Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളത്തേക്ക് പോയ റിജോഷ് പിന്നീട് തിരിച്ചുവന്നില്ലെന്ന ലിജിയുടെ മൊഴി പൊലീസ് ആദ്യം വിശ്വസിച്ചു; കോഴിക്കോട്ടും തൃശൂരും നിന്ന് ഫോൺ വിളിച്ചെന്നും പറഞ്ഞെങ്കിലും ഫോൺ നമ്പരുകളുടെ ഉടമസ്ഥരെ കണ്ടെത്തിയതോടെ മൊഴി വ്യാജമെന്ന് കണ്ടെത്തി; നിർണായക തെളിവ് പൊലീസിന് കിട്ടിയെന്ന് മണത്തറിഞ്ഞതോടെ ലിജിയും വസീമും മുങ്ങി; റിജോഷിന്റെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് വസീമിന്റെ വീഡിയോ സന്ദേശം വന്നെങ്കിലും പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെ

എറണാകുളത്തേക്ക് പോയ റിജോഷ് പിന്നീട് തിരിച്ചുവന്നില്ലെന്ന ലിജിയുടെ മൊഴി പൊലീസ് ആദ്യം വിശ്വസിച്ചു; കോഴിക്കോട്ടും തൃശൂരും നിന്ന് ഫോൺ വിളിച്ചെന്നും പറഞ്ഞെങ്കിലും ഫോൺ നമ്പരുകളുടെ ഉടമസ്ഥരെ കണ്ടെത്തിയതോടെ മൊഴി വ്യാജമെന്ന് കണ്ടെത്തി; നിർണായക തെളിവ് പൊലീസിന് കിട്ടിയെന്ന് മണത്തറിഞ്ഞതോടെ ലിജിയും വസീമും മുങ്ങി; റിജോഷിന്റെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് വസീമിന്റെ വീഡിയോ സന്ദേശം വന്നെങ്കിലും പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: രാജകുമാരിക്ക് സമീപം ശാന്തൻപാറ പുത്തടിയിൽ യുവാവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ മുഖ്യപ്രതി റിസോർട്ട് മാനേജർ വസീമിനും, ജീവനക്കാരി ലിജിക്കുമായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സഹോദരന് അയച്ച വീഡിയോ സന്ദേശത്തിൽ കുറ്റസമ്മതം നടത്തിയെങ്കിലും, ഇയാളും ലിജിയും ഇപ്പോഴും ഒളിവിലാണ്. ലിജിക്കൊപ്പം ഇളയ മകളുമുണ്ടെന്നാണ് കരുതുന്നത്. ശാന്തൻപാറ സ്വദേശിയും റിസോർട്ട് ജീവനക്കാരനുമായി റിജോഷിനെ (37)( ലിജിയുടെ ഭർത്താവ്) കൊന്നത് താനാണെന്നും കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും റിസോർട്ട് മാനേജർ വസീം വീഡിയോ സന്ദേശത്തിൽ പറയുന്നു. കൂട്ടുകാരനെയും സഹോദരനെയും വെറുതെ വിടണമെന്നും വസീം വീഡിയോയിൽ ആവശ്യപ്പെടുന്നു. സഹോദരൻ അന്വേഷണ സംഘത്തിന് വീഡിയോ കൈമാറുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശാന്തൻപാറ സ്വദേശിയായ റിജോഷിനെ കാണാതായത്. തുടർന്ന് റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്തേക്കെന്ന് പറഞ്ഞുപോയ റിജോഷ് പിന്നീട് തിരിച്ചുവന്നില്ലെന്നായിരുന്നു റിജോഷിന്റെ ഭാര്യ ലിജി പൊലീസിൽ മൊഴി നൽകിയിരുന്നത്. കോഴിക്കോടുവെച്ചും, തൃശ്ശൂര് വെച്ചും തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് ലിജി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ നമ്പരുകളുടെ ഉടമസ്ഥരെ പൊലീസ് കണ്ടെത്തുകയും ലിജിയുടെ മൊഴി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈയൊരു കണ്ടെത്തലാണ് കേസിൽ നിർണായകമായി മാറിയത്. ഇതിന് പിന്നാലെ തിങ്കളാഴ്ച മുതൽ റിജോഷിന്റെ ഭാര്യ ലിജിയെയും റിസോർട്ട് മാനേജരായ വസീമിനെയും കാണാതായിരുന്നു.

ശാന്തൻപാറയിലെ റിസോർട്ടിന് സമീപം മണ്ണിളകി കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവിടെ പരിശോധന നടത്തി. തുടർന്ന് വ്യാഴാഴ്ച രാവിലെ റിസോർട്ടിന്റെ സമീപത്തുനിന്ന് കുഴിച്ചുമൂടിയ നിലയിൽ റിജോഷിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാതി കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള വസീമിന്റെ വീഡിയോ അന്വേഷണ സംഘത്തിന് ലഭിച്ചത്. കഴിഞ്ഞ നാലാം തിയതി കുമളിയിൽ ഇരുവരുമുണ്ടായിരുന്നുവെന്നതു സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് ഇവർ കടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

റിജോഷിന്റെ ഭാര്യയെ സ്വന്തമാക്കാൻ റിസോർട്ട് മാനേജർ കടുംകൈ ചെയ്‌തെന്നാണ് കരുതുന്നത്. നേരത്തെ തയ്യാറാക്കിയിരുന്ന കുഴിയിൽ ഇട്ട ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിച്ചിട്ടുള്ളതായിട്ടാണ് സൂചന. ജെ സി ബി ഉപയോഗിച്ച് വൻതോതിൽ മണ്ണിട്ടാണ് കുഴി മൂടിയിരുന്നതെന്നാണ് പരിസരവാസികൾ പറയുന്നത്.

ലിജിയും ഭർത്താവ് റിജോഷും വർഷങ്ങളായി ഈ റിസോർട്ടിലെ ജീവനക്കാരായിരുന്നു. വസിം തൃശ്ശൂർ സ്വദേശിയാണ്. തൃശ്ശൂരിലെ തന്നെ ഡോക്ടറാണ് റിസോർട്ടിന്റെ ഉടമയെന്നാണ് നാട്ടുകാർക്ക് ലഭിച്ചിട്ടുള്ള വിവരം. റിജേഷിനെ ഒരാഴ്ചയായി കാണാതായെന്ന് ബന്ധുക്കൾ ശാന്തമ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ലിജിയും വസീമും സ്ഥലത്തില്ലെന്ന് വ്യക്തമായി. റിജേഷ് - ലിജി ദമ്പതികൾക്ക് മൂന്നു പെൺമക്കളാണുള്ളത് .ഇതിൽ രണ്ട് കുട്ടികൾ ഭർത്തൃഗൃഹത്തിലായിരുന്നു.

ഇളയ കുട്ടിയെയും കൂട്ടി ലിജി വസീമിനൊപ്പം പോയതെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റയും അനുമാനം. വർഷങ്ങളായി ലിജിയും വസീമും അടുപ്പത്തിലായിരുന്നെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ലിജിയെ സ്വന്തമാക്കാൻ വസിം റിജേഷിനെ കൊലപ്പെടുത്തുകയായിരുന്നിരിക്കാമെന്നും ഇതിന് ലിജിയുടെ ഭാഗത്തു നിന്നും ഇയാൾക്ക് സഹായം ലഭിച്ചിരിക്കാമെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP