകൾ അംഗീകരിക്കുന്നുവെന്ന് അവകാശപ്പെട്ടു കൊണ്ടാണ് കേരളാ പൊലീസ് ഈ രേഖ പുറത്തുവിട്ടിരിക്കുന്നത്.

മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്നും പിടിച്ചെടുത്ത ലാപടോപ്പിൽ നിന്നാണ് ഈ രേഖ കിട്ടിയത് എന്നാണ് പൊലീസിന്റെ വാദം. വേഡ് ഡോക്യുമെന്റായുള്ള രേഖയിൽ ആരുടെയും ഒപ്പുമില്ല. മഞ്ചക്കണ്ടിയിൽ മാവോവാദികളുമായി ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് മാവോവാദികളുടെ ഒരു ലാപ് ടോപ് കിട്ടിയിരുന്നു. ഈ ലാപ്ടോപ്പിൽനിന്ന് വിവരങ്ങൾ വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്.

വൈത്തിരിയിലെ ഏറ്റുമുട്ടലിനു ശേഷം പശ്ചിമഘട്ട സമിതി, കേന്ദ്രസമിതിക്ക് അയച്ച റിപ്പോർട്ട് ആണിത്. ഏറ്റുമുട്ടൽ അവലോകനം ചെയ്തുകൊണ്ടുള്ളതാണ് ഈ റിപ്പോർട്ട്. തിരിച്ചടിയുണ്ടാകാനുള്ള പതിനൊന്നു കാരണങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും ജാഗ്രതക്കുറവാണ് സംഭവത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാന റോഡിന് അരികിലുള്ള റിസോർട്ടിലേക്ക് പോകുമ്പോൾ മതിയായ മുൻകരുതൽ എടുത്തില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സംഘം കാവൽക്കാരനെ നിയോഗിച്ചതിൽ തെറ്റുപറ്റി. അപകടം മനസ്സിലാക്കുന്നതിൽ കമാൻഡർക്ക് വീഴ്ച പറ്റി. പൊലീസ് എത്തിയ സമയത്ത് അലക്ഷ്യമായി വെടിവെച്ച് മറ്റ് സംഘാംഗങ്ങളെ രക്ഷപ്പെടുത്താൻ ശ്രമിക്കണമായിരുന്നു. ഇതിന് സംഘം ശ്രമിച്ചില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്.

പണമാവശ്യപ്പെട്ട് റിസോർട്ടിൽ മാവോയിസ്റ്റുകളെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് ചെന്ന പൊലീസിനും അഞ്ചംഗ തണ്ടർബോൾട്ട് സംഘത്തിനും നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിയുതിർത്തുവെന്നാണ് കേസ്. ആത്മരക്ഷക്കായാണ് തിരിച്ചുവെടിവച്ചതെന്നും പൊലീസ് പറയുന്നു. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ജലീലിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നുവെന്നാണ് ജലീലിന്റെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിക്കുന്നത്.

പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയിൽ ജലീലിനെ ആസൂത്രിതമായി വെടിവച്ചു കൊന്നതാണെന്ന് മനസ്സിലാക്കാമെന്നും ഇവർ പറയുന്നു. പൊലീസെത്തിയെന്നറിഞ്ഞ് മാവോയിസ്റ്റുകൾ പുറത്തേക്കോടുന്ന അതേസമയം തന്നെ മറ്റൊരാൾ ഇരുട്ടിലൂടെ എതിർവശത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ഇത് തണ്ടർ ബോൾട്ട് സംഘാംഗമാണെന്നും ഇയാൾ പിന്നിൽനിന്നും വെടിവച്ചാണ് ജലീലിനെ കൊന്നതെന്നും സഹോദരൻ സി പി റഷീദ് ആരോപിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും എഫ്‌ഐആറിലെ വിവരങ്ങളും ഒത്തുപോകുന്നില്ലെന്നും ഇവർ ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP